Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅപ്കമിങ്ങ് ടെററര്‍...

അപ്കമിങ്ങ് ടെററര്‍ ടൊയോട്ട ഫോര്‍ച്യൂണര്‍

text_fields
bookmark_border
അപ്കമിങ്ങ് ടെററര്‍ ടൊയോട്ട ഫോര്‍ച്യൂണര്‍
cancel

സൂപ്പര്‍ഹിറ്റ് മലയാള സിനിമയായ ലേലത്തില്‍ സൂപ്പറായി മാറിയൊരു സുരേഷ്ഗോപി ഡയലോഗുണ്ട്. ‘ആണുങ്ങളില്‍ ആണായ അബ്കാരി പ്രമാണി കടയാടി രാഘവന്‍, അപ്കമിങ്ങ് ടെററര്‍ കടയാടി തമ്പി, ദി ക്രൂവല്‍ ബട്ട് കോള്‍ഡ് ബ്ളഡഡ് കുന്നേല്‍ ഒൗതക്കുട്ടി, ദി ഏജിങ്ങ് ബട്ട് ഫിയര്‍ലെസ്സ് ബൂസ്റ്റ് ടൈക്കൂണ്‍ കുന്നേല്‍ മത്തച്ചന്‍, പിന്നെ കള്ളുകച്ചവടക്കാര്‍ക്കിടയിലെ കറ്റാസ്ട്രോഫിക് ഡോണ്‍ കടയാടി ബേബി’. കേള്‍ക്കുമ്പോള്‍ രോമമെല്ലാം എഴുന്നേറ്റ് നില്‍ക്കുന്ന വര്‍ത്തമാനമാണിത്. ഈ ഡയലോഗിനെ വാഹനക്കമ്പക്കാര്‍ക്ക് ഇങ്ങനേയും തിരുത്തി വായിക്കാം. ആണുങ്ങളില്‍ ആണായ വാഹന പ്രമാണി ടൊയോട്ട പ്രാഡോ, അപ്കമിങ്ങ് ടെറര്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ദി ക്രൂവല്‍ ബട്ട് കോള്‍ഡ് ബ്ളഡഡ് ടോയോട്ട ഇന്നോവ ക്രിസ്റ്റ, ദി ഏജിങ്ങ് ബട്ട് ഫിയര്‍ലെസ്സ് ടൈക്കൂണ്‍ ടൊയോട്ട ഇന്നോവ, പിന്നെ വാഹനക്കമ്പക്കാര്‍ക്കിടയിലെ കറ്റാസ്ട്രോഫിക് ഡോണ്‍ ടൊയോട്ട ലാന്‍ഡ് ക്രൂസര്‍’ (ഇതില്‍പ്പറഞ്ഞ വാഹനങ്ങളെല്ലാം ടൊയോട്ട ആയത് യാദൃശ്ചികം മാത്രമാണ്).

പറഞ്ഞു വരുന്നത് ഫോര്‍ച്യൂണറിനെ പറ്റിയാണ്. അപ്കമിങ്ങ് ടെറര്‍ ടൊയോട്ട ഫേര്‍ച്യൂണര്‍. ഇന്ത്യക്കാരനായൊരു വാങ്ങലുകാരന്‍ ഒരു സാധനത്തിന് 20ലക്ഷം മുടക്കുക എന്നാല്‍ അത്ര നിസാരമായ സംഗതിയല്ല. കാരണം ഇവിടെ 20ലക്ഷമുണ്ടെങ്കില്‍ മികച്ചൊരു ബഹുനില വീടുവക്കാനാകും. ഫോര്‍ച്യൂണറിന്‍െറ വില 20ഉും കടന്ന് 25ലക്ഷമാണ്. ഇത്രയും പണം മുടക്കുന്നയാള്‍ക്ക് ലഭിക്കേണ്ട ആഢ്യത്വവും ആദരവും ലഭിക്കുമെന്ന് ഉറപ്പാക്കേണ്ട ജോലിയാണ് ഏതൊരു വാഹന നിര്‍മ്മാവിനുമുള്ളത്. ടൊയോട്ട ഇത് കൃത്യമായി നിര്‍വ്വഹിച്ചിട്ടുണ്ട്. ഇതുതന്നെയാണ് പരിഷ്കരിച്ചത്തെുന്ന പുത്തന്‍ ഫോര്‍ച്യൂണറിന്‍െറ ഏറ്റവും വലിയ പ്രത്യേകതയും. ഫോര്‍ച്യൂണര്‍ ഒരു കുട്ടിക്കൊമ്പനാണ്. ആ നില്‍പ്പും ഭാവവുമൊക്കെ അത് ശരിവയ്ക്കുകയും ചെയ്യം. റോഡിലൂടെ വരുന്നത് കണ്ടാല്‍ ഒരു എഴുന്നള്ളത്തിന്‍െറ ചേലുമുണ്ട്.

പുതിയ വാഹനത്തിന് സമൂലമായ മാറ്റമുണ്ട്. ആദ്യ തലമുറ മുതലെ ഫോര്‍ച്യൂണര്‍ ഒരു പരുക്കന്‍ വാഹനമാണ്. പുതിയ വാഹനത്തിലും ഈ സ്വഭാവത്തിന് മാറ്റമില്ല. ലാഡര്‍ ഫ്രെയിം ഷാസിയാണ് വാഹനത്തിന്. ബോഡിറോള്‍ എന്ന പ്രതിഭാസം ഇത്തരക്കാരില്‍ സാധാരണയാണ്. എന്നാല്‍ നിലവിലിത് മികച്ച രീതിയില്‍ അതിജീവിച്ചിട്ടുണ്ട്. സൈഡ് റെയിലുകള്‍ ബലപ്പെടുത്തിയും സസ്പെന്‍ഷന്‍െറ കരുത്ത് കൂട്ടിയുമാണ് ഇവന്‍ കൂടുതല്‍ കരുത്തനായിരിക്കുന്നത്. രൂപഭംഗിയില്‍ ലക്സസ് എന്ന ടൊയോട്ടയുടെ ആഢംബര വിഭാഗത്തിലെ വാഹനങ്ങളോടാണ് സാമ്യം പുലര്‍ത്തുന്നത്. പുത്തന്‍ ഗ്രില്ല്, മുന്നിലെ വി ആകൃതിയിലുള്ള ക്രോം ഫിനിഷ്, വശങ്ങളിലെ വിന്‍ഡോലൈന്‍, കൂടുതല്‍ സുന്ദരമായ ക്യാരക്ടര്‍ ലൈനുകള്‍ എന്നിവ ആകര്‍ഷകം. പുത്തന്‍ ഹെഡ്ലൈറ്റുകളില്‍ മനോഹരമായ ഡെ ടൈം റണ്ണി ലാമ്പുമുണ്ട്. ഉള്ളിലത്തെിയാല്‍ മാറ്റങ്ങളുടെ ഘോഷയാത്രയാണ്. ലെതറും ക്രോമും ചേര്‍ന്ന ഫിനിഷാണെവിടേയും.

ആധുനിക ഇന്‍ട്രുമെന്‍റ് ക്ളസ്ചര്‍, ടച്ച് സ്ക്രീനോടുകൂടിയ ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റം, ധാരാളം സ്റ്റോറേജ് സ്പേസ്, മികച്ച നിലവാരമുള്ള പ്ളാസ്റ്റികിന്‍െറ ഉപയോഗം തുടങ്ങി ഏറെ ആകര്‍ഷകനാണ് ഫോര്‍ച്യൂണര്‍. ടച്ച് സ്ക്രീനില്‍ മിറര്‍ ലിങ്ക് ഓപ്ഷനുണ്ട്. ഇതുപയോഗിച്ച് നമ്മുടെ മൊബൈല്‍ ഫോണിന്‍െറ സ്ക്രീന്‍ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റവുമായി ബന്ധിപ്പിക്കകാനാകും. പുതുപുത്തന്‍ ഡീസല്‍ എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. പഴയ 3.0ലിറ്ററിന് പകരം വരുന്ന 2.8ലിറ്റര്‍ എഞ്ചിന്‍ 177ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്‍െറുകള്‍ ഉണ്ടാകും. രണ്ടാം ഘട്ടത്തില്‍ 150ബി.എച്ച്.പി 2.4ലിറ്റര്‍ എഞ്ചിനും വരുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. നിലവില്‍ ക്രിസ്റ്റയില്‍ ഉപയോഗിക്കുന്ന എഞ്ചിനാണിത്. പിന്‍വീല്‍ ഡ്രൈവും ആള്‍വീല്‍ ഡ്രൈവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എക്കൊ,പവര്‍ എന്നിങ്ങനെ രണ്ട് മോഡുകളില്‍ വാഹനം ഓടിക്കാനാകും. വില 25ലക്ഷം മുതല്‍ 28വരെ.

Show Full Article
TAGS:അപ്കമിങ്ങ് ടെററര്‍ ടൊയോട്ട ഫോര്‍ച്യൂണര്‍ 
Next Story