Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിപണി പിടിക്കാന്‍...

വിപണി പിടിക്കാന്‍ ക്വിഡ്

text_fields
bookmark_border
വിപണി പിടിക്കാന്‍ ക്വിഡ്
cancel

ടൊയോട്ടയും ഫോക്സ്വാഗണും ജനറല്‍ മോട്ടോഴ്സും അടക്കി വാഴുന്ന ലോക വാഹന വിപണിയിലെ ചെറു മത്സ്യമാണ് റെനോ. വാഹന പ്രേമികളുടെ പറുദീസയായ ഫ്രാന്‍സ് ആണ് ജന്മദേശമെങ്കിലും മറ്റുള്ളവരുടെ ആഢ്യത്വം ഒരുകാലത്തും റെനോക്കുണ്ടായിരുന്നില്ല. ജപ്പാനിലും ഇങ്ങിനെയൊരു കക്ഷിയുണ്ടായിരുന്നു. പേര് നിസാന്‍. 1999ല്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ഒരു തന്ത്രപ്രധാന കൂട്ടുകെട്ടുണ്ടാക്കി. ലോക വാഹന വിപണിയുടെ തന്നെ തലവര മാറ്റിയ സഖ്യമായിരുന്നു അത്. ഇന്ന് ലോകത്തിറങ്ങുന്ന 10 വാഹനങ്ങളില്‍ രണ്ടെണ്ണവും നിര്‍മിക്കുന്നത് ഇവരാണ്. നാലര ലക്ഷം തൊഴിലാളികളുമായി വാഹന നിര്‍മാണ രംഗത്ത് മഹാപ്രസ്ഥാനമായി മാറിയിരിക്കുന്നു റെനോ നിസാന്‍ സംയുക്ത സംരഭം. ഇന്ത്യയില്‍ റെനോയും നിസാനും വ്യത്യസ്ഥ പേരുകളില്‍ വാഹനങ്ങള്‍ ഇറക്കുന്നുണ്ട്. പുറമേയുള്ള മാറ്റങ്ങളൊഴിച്ചാല്‍ മറ്റെല്ലാം ഈ വാഹനങ്ങളില്‍ ഒന്നാണ്. ഡെസ്റ്റര്‍ തന്നെയാണ് ടെറാനോ. സണ്ണി തന്നെയാണ് സ്കാല. പേരിലും ബാഡ്ജിങ്ങിലും മാത്രമാണ് മാറ്റം. കാര്യമിങ്ങനെയാണെങ്കിലും ഇരു കമ്പനികളും തങ്ങളുടെ വിപണി പിടിക്കല്‍ തന്ത്രങ്ങളില്‍ ഒറ്റക്കൊറ്റക്കാണ് പൊരുതുന്നത്.


റെനോ ക്വിഡ്
 
ഈയിടെ റെനോ തങ്ങളുടെ പരസ്യ കാമ്പയിനുകളില്‍ വിപ്ളവകരമായ ചില പരിഷ്കാരങ്ങള്‍ വരുത്തി. മദ്രാസ് മൊസാര്‍ട്ട് എ.ആര്‍ റഹ്മാനാനും യുവാക്കളുടെ ആകര്‍ഷക ബിംബമായ രണ്‍ബീര്‍ കപൂറുമാണ് ഇതിലെ തുറുപ്പുകള്‍. റഹ്മാന്‍ തയാറാക്കിയ ‘രെ രെ രഫ്താര്‍’ എന്ന ജിംഗിള്‍ ഇതിനകം ഹിറ്റായിക്കഴിഞ്ഞു. രണ്‍ബീറിന്‍െറ പരസ്യവും. ‘ജീവിതത്തേടുള്ള അഭിനിവേശം’ എന്ന ടാഗ് ലൈനില്‍ കുതിക്കാനൊരുങ്ങുകയാണ് കമ്പനി. ഈ വിപണി യുദ്ധത്തില്‍ റെനോ വിറ്റഴിക്കാന്‍ ആഗ്രഹിക്കുന്ന പ്രധാന ഉല്‍പന്നമാണ് ക്വിഡ് എന്ന ചെറുകാര്‍. നാല് ലക്ഷത്തില്‍ താഴെ വിലയുള്ള ഒരു കുടുംബ വാഹനം ഇന്ത്യയിലേക്കത്തെുന്നു എന്നത് ഏതവസ്ഥയിലും ആകര്‍ഷകമായ വാര്‍ത്തയാണ്. അങ്ങിനെയെങ്കില്‍ മാരുതിയും ഹ്യൂണ്ടായും ഉള്‍പ്പടെ പേടിക്കേണ്ടി വരും. കഴിഞ്ഞ ഡല്‍ഹി മോട്ടോ എക്സ്പോയിലാണ് ക്വിഡിന്‍െറ പ്രോട്ടോടൈപ്പ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ഇന്നത് പുറത്തിറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. ചെറുകാര്‍ രൂപകല്‍പ്പനയില്‍ വലിയ മാറ്റമാണ് ക്വിഡിലൂടെ റെനോ വരുത്തുന്നത്. എസ്.യു.വി ഭാവഹാവാദികളാണ് ഈ കാറിന്. ക്രോസ്ഓവര്‍ ഛായയുമുണ്ട്. സാധാരണ ഹാച്ചിനേക്കാള്‍ ഉയരം കൂടുതലാണ്. 180 എം.എം ഗ്രൗണ്ട് ക്ളിയറന്‍സ്്. മുന്നില്‍ നിന്നുള്ള ആദ്യ നോട്ടത്തില്‍ കുഞ്ഞന്‍ ഡസ്റ്ററാണെന്ന് തോന്നും. മാറ്റ് ഫിനിഷിലുള്ള ഗ്രില്ല് ആകര്‍ഷകം. കറുത്ത ഇന്‍സര്‍ട്ടേടുകൂടിയതാണ് ഹെഡ് ലൈറ്റുകള്‍. ഒറ്റ വൈപ്പറാണ് നല്‍കിയിരിക്കുന്നത്. വശങ്ങളിലേക്ക് വരുമ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെടുക വീല്‍ ആര്‍ച്ചുകളിലെ ക്ളാഡിങ്ങുകളാണ്. ഇത് വാഹനത്തിന് നല്ല കരുത്ത് തോന്നിപ്പിക്കും. ചെറിയ വീലുകള്‍ മൂന്ന് നട്ടുകളിലാണ് ഉറപ്പിച്ചിരിക്കുന്നത്. അല്‍പ്പം പഴമ തോന്നിപ്പിക്കുന്ന ഡോര്‍ ഹാന്‍ഡിലുകളും സാധാരണ വിങ്ങ് മിററുകളും അത്ര മികച്ചതല്ല. പിന്നിലെ രൂപകല്‍പ്പനയും ലളിതമാണ്.

വിലക്കുറവ് പ്രതിഫലിക്കാത്ത ഉള്‍വശമാണ് ക്വിഡിന്. ചാര നിറമാണ് ഡാഷിനും ഡോര്‍ പാനലുകള്‍ക്കും സ്റ്റിയറിങ്ങ് വീലിനും. എ.സി വെന്‍െറുകള്‍ക്ക് ക്രോം ഫിനിഷ് നല്‍കിയിട്ടുണ്ട്. വശങ്ങളില്‍ ഉരുണ്ടതും മധ്യത്തില്‍ ചതുരത്തിലുമാണ് വെന്‍റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്പീഡോമീറ്റര്‍, ഫ്യൂവല്‍ ഗേജ്, ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവയെല്ലാം ഡിജിറ്റലാണ്. ഉയര്‍ന്ന വേരിയന്‍റില്‍ ആറ് ഇഞ്ച് ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം ലഭിക്കും. ഈ വിഭാഗത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം വരുന്നത്. വാഹനത്തിന് 800 സി.സി മൂന്ന് സിലിണ്ടര്‍ പെട്രാള്‍ എഞ്ചിനാണുള്ളത്. കുഞ്ഞന്‍ കാറുകളിലെ ഏറ്റവും മികച്ച ഇന്ധന ക്ഷമതയാണ് റെനോയുടെ വാഗ്ദാനം. ക്വിഡിനൊരു എ.എം.ടി വെര്‍ഷന്‍ പിന്നീട് വരുമെന്നാണ് സൂചന. ദീപാവലിക്ക് മുമ്പ് കാര്‍ നിരത്തിലത്തെുമെന്ന് കമ്പനി പറയുന്നത്.
ടി.ഷബീര്‍   

Show Full Article
TAGS:
Next Story