Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightസ്കോഡയുടെ...

സ്കോഡയുടെ ഹിമമനുഷ്യന്‍

text_fields
bookmark_border
സ്കോഡയുടെ ഹിമമനുഷ്യന്‍
cancel

ആഢംബരത്തിന്‍െറ ജനകീയ വിപ്ളവമായിരുന്നു ആദ്യകാലത്ത് സ്കോഡകളുടെ കടന്ന് വരവ്. ബെന്‍സും ബീമറും ഓഡിയും വാങ്ങാന്‍ പാങ്ങില്ലാത്തവര്‍ക്കുള്ള ആശ്വാസം. ഒക്റ്റാവിയ വാങ്ങി ഗമയില്‍ പുറകിലിരുന്നവര്‍ എത്ര. സ്കോഡയുടെ ചിറകിലേറി ലോറയും സൂപ്പര്‍ബും ഒക്റ്റാവിയവും നന്നായി പറന്നപ്പോള്‍ യെതിയും ഫാബിയയും ഫ്രീസറിലിരുന്നു. ഇതില്‍ യെതിയുടെ കാര്യമായിരുന്നു കൂടുതല്‍ കഷ്ടം. എന്താണി സാധനം എന്ന് തിരിച്ചറിയാനാകാത്തതിനാലാണോ എന്തോ ഇന്ത്യക്കാര്‍ ആ വഴിക്ക് തിരിഞ്ഞ് നോക്കിയതേ ഇല്ല. ഫോര്‍ച്യൂണര്‍,പജേറോ,എന്‍ഡവര്‍ ത്രയവും പിന്നെ നാട്ടുകാരന്‍ XUVയും അരങ്ങ് വാഴുന്ന എസ്.യു.വി പിപണിയില്‍ വലുപ്പവും ചന്തവും ഇല്ലാത്ത യതി ആര് വാങ്ങാന്‍. വിലയാണെങ്കില്‍ അത്ര കുറവുമില്ല. പിന്നെയൊരു സാധ്യത ഹോണ്ട സി.ആര്‍.വിയോട് മുട്ടുകയാണ്. അതി സുന്ദരനായ സി.ആര്‍.വി എവിടെ കിടക്കുന്നു ചതുരനും കുഞ്ഞനുമായ യതി എവിടെ കിടക്കുന്നു. ഒരിടത്തും രക്ഷയില്ലാതായതോടെ തങ്ങളുടെ ഹിമമനുഷ്യനെ സ്കോഡ ഉപേക്ഷിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാലിതാ പുതുക്കിയ യതിയുമായത്തെുകയാണ് കമ്പനി. പണ്ട് ജയിക്കാനായി മാത്രം കളിച്ചിരുന്ന കാര്‍ത്തികേയന്‍െറ പാരമ്പര്യം പിന്‍തുടരാനൊന്നുമല്ല. വെറുതെ ഒരുരസം. മാസം ഒരു നൂറെണ്ണം വിറ്റാലും സ്കോഡക്ക് പരാതിയില്ല.


മാറ്റങ്ങള്‍
പുതിയ യതിയില്‍ മാറ്റങ്ങളിലധികവും പുറത്താണ്. ഇരട്ട ഹെഡ് ലൈറ്റുകളില്‍ ഉരുണ്ടതിനെ ഉപേക്ഷിച്ചു. കൂര്‍ത്ത അഗ്രങ്ങളും ഷാര്‍പ്പ് കട്ടുകളുമുള്ള പുത്തന്‍ കണ്ണുകള്‍ കൂടുതല്‍ ആഢ്യനാണ്. ബൈ സെനന്‍ ലൈറ്റുകള്‍ക്കൊപ്പം എല്‍.ഇ.ഡി ഡെ ടൈം റണ്ണിങ്ങ് ലാംമ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്്. ടെയില്‍ ലൈറ്റുകളിലും എല്‍.ഇ.ഡിയുടെ സ്പര്‍ശമുണ്ട്. പിന്നിലെ ബമ്പറുകളും ടെയില്‍ ഗേറ്റുകളും പരിഷ്കരിച്ചു. പുതിയ ഡിസൈനിലുള്ള രണ്ട് വ്യത്യസ്ത 16 ഇഞ്ച് അലോയ് വീലുകളാണ് യതിക്ക് മാറ്റുകൂട്ടുന്നത്. സ്കോഡകളിലെ സ്ഥിരം സാന്നിധ്യമായ മൂന്ന് സ്പോക്ക് സ്റ്റിയറിങ്ങ് വീലുകളാണ് യതിക്ക്്്. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട,് ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മെമ്മറിയോട് കൂടിയ സീറ്റുകള്‍, പുതുക്കിയ ബ്ളൂടൂത്ത് ഓഡിയോ സിസ്റ്റം എന്നിവയുമുണ്ട്.


നഗര എസ്.യു.വി
വാഹന ശ്രേണീ വിഭജനങ്ങളില്‍ എവിടെയാണ് യതിയെ സ്ഥാപിക്കുക. ഒരുതരം എസ്.യു.വി യാണിവന്‍. എന്നാല്‍ ഒരു യഥാര്‍ഥ എസ്.യു.വിക്ക് വേണ്ട മൗലികതയുള്ള രൂപമോ ഭാവമോ ഇല്ല. അപ്പോള്‍ മിനി എസ്.യു.വിയാണോ. അത്ര വലുപ്പക്കുറവും പറയാനാകില്ല. ഇവനെ നമുക്ക് നഗര എസ്.യു.വി എന്ന് വിളിക്കാം. 4x4, 4x2 വേര്‍ഷനുകള്‍ യതിക്കുണ്ട്. ഓട്ടേമാറ്റിക് മോഡലില്ല. മികച്ച ഡ്രൈവ് നല്‍കുന്ന വാഹനമാണിത്. 1968 സി.സി ഡീസല്‍ എഞ്ചിന്‍ നല്ല ഡ്രൈവിങ്ങ് അനുഭൂതിയാണ് നല്‍കുന്നത്. 4x2 മോഡല്‍ 108 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും. 17km/l എന്ന മികച്ച മൈലേജും ഇവ നല്‍കും. 4x4 മോഡലാകട്ടെ കുറേക്കൂടി ശക്തനാണ്. 138 ബി.എച്ച്.പി തരുന്ന ഇവന്‍ അത്യാവശ്യം ഓഫ് റോഡ് കഴിവുകള്‍ ഉള്ളതുമാണ്. സി.ആര്‍.വിയോളമത്തെിയില്ളെങ്കിലും മികച്ച യാത്രാ സുഖമാണ് യതിയില്‍. നാല് വീലുകള്‍ക്കും സ്വതന്ത്ര സസ്പെന്‍ഷനാണ്. ഹൈവേകളിലെ ഓട്ടപ്പാച്ചിലില്‍ നല്ല നിയന്ത്രണം തരുന്ന വാഹനം ഒരു എസ്.യു.വി ഓടിക്കുന്ന കരുത്തും പ്രദാനം ചെയ്യും. വില: 4x2 19.5 ലക്ഷം. 4x4 21.1 ലക്ഷം.


നിഗമനം
ഇന്ത്യന്‍ ഉപഭോക്താവിന്‍െറ തലനാരിഴകീറിയുള്ള വിലയിരുത്തലുകള്‍ക്ക് ഇണങ്ങുന്ന വാഹനമല്ല യതി. 20 ലക്ഷത്തിന് നാം പ്രതീക്ഷിക്കുന്ന പലതും ഈ വാഹനത്തിലില്ല. ചില കണക്കുകള്‍.യതിയുടെ നീളം 4222mm,വീതി 1793mm,ഉയരം 1691. കുറച്ച് ലക്ഷങ്ങള്‍ കൂടുതല്‍ കൊടുത്താല്‍ കിട്ടുന്ന ഫോര്‍ച്ച്യൂണറില്‍ ഇത് യഥാക്രമം 4705,1840,1850 ആണ്. മൂന്നാമത്തെ നിര സീറ്റുകള്‍ ഇല്ല. രണ്ടാം നിരയിലെ എ.സി വെന്‍െറുകള്‍ സാമാന്യം വലുപ്പമുള്ളതായതിനാല്‍ മൂന്നുപേരുടെ യാത്ര അത്ര സുഖകരമാകില്ല. വ്യത്യസ്തത, സ്കോഡയുടെ ആഢ്യത്വം, ഫണ്‍ ഡ്രൈവ് എന്നിവ മാത്രം ലക്ഷ്യമിടുന്നവര്‍ക്ക് ഹിമ മനുഷ്യനുമായി കൂട്ടുകൂടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story