Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഡിസയറി​െൻറ...

ഡിസയറി​െൻറ പരിഷ്​കരിച്ച പതിപ്പുമായി മാരുതി

text_fields
bookmark_border
ഡിസയറി​െൻറ പരിഷ്​കരിച്ച പതിപ്പുമായി മാരുതി
cancel

 

ന്യൂഡൽഹി: മാരുതിയുടെ സെഡാനായി സ്വിഫ്​റ്റ്​ ഡിസയറി​െൻറ പരിഷ്​കരിച്ച പതിപ്പ്​ മാരുതി വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നു. 2017ലാണ്​ പുതിയ കാർ വിപണിയിലെത്തിക്കാൻ മാരുതി തീരുമാനിച്ചിരിക്കുന്നത്​. പുതിയ ഡിസയർ മാരുതി ടെസ്​റ്റ്​ ചെയ്യുന്ന ചിത്രങ്ങൾ പുറത്ത്​ വന്നു . ന്യു ജെൻ സ്വിഫ്റ്റുമായിട്ടാണ്​ ഡിസയറി​െൻറ ​ പരിഷ്​കരിച്ച പതിപ്പിന്​ സാമ്യം.

മാരുതി ടെസ്​റ്റ്​ ചെയ്യുന്ന കാറി​െൻറ ചിത്രങ്ങളിൽ നിന്ന്​ ആദ്യഘട്ട ടെസ്​റ്റിങ്​ ആണ്​ കമ്പനി നടത്തുന്ന​െതന്ന്​ മനസ്സിലാക്കാം. അത്​ കൊണ്ട്​ തന്നെ 2017 പകുതിയോടെ മാത്രമേ പുതിയ കാർ  നിരത്തിലെത്തുകയുള്ളു. 2017 ജനീവ ഒാ​േട്ടാ ഷോയിൽ മാരുതി അവതരിപ്പിക്കാനൊരുങ്ങുന്ന സ്വിഫ്​റ്റുമായിട്ടാവും പുതിയ കാറിന്​ സാമ്യമുണ്ടാകുകയെന്ന്​ വാർത്തകളുണ്ട്​.

പുതിയ ​ഹെഡ്​ലാമ്പ്​, ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ, പരിഷ്​കരിച്ച ഗ്രില്ല്​്​, പുതിയ ബംബർ,  ഫോഗ്​ ലാമ്പും ഇവയെല്ലാമാണ്​ മുൻവശത്തെ പ്രധാനപ്രത്യേകതകൾ. വശങ്ങളിൽ പറയത്തക്ക വ്യത്യാസമൊന്നും  കമ്പനി വരുത്തിയിട്ടില്ല. എന്നാൽ കാറി​െൻറ പിൻവശത്ത്​ മാരുതി വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട്​. പുതിയ എൽ.ഇ.ഡി ടെയിൽ ലാമ്പ്​ പരിഷ്​കരിച്ച പിൻബംബർ എന്നിവയാണ്​ പിൻവശത്തെ പ്രധാനമാറ്റങ്ങൾ.

ഇൻറിരിയറി​െന കുറിച്ച്​ സൂചനകളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അതിലും ചില മാറ്റങ്ങൾക്ക്​ മാരുതി മുതിരും എന്നാണ്​ അറിയാൻ കഴിയുന്നത്​. ഡ്യുവൽ ടോൺ ഇൻറിരിയറാവും കാറിനായി മാരുതി നൽകുക. കീ ലെസ്സ്​ എൻട്രി, എഞ്ചിൻ സ്​റ്റാർട്ട്​ ആൻഡ്​ സ്​റ്റോപ്പ്​ ബട്ടൺ, ടച്ച്​ സ്​ക്രീനോട്​ കൂടിയ ഇൻഫോടെയിൻമെൻറ്​ സിസ്​റ്റം, റിവേഴ്​സ്​ കാമറ, സ്​റ്റീയറിങിലെ നിയന്ത്രണ സംവിധാനങ്ങൾ, എ.ബി.എസ്​, ഇ.ബി.ഡി എന്നിവയെല്ലാമാണ്​ കാറി​െൻറ മറ്റ്​ പ്രത്യേകതകൾ.

1.2 ലിറ്ററി​െൻറ ​െ​പ​ട്രോൾ എഞ്ചിനും, 1.3 ലിറ്ററി​െൻറ ഡീസൽ എഞ്ചിനുമാണ്​ കാറിനുണ്ടാവുക. 5 സ്​പീഡ്​ മാനുവലും 4 സ്​പീഡ്​ ഒാ​േട്ടാമാറ്റികുമായിരിക്കും ട്രാൻസ്​മിഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti Suzuki Swift Dzire
News Summary - 2017 Maruti Suzuki Swift Dzire Spotted Testing In India Again
Next Story