റെനോയുടെ കുട്ടിക്കളി
text_fieldsഏത് കാര്‍ കമ്പനി വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് നമ്മുടെ മാരുതിക്കാണ്്. സാധാരണക്കാരനു വേണ്ട കാറുണ്ടാക്കുന്നു എന്നതാണ് മാരുതി ചെയ്യുന്ന കുറ്റം. ഈ ദുഷ്പേര് മാറ്റാന്‍ 10 ലക്ഷത്തിനടുത്ത് വിലയുള്ള കാറുണ്ടാക്കിനോക്കി. പക്ഷേ, കെട്ടിക്കിടക്കാനായിരുന്നു യോഗം. ദശലക്ഷങ്ങളും കോടികളുമൊക്കെ വിലയുള്ള കാറുകള്‍ ഉണ്ടാക്കാന്‍ അറിയാഞ്ഞിട്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്നറിയില്ല. എസ്.എക്സ്.ഫോറും കിസാഷിയും നാമാവശേഷമായതോടെ കൊച്ചുകാറുകളുടെ തമ്പുരാന് എന്ന പദവിയില്‍ ഉറച്ചുനില്‍ക്കാനായിരുന്നു അവരുടെ തീരുമാനം. ആള്‍ട്ടോ 800 മുതല്‍ സെലേറിയോ വരെയുള്ള കാറുകള്‍ മാരുതിക്ക് ഈ സ്ഥാനം നല്‍കാനുള്ള തീവ്രശ്രമത്തിലാണ്. ഇതിനിടയിലാണ് ചിലര്‍ മാരുതിയുടെ ഉറക്കംകെടുത്താന്‍ എത്തിയത്. ഇയോണ്‍ എന്ന കുഞ്ഞിക്കാറുമായി ഹ്യുണ്ടായി, നാനോയുമായി ടാറ്റ അങ്ങനെ പോകുന്നു അത്. പക്ഷേ, മാരുതി ഒരുവിധം പിടിച്ചുനിന്നു. ചെറുകാറുകളുടെ വിപണിയില്‍ ഇന്ത്യയിലെ സാധ്യത കണ്ട് കൊതിച്ച റെനോക്ക് ഇപ്പോള്‍ ഒരു ആഗ്രഹം. മാരുതി അടിച്ചുമാറ്റുന്ന കാശില്‍ കുറച്ച് കിട്ടിയാല്‍ നന്നായിരുന്നു. ഡസ്റ്ററും ഫ്ളുവന്സും സ്കാലയും കാശുള്ളവരെ പിഴിയുന്നുണ്ട്. പക്ഷേ, സാധാരണക്കാരില്‍ സാധാരണക്കാരെ കൊതിപ്പിക്കാന്‍ കഴിവുള്ള കാറൊന്നും റെനോക്കില.്ള ഈ കുറവ് പരിഹരിക്കാനാണ് ക്വിഡ് എന്ന പുതിയ മോഡലിനെ ഇറക്കിയത്.
.jpg)
വിലകൂടിയ കാറൊക്കെ മറ്റു രാജ്യങ്ങളില്‍ ഇറക്കിയിട്ടാണ് ഈ ഫ്രഞ്ച് കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരാറ്. പക്ഷേ, ക്വിഡിന്‍െറ ആഗോളതലത്തിലെ അവതരണം റെനോ ചെന്നൈയിലാണ് നടത്തിയത്. പുതിയ കച്ചവടത്തിലും അവര്‍ പഴയ കൂട്ടാളിയെ കൂടെ കൂട്ടിയിട്ടുണ്ട്. അതായത് നിസാനുമായുള്ള സഖ്യത്തില്‍ സി.എം.എഫ്.എ പ്ളാറ്റ്ഫോമിലാണ് ക്വിഡിന്‍െറ നിര്‍മാണം. ഈ വര്‍ഷം അവസാനത്തോടെ റോഡിലിറക്കാനാണ് തീരുമാനം. 800 സി.സിയാണ് എന്‍ജിന്‍െറ ശേഷിയെങ്കിലും എസ്.യു.വിയുടെ പ്രതീതി തോന്നിപ്പിക്കുന്ന രീതിയിലാണ് രൂപകല്പനയെന്ന് റെനോ ഗ്രൂപ് ചെയര്‍മാനും സി.ഇ.ഒ.യുമായ കാര്‍ലോസ് അവകാശപ്പെടുന്നുണ്ട്. ചെന്നൈയിലായിരിക്കും കാറിന്‍െറ നിര്‍മാണം. ഇന്ത്യയില്‍നിന്ന്് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. മൂന്നുലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെയായിരിക്കും വില. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജും സി.ഇ.ഒ ഉറപ്പുനല്‍കുന്നു. ഇന്ത്യയിലെ ചെറുകാറുകളിലൊന്നും ഇല്ലാത്ത സൗകര്യങ്ങളാണ് റെനോ, ക്വിഡില്‍ നല്‍കിയിരിക്കുന്നത്. ബ്ളൂടൂത്ത്, കൈകൊണ്ട് തൊടാതെ ഫോണ്‍ ചെയ്യാനുള്ള സൗകര്യം, ഏഴ് ഇഞ്ച് സ്ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം എന്നിവയുണ്ട്. 3.68 മീറ്റര്‍ നീളവും 1.58 മീറ്റര്‍ വീതിയുമാണ് ക്വിഡിനുള്ളത്. 180 മില്ലി മീറ്ററാണ് ഗ്രൗണ്ട് ക്ളിയറന്‍സ്. ഇനിയെങ്കിലും മാരുതിയെ മറക്കാനാവില്ളേ എന്നാണ് റെനോയുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
.jpg)