തരംഗമായി പുതിയ സ്വിഫ്റ്റ്– Video
text_fields
ടോക്കിയോ: പുതിയ സ്വിഫ്റ്റിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ വാഹനലോകം. നിരവധി പ്രത്യേകതകൾ പുതിയ സ്വിഫ്റ്റിൽ മാരുതി ഉൾപ്പെടുത്തുമെന്നാണ് സൂചന. അതിനിടെ ഇപ്പോൾ യൂട്യൂബിൽ തരംഗമാവുന്നത് ജപ്പാനിൽ പുറത്തിറങ്ങിയ സ്വിഫ്റ്റിെൻറ വിഡിയോ ആണ്.
ഒാഡിയെ അനുസ്മരിപ്പിക്കും വിധമാണ് പുതിയ കാറിെൻറ മുൻവശം. ബലാനോയുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് മാരുതി സ്വിഫ്റ്റിനെയും അണിയിച്ചൊരുങ്ങുന്നത്. ക്രോം ഗാർണിഷിങ്ങോടു കൂടിയ ഹെക്സഗണൽ ഫ്ലോട്ടിങ് ഗ്രില്ലുകൾ, പുതിയ ഹെഡ് ലാമ്പുകൾ, ഫോഗ് ലാമ്പ് എന്നിവയാണ് മുൻവശത്തെ പ്രധാനമാറ്റങ്ങൾ. എ, ബി പില്ലറുകൾ കറുത്ത നിറത്തിലാണ്. ഫ്ലോട്ടിങ് റൂഫും കമ്പനി കാറിന് നൽകിയിരിക്കുന്നു. ടെയിൽ ലൈറ്റും റിയർ ബൂട്ടുമാണ് പിൻവശത്തെ മാറ്റങ്ങൾ.

ഇൻറിരിയർ പുർണമായും ബ്ലാക്ക് തീമിലാണ്. സെൻറർ കൺസോളിലും മാറ്റങ്ങൾ പ്രകടമാണ്. ജപ്പാനിൽ പുറത്തിറങ്ങുന്ന കാറിനോട് സാമ്യമുള്ള മോഡൽ തന്നെയാവും ഇന്ത്യയിലും മാരുതി പുറത്തിറക്കുക എന്നാണ് സൂചന. കാറിെൻറ ഹെബ്രിഡ് വേർഷനും ജപ്പാനിൽ മാരുതി പുറത്തിറക്കുമെന്നാണ് അറിയുന്നത്. നിലവിലെ 1.2 ലീറ്റർ പെട്രോൾ, 1.3 ലീറ്റർ ഡീസൽ എഞ്ചിനുകൾ കമ്പനി നിലനിർത്തും. എന്നാൽ കൂടുതൽ പവർ ഇൗ എഞ്ചിനുകളിൽ നിന്ന് ലഭിക്കും.
