Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഎസ്.യു.വികളോട്...

എസ്.യു.വികളോട് മത്സരിക്കാന്‍ എസ് ക്രോസ്

text_fields
bookmark_border
എസ്.യു.വികളോട് മത്സരിക്കാന്‍ എസ് ക്രോസ്
cancel

ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി പുതുതായൊരു വാഹനമിറക്കുന്നെന്ന് പറഞ്ഞാല്‍ അതത്ര കുറഞ്ഞ സംഭവമാകില്ല. ഭാരതത്തിന്‍െറ മനസറിഞ്ഞ ഉദ്പന്നങ്ങളാണ് ഇതുവരെ കമ്പനി ഇറക്കിയിട്ടുള്ളത്. വളരെ ലളിതമാണ് മാരുതിയുടെ വിപണി തന്ത്രം. വിലക്കുറവ്, ഇന്ധനക്ഷമത, അത്യാവശ്യം സൗകര്യങ്ങള്‍ പിന്നെ അതിവിപുലമായ വിപണന ശൃഘല. ഇന്ത്യന്‍ മനസ് മാറുകയാണ്. ഒരു നാലുചക്ര വാഹനത്തിന് 10 ലക്ഷത്തിലധികം രൂപ മുടക്കുന്നതിന് മടിയില്ലാത്ത ഉപഭോക്താക്കള്‍ ഇന്നേറെയുണ്ട്. അപ്പോള്‍ മാരുതിക്കും മാറിയേ പറ്റു. നിലവില്‍ കമ്പനിയുടെ ഏറ്റവും മൂല്യമേറിയ വാഹനം സെഡാനായ സിയസ് ആണ്. 11ലക്ഷമാണ് ഏറ്റവും ഉയര്‍ന്ന വില. എസ് ക്രോസ് എന്ന പേരില്‍ പുതിയൊരവതാരത്തെ രംഗത്തിറക്കുകയാണ് മാരുതിയിപ്പോള്‍. വിലയിലും ആഡംബരത്തിലും  എല്ലാ മാരുതികളേക്കാലും മുന്നിലാണിവന്‍. ഏറ്റവും ഉയര്‍ന്ന വേരിയന്‍െറിന് 13ലക്ഷം വരെ വിലവരുമെന്നാണ് സൂചനകള്‍. അത്ര ജനപ്രിയമാകാതിരുന്ന എസ്.എക്സ്.ഫോറിനെ ഒഴിവാക്കിയാണ് എസ് ക്രോസിന്‍െറ വരവ്. നമുക്ക് പരിചയമുള്ളതിനേക്കാള്‍ ഒരല്‍പ്പം വലിയ ക്രോസാണിവന്‍. അതുകൊണ്ട് മത്സരം മിനി എസ്.യു.വികളായ ഡസ്റ്റര്‍, ടെറാനോ, എക്കോസ്പോര്‍ട്ട്, ക്രീറ്റ എന്നിവയോടാകും. ചില താരതമ്യങ്ങള്‍ എസ് ക്രാസിന്‍െ കൂടുതല്‍ മനസിലാക്കാന്‍ സഹായിക്കും.

ആദ്യം നീളം നോക്കാം. 4300എം.എം ആണ് എസ് ക്രോസിന്‍െറ നീളം. ക്രീറ്റക്ക് 4270ഉും ഡസ്റ്ററിന് 4315ഉും എം.എം നീളമുണ്ട്. ഡസ്റ്ററിനേക്കാള്‍ 15 എം.എം മാത്രം നീളക്കുറവ്. എസ്.ക്രോസിന്‍െറ വീല്‍ബേസ് (രണ്ട് വീലുകള്‍ തമ്മിലുള്ള അകലം) 2600 എം.എം ആണ്. ക്രീറ്റയുടേത് 2590ഉം ഡസ്റ്ററിന്‍േറത് 2673ഉും ആണ്. അപ്പോള്‍ എസ് ക്രോസ് ഡസ്റ്ററിനോളം വലുപ്പമുള്ള ഒരു വാഹനമാണെന്ന് പറയാം. കാറിന്‍െറ രൂപമായതിനാല്‍ ഉയരം ഒരല്‍പ്പം കുറവാണെന്നത് നേര്. എങ്കിലും റോഡ് സാന്നിധ്യത്തില്‍ ഇവന്‍ അത്ര പിന്നിലാകില്ല.
രൂപകല്‍പ്പന
സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന വാഹനമല്ല എസ് ക്രോസ്. ഹ്യൂണ്ടായുടേയോ, ഹോണ്ടയുടേയോ ഉല്‍പ്പന്നങ്ങളുമായി താരതമ്യം ചെയ്താല്‍ മനസിന് പിടിക്കുന്ന രൂപസൗകുമാര്യം എസിനില്ല. ക്രോസുകള്‍ക്ക് ചേരുന്ന ക്ളാഡിങ്ങുകള്‍, ചതുരവടിവുകള്‍, സ്കഫ് പ്ളേറ്റുകള്‍ ഒക്കെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്നിലെ ഇരട്ട ക്രോം സ്ളാറ്റുകളോടുകൂടിയ ഗ്രില്ല്, അതില്‍ പതിപ്പിച്ചിരിക്കുന്ന വലിയ സുസുക്കി ലോഗോ എന്നിവ ചന്തമുള്ളത്. എല്‍.ഇ.ഡി ഡെ ടൈം റണ്ണിങ്ങ് ലാംമ്പോടുകൂടിയ പ്രൊജക്ടര്‍ ഹെഡ്ലൈറ്റുകള്‍ ആകര്‍ഷകം. മുന്നിലും പിന്നിലും ഇരട്ട നിറങ്ങളുള്ള ബമ്പറുകളാണ്. ഫോഗ് ലാംബുകള്‍ക്ക് ചുറ്റും ക്രോം ഫിനിഷുണ്ട്. ടെയില്‍ ലൈറ്റുകള്‍ എല്‍.ഇ.ഡിയുടേയും സാധാരണ ലൈറ്റിന്‍േറയും സങ്കലനമാണ്. പിന്നില്‍ രണ്ട് റിഫ്ള്ശക്ടറുകള്‍, വൈപ്പര്‍, ചെറിയ ആന്‍റിന എന്നിവയുമുണ്ട്. വലിയ വീല്‍ ആര്‍ച്ചുകള്‍ വശങ്ങള്‍ക്ക് നല്ല ഗാംഭീര്യം നല്‍കുന്നുണ്ട്.


ഉള്‍വശം
പുറം കാഴ്ചയിലെ മടുപ്പിനെ മറികടക്കാന്‍ പാകത്തിന് ഭംഗിയുള്ളതാണ് എസ് ക്രോസിന്‍െറ അകവശം. ഉള്ളിലെ ചില ഭാഗങ്ങളെങ്കിലും സ്വിഫ്റ്റ്, ഡിസയര്‍ എന്നിവക്ക് സമാനം. എന്നാല്‍ മാറ്റങ്ങള്‍ അനവധിയാണ്. കറുപ്പ് നിറമാണ് തീം കളര്‍.  മൃദു പ്ളാസ്റ്റിക്കും നിലവാരമുള്ള ബട്ടണുകളും മികച്ചത്.  വലിയ ടച്ച് സ്ക്രീന്‍, ഓട്ടോമാറ്റിക് എ.സി, സ്റ്റിയറിങ്ങ് നിയന്ത്രണങ്ങള്‍, നല്ല ഓഡിയോ സിസ്റ്റം, വോയ്സ് കമാന്‍ഡ് പോലെയുള്ള ആധുനിക സംവിധാനങ്ങള്‍ എന്നിവ വാഹനത്തെ നിലവാരമുള്ളതാക്കുന്നു. വലിയ ലെതര്‍ സീറ്റുകള്‍ മികച്ച ഇരുപ്പും കാഴ്ചയും നല്‍കും. പിന്നിലെ സ്ഥലസൗകര്യം എടുത്ത് എറയേണ്ടതാണ്. മൂന്നുപേര്‍ക്ക് സുഖമായിരിക്കാം. പുറം കഴ്ചകള്‍ നന്നായി കാണാവുന്ന തരത്തിലാണ് പിന്നിലെ സീറ്റിങ്ങ് പൊസിഷന്‍.

 
എഞ്ചിന്‍
രണ്ട് ഡീസല്‍ എഞ്ചിനുകളാണ് ആദ്യം പുറത്തിറങ്ങുമ്പോള്‍ വാഹനത്തിനുണ്ടാകുക. ഒന്ന് സിയസിലെ അതേ 1.3ലിറ്റര്‍ മള്‍ട്ടിജെറ്റ് 1248 സി.സി എഞ്ചിന്‍. 89ബി.എച്ച്.പി കരുത്ത് ഇവന്‍ ഉദ്പ്പാദിപ്പിക്കും. ഇതൊരു വാര്‍ത്തയല്ല. എന്നാല്‍ രണ്ടാമത്തെ എഞ്ചിന്‍ ഓപ്ഷന്‍ ഒരു വാര്‍ത്തയാണ്. 1.6 ലിറ്റര്‍ 1598 സി.സി DDis320 എഞ്ചിന്‍ എസ് ക്രോസില്‍ മാരുതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 118 ബി.എച്ച്.പി ശക്തിയുല്‍പ്പാദിപ്പിക്കാന്‍ ആറ് സ്പീഡ് ഗിയര്‍ബോക്സുള്ള ഈ കരുത്തനാകും. തല്‍ക്കാലം ഓട്ടോമാറ്റിക്, ഫോര്‍വീല്‍ ഡ്രൈവ് മോഡലുകള്‍ പുറത്തിറക്കുന്നില്ല.
ഏറ്റവും ഉയര്‍ന്ന വേരിയന്‍െറായ ആല്‍ഫയില്‍ കീലെസ്സ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ആറ് സ്പീക്കറോടുകൂടിയ ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റം, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകളും വൈപ്പറുകളും, ഇരട്ട എയര്‍ബാഗുകള്‍ എന്നിവയുമുണ്ട്. 180എം.എം ഗ്രൗണ്ട് ക്ളിയറന്‍സും 353ലിറ്റര്‍ ബൂട്ടും 16ഇഞ്ച് അലോയ് വീലുകളുമാണ് മറ്റ് പ്രത്യേകതകള്‍. കൃത്യമായി പറയാനാകില്ളെങ്കിലും 20km/l മൈലേജ് പ്രതീക്ഷിക്കാം. വില എട്ട് മുതല്‍ 13 ലക്ഷംവരെ. 
ടി.ഷബീര്‍

Show Full Article
TAGS:
Next Story