Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightപോര്‍ഷേയുടെ...

പോര്‍ഷേയുടെ എട്ടിന്‍െറ പണി

text_fields
bookmark_border
പോര്‍ഷേയുടെ എട്ടിന്‍െറ പണി
cancel

ജര്‍മന്‍ എഞ്ചിനീയറിങ്ങിന്‍െറ മഹത്വം അറിയണമെങ്കില്‍ ബെന്‍സോ ബി.എം.ഡബ്ളുവോ ഓടിച്ച് നോക്കണം. അതിലും മികച്ചത് അനുഭവിക്കണമെങ്കില്‍ കുറഞ്ഞത് പോര്‍ഷേയെങ്കിലും കാണണം. ആ അഴകളവുകള്‍ നമ്മെ കൊതിപ്പിക്കും തീര്‍ച്ച. കുറച്ചു നാളായിഇന്ത്യന്‍ വാഹന പ്രേമികളുടെ വന്യ സ്വപ്നങ്ങളില്‍ ഒരു പോര്‍ഷേ കുതിച്ച് പാഞ്ഞിരുന്നു.പേര് മകാന്‍. ഓഡി Q5നോളം വലുപ്പമുള്ള സുന്ദരന്‍ ആഢ്യന്‍. പേരിലെ പ്രത്യേകത മുതല്‍ (കടുവക്ക് ഇന്‍ഡോനേഷ്യന്‍ ഭാഷയില്‍ പറയുന്ന വാക്കാണ് മകാന്‍) വാഹന സവിശേഷതകള്‍ വരെ അവര്‍ മനപ്പാടം പഠിച്ചു.എന്നെങ്കിലുമൊരിക്കല്‍ താനും ഒരു പോര്‍ഷേ ഓടിക്കുമെന്നവര്‍ വീമ്പ് പറഞ്ഞു. എല്ലാത്തിനും കാരണം വാഹന വിപണി വിദഗ്ദ്ധര്‍ പ്രചരിച്ചിച്ച മകാന്‍െറ വിലയായിരുന്നു. 30 മുതല്‍ 40 ലക്ഷത്തിന് മകാന്‍ വില്‍ക്കാന്‍ പോകുന്നു എന്നായിരുന്നു പ്രചരണം.

80 ലക്ഷത്തിന് കയേന്‍ വാങ്ങാനാകാത്തവര്‍ മകാനിലേറി ഒരുപാട് കിനാവ് കണ്ടു. ഇപ്പോഴിതാ വാഹനം പുറത്തിറങ്ങിയിരുക്കുന്നു.വില ഒരു കോടിയും കടന്നങ്ങനെ നെഞ്ച് വിരിച്ച് നില്‍പ്പാണ്.ഇതാണ് പണി, നല്ല എട്ടിന്‍െറ പണി. എന്താണ് ഈ വിലവര്‍ദ്ധനക്ക് കാരണം എന്ന് അന്യേഷിച്ചവരോട് പോര്‍ഷേ പറയുന്നത് വിസ്മയിപ്പിക്കുന്ന വിവരങ്ങളാണ്. മകാന്‍ പോര്‍ഷേകളിലെ കേമനാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ പോര്‍ഷേ കയാനെക്കാള്‍ വിദഗ്ദ്ധന്‍.കോമ്പാക്ട് എസ്.യു.വി എന്നതിനേക്കാള്‍ സ്പോര്‍ട്സ് എസ്.യു.വി എന്നതാണ് മകാന് യോജിച്ച പേര്. പെട്രോള്‍ ടര്‍ബോ മോഡല്‍ വെറും 4.8 സെക്കന്‍െറ് കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്ററിലത്തെും.റൈഡ് ഹൈറ്റ് അഡ്ജസ്റ്റ്മെന്‍െറുള്ള പുത്തന്‍എയര്‍ സസ്പെന്‍ഷന്‍,അഡാപ്ടീവ് ബൈസെനന്‍ ഹെഡ് ലാംബ്, സ്പോര്‍ട്സ് എക്സ്ഹോസ്റ്റ്, മൂന്ന് സോണ്‍ ക്ളിമാട്ടിക് കണ്‍¤്രടള്‍,ഫുള്ളി വേരിയബിള്‍ ഓള്‍വീല്‍ ഡ്രൈവ് തുടങ്ങി ഏറെ ആധുനികനാണ് മകാന്‍. സാധാരണ പോര്‍ഷേ ഇത്തരം സംവിധാനങ്ങളൊക്കെഓപ്ഷണല്‍ ആയി നല്‍കാറാണ് പതിവ്. അതാണ് കയാനെ എന്ന കുറച്ച്കൂടി വലിയ എസ്.യു.വി നമുക്ക് 80 ലക്ഷത്തിന് ലഭിക്കുന്നത്.മകാനിലെ സൗകര്യങ്ങള്‍ ഉളള കയാനെ പോര്‍ച്ചിലത്തൊന്‍ ഒന്നരക്കോടി മുതല്‍ രണ്ട് കോടി വരെ നല്‍കണം.

2967 സി.സി മകാന്‍ എസ് ഡീസലിന് 4000 ആര്‍.പി.എമ്മില്‍258 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കാനാകും. പൂജ്യത്തില്‍ നിന്ന് നൂറിലത്തൊല്‍ ഈ ഓട്ടോമാറ്റിക് മോഡലിന് 6.1 സെക്കന്‍െറ് മതി. മറ്റൊരാകര്‍ഷണം മൈലേജാണ്.ഹൈവേകളില്‍14.9 ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 3604 സി.സി ടര്‍ബോ പെട്രാളിന് 6000ആര്‍.പി.എമ്മില്‍ 400ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കാനാകും. മൈലേജ് ഇത്തിരി കുറയും. ലിറ്ററിന് 10.8.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story