ഗോ പ്ളസിന് എ പ്ളസ്
text_fieldsടാറ്റക്ക് പറ്റിയ ആനമണ്ടത്തമാണ് നാനോ എന്ന് കരുതുന്നവര്‍ ഒരുപാടുണ്ട്. ഒരുലക്ഷത്തിന് കാര്‍ എന്ന് പ്രഖ്യാപിച്ചപ്പോള്‍ സ്കൂള്‍ കുട്ടികള്‍വരെ വാങ്ങുമെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ കളി മാറി. കാല്‍ക്കാശിന് ഗതിയില്ളെന്ന് നാട്ടുകാരെ അറിയിക്കാനുള്ള മാര്‍ഗം മാത്രമാണ് നാനോ വാങ്ങല്‍ എന്ന് ജനം കരുതി. ഒരുലക്ഷം എന്നാണ് പറച്ചിലെങ്കിലും ഒന്നരക്കാണ് വില്‍ക്കാന്‍ വെച്ചത്. ഇപ്പോ രണ്ടരക്കും മുതലാവില്ളെന്ന് ടാറ്റ പറയുന്നു. ചില്ലറ മാറ്റമൊക്കെ വരുത്തി മൂന്നരക്ക് വില്‍ക്കാനുള്ള പുറപ്പാടിലാണവര്‍. സത്യത്തില്‍ നാനോയുടെ പരാജയമാണ് നിസാന്‍െറ വിജയമായി മാറിയത്. ബജറ്റ് കാര്‍ എന്നാല്‍ എങ്ങനെയുള്ളതാവണമെന്ന് നിസാന് കൃത്യമായി മനസ്സിലായി. അതാണ് ഡാറ്റ്സന്‍ ബ്രാന്‍ഡിനെ അവര്‍ വീണ്ടും പൊടിതട്ടിയെടുക്കാന്‍ കാരണം. അവരുടെ ഗോ എന്ന കാര്‍ പഴയ നിസാന്‍ മൈക്രക്ക് ഒപ്പം നില്‍ക്കുന്നതാണ്.

ഒരു കുടുംബത്തിന്‍െറ എല്ലാ ആവശ്യവും പരിഹരിക്കാന്‍ പ്രാപ്തിയുള്ളത്. താരതമ്യേന കുറഞ്ഞ വില. അകത്ത് ഇഷ്ടംപോലെ സ്ഥലം. ആവശ്യത്തിന് ശക്തി. മാന്യമായ മൈലേജും. ഈ വിലക്ക് ഒന്നാന്തരം കാറുണ്ടാക്കാമെന്ന് തെളിയിച്ചുവെന്നാണ് നിസാന്‍ പറയുന്നത്. പക്ഷേ, വാഹനപ്രേമികള്‍ക്ക് മനസ്സിലായത് മറ്റൊരുകാര്യമാണ്. നല്ല കാറുണ്ടാക്കാന്‍ ഇത്രയൊക്കെയെ ചെലവുള്ളൂ. ഏഴുപേര്‍ക്ക് പോകാവുന്ന കാറുകള്‍ക്കാണ് ആവശ്യം കൂടുതല്‍. കുടുംബത്തിന് മുഴുവന്‍ യാത്രചെയ്യാമെന്നതാണ് ഗുണം. റേഡിയോയില്‍ ബാറ്ററിയിടുന്നപോലെ തിങ്ങിനിറഞ്ഞ് കഷ്ടപ്പെടേണ്ട. കാശുള്ളവനും ഇല്ലാത്തവനും ഒരുപോലെ കുടുംബമുണ്ടെന്ന് ഡാറ്റ്സന്‍ ചിന്തിച്ചതോടെ നാലു മീറ്ററില്‍ താഴെ നീളമുള്ള ആദ്യ കോംപാക്ട് എം.പി.വി ഗോ പ്ളസ് പിറന്നു. ഗോയുടെ പ്ളാറ്റ്ഫോമില്‍തന്നെയാണ് നിര്‍മാണം. ഏര്‍ട്ടിഗയും മൊബിലിയോയും ചെയ്യുന്ന സേവനങ്ങള്‍ പൂര്‍ണമായും ഗോ പ്ളസില്‍നിന്ന് കിട്ടും. അല്‍പം അഡ്ജസ്റ്റ് ചെയ്യണമെന്നുമാത്രം.

3.79 ലക്ഷം മുതല്‍ 4.61 ലക്ഷം രൂപവരെയെ വിലയുള്ളൂ എന്നതിനാല്‍ ഇതുവാങ്ങാന്‍ മറ്റ് അഡ്ജസ്റ്റ്മെന്‍റുകള്‍ ഒന്നും വേണ്ടിവരില്ല. അഞ്ച് മുതിര്‍ന്നവര്‍ക്കും രണ്ട് കുട്ടികള്‍ക്കും സുഖയാത്ര കിട്ടും. നിസാന്‍െറ ഇവാലിയക്ക് സമാനമായ യാത്രാസുഖവും ഗുണനിലവാരവും എന്‍ജിനീയറിങ് മികവുമാണ് ഗോ പ്ളസില്‍ ഡാറ്റ്സന്‍ വാഗ്ദാനം ചെയ്യുന്നത്. സൗകര്യങ്ങളിലും സംവിധാനങ്ങളിലും മാത്രം കുറവുണ്ടാകും. ചെന്നൈയിലെ നിസാന്‍-റെനോ ഫാക്ടറിയില്‍നിന്ന് പുറത്തത്തെുന്ന കാറിന്‍െറ 90 ശതമാനത്തോളം യന്ത്രഘടകങ്ങള്‍ പ്രാദേശികമായി നിര്‍മിക്കുന്നതാണ്. കാറിലെ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 68 പി.എസ് കരുത്തും 104 എന്‍.എം ടോര്‍ക്കുമുണ്ട്. ലീറ്ററിന് 20.6 കിലോമീറ്ററാണ് ഡാറ്റ്സന്‍ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. നാല് വകഭേദങ്ങളിലും അഞ്ച് നിറങ്ങളിലും കിട്ടും. അഞ്ചുലക്ഷത്തിന് ഏഴുസീറ്റ് വണ്ടി നല്‍കുന്നെങ്കില്‍ എന്ത് വണ്ടിയായിരിക്കുമെന്ന സംശയം എതിരാളികള്‍ ഉയര്‍ത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
