Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപുതുവർഷത്തിൽ...

പുതുവർഷത്തിൽ ഇന്ത്യയിലേക്ക്​ 20 എസ്​.യു.വികൾ; വില എട്ട്​ ലക്ഷം മുതൽ ഒന്നരക്കോടി വരെ

text_fields
bookmark_border
suv-2019
cancel

2019 വാഹന പ്രേമികൾക്ക്​ ഉത്സവകാലമായിരിക്കും, പ്രത്യേകിച്ച്​ സ്​പോർട്​ യൂട്ടിലിറ്റി വാഹനങ്ങൾ (എസ്​.യു.വി)​വാങ് ങാനുദ്ദേശിക്കുന്നവർക്ക്​. വിവിധ വാഹന നിർമാതാക്കളുടേതായി ഇരുപതോളം എസ്​.യു.വികളാണ്​ ഇന്ത്യൻ നിരത്തിൽ ഇൗ വർഷം ഇറങ്ങാനുള്ളത്​​​. മഹീന്ദ്ര മുതൽ ഒൗഡി വരെ ഇന്ത്യയിലെ കാർ പ്രേമികളെ വലയിലാക്കാനുള്ള ശ്രമത്തിലാണെന്നാണ്​ വിവരം.

കൂടുതൽ കരുത്തും മികച്ച സുരക്ഷയും പ്രധാനം ചെയ്യുന്ന എസ്​.യു.വികളായിരിക്കും 2019 വരവേൽക്കുക. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും സുഗമമായ രീതിയിൽ യാത്ര ചെയ്യാം എന്നുള്ള പ്രധാന ഗുണത്തിന്​ പുറമേ ചെറുകാറുകൾ നൽകുന്നതി​​െൻറ ഇരട്ടി സുരക്ഷ പ്രധാനം ചെയ്യുമെന്ന കാരണം കൂടി ഇന്ത്യക്കാരെ എസ്​.യു.വി പരിഗണിക്കുന്നതിൽ സ്വാധീനിക്കാറുണ്ട്​. അ തിനാൽ തന്നെ ഇൗ വർഷത്തെ എസ്​.യു.വികൾക്ക്​ സുരക്ഷയും കരുത്തുമാണ്​ കമ്പനികൾ വാഗ്​ദാനം ചെയ്യുന്നതും.

നിസ്സാൻ ജനുവരി 22ന്​ അവരുടെ അവതാരത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നതോടെ ഇൗ വർഷത്തെ എസ്​.യു.വി കാറുകളുടെ ഒഴുക്കിന്​ തുടക്കമാവും. ഹ്യൂണ്ടായ്​യുടെ ക്രെറ്റയുമായി മത്സരിക്കുന്ന കോപാക്റ്റ്​ എസ്​.യു.വി കിക്ക്​സ്​ ആണ്​ നിസ്സാൻ ഇറക്കുക. 9 ലക്ഷം രൂപ മുതലാണ്​ കിക്ക്​സിന്​ വില പ്രതീക്ഷിക്കുന്നത്​. പെട്രോൾ, ഡീസൽ വകഭേദങ്ങളിൽ ഇന്ത്യൻ നിരത്തുകളിൽ നിസാ​​െൻറ കരുത്തൻ ഒാടിക്കളിക്കും.

വൈകാതെ തന്നെ ടാറ്റയുടെ പ്രതീക്ഷയേറിയ ഹാരിയറും ഇന്ത്യൻ നിരത്തുകളിൽ എത്തും. രണ്ട്​ ലിറ്റർ ഡീസൽ എഞ്ചിനിൽ എത്തുന്ന ഹാരിയറിന്​ 12 ലക്ഷം മുതലായിരിക്കും വില​. ടാറ്റ തന്നെ നിയന്ത്രിക്കുന്ന ലക്ഷ്വറി വാഹനമായ ലാൻറ്​ റോവറി​​െൻറ പ്ലാറ്റ്​ഫോമിലാണ്​ ഹാരിയർ വികസിപ്പിച്ചിരിക്കുന്നത്​ എന്നതും പ്രധാന സവിശേഷതയാണ്​. മഹീ​ന്ദ്രയുടെ വൻ വിജയമായ എക്​സ്​.യു.വി500മായും ജീപ്പ്​ കോമ്പസ്സുമായും ആയിരിക്കും ഹാരിയറി​​െൻറ പോരാട്ടം.

Tata-Harrier-cartoq
credits : cartoq.com

കഴിഞ്ഞ വർഷാവസാനം നിരത്തിലെത്തി വാഹനപ്രേമികളുടെ മനം കവർന്ന ടാറ്റാ നെക്​സണി​​െൻറ സ്വീകാര്യതയെ ഹാരിയർ മറികടക്കും എന്ന്​ തന്നെയാണ്​ കമ്പനി പ്രതീക്ഷിക്കുന്നത്​. മഹീന്ദ്രയുടെയും മറ്റ്​ പ്രധാന കമ്പനികളുടെയും ചെറിയ എസ്​.യു.വികൾക്ക്​ പണികൊടുക്കാൻ 10 ലക്ഷം രൂപക്ക്​ താഴെയുള്ള മറ്റൊരു മോഡൽ കൂടി ഇറക്കി ഇൗ വർഷം ടാറ്റ വിപണിയിൽ സജീവമാക്കിയേക്കും.

എൻട്രി ലെവൽ വാഹനങ്ങളിൽ മഹീന്ദ്രയും പുതിയ താരത്തെ ഇൗ വർഷം പരീക്ഷിക്കുന്നുണ്ട്​. എക്​സ്​.യു.വി 300 ആണ്​ അവരുടെ പ്രതീക്ഷയേറിയ മോഡൽ. പിന്നാലെ ഹ്യൂണ്ടായ്​ ക്യൂ.എക്​സ്.​െഎയുമായി എത്തും. അത്​​ 8-9 ലക്ഷം വില പ്രതീക്ഷിക്കുന്ന മോഡലാണ്​. ജീപ്​ അവരുടെ റെനഗേഡ്​ എന്നൊരു മോഡൽ 10 ലക്ഷം രൂപ എൻട്രി പ്രൈസിൽ ഇന്ത്യയിൽ അവതരിപ്പിച്ചേക്കും. ഇന്ത്യൻ വിപണിയിൽ ജീപ്​ കോമ്പസുണ്ടാക്കിയതിലും വലിയ പ്രകടനം റെനഗേഡ്​ കാഴ്​ചവെക്കുമെന്നാണ്​ കമ്പനിയും വാഹനപ്രേമികളും പ്രതീക്ഷിക്കുന്നത്​.

സൗത്​ കൊറിയൻ കമ്പനി കിയ, ഹ്യൂണ്ടായ്​ ഗ്രൂപ്പ്​ കമ്പനി, എം.ജി മോ​േട്ടാർസ്​ എന്നിവരും ഇന്ത്യൻ എസ്​.യു.വി പ്രാന്തൻമാരെ ലക്ഷ്യമിട്ട്​ ഒാഫ്​ റോഡർ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്​. യാത്രാ വാഹനങ്ങളിൽ എസ്​.യു.വികളുടെ സാന്നിധ്യം 2009-2010 കാലഘട്ടങ്ങളിൽ 14 ശതമാനമായിരുന്നിടത്ത്​ ഇന്ന്​,​ 28 ശതമാനമായി വർധിച്ചതും കമ്പനികൾക്ക്​ വലിയ കാറുകൾ നിർമിക്കാൻ പ്രചോദനമായിട്ടുണ്ട്​.

കരുത്തോടെ കീഴടക്കാൻ ലക്ഷ്വറി എസ്​.യു.വികളും

ബി.എം.ഡബ്ല്യു, ഒൗഡി, എന്നീ കമ്പനികളും ഇന്ത്യൻ നിരത്തിൽ എസ്​.യു.വികൾ ഇറക്കിയേക്കും. എക്​സ്​ 4, എക്​സ്​ 7 എന്നീ ഒാഫ്​റോഡ്​ മോഡലുകളുമായാണ്​ ജർമാൻ വമ്പൻമാരായ ബി.എം.ഡബ്ല്യൂ എത്തുന്നത്​. ഏകദേശം 60, 95 ലക്ഷം വിലയിലായിരിക്കും ഇരുമോഡലുകളും ഇറങ്ങുക. അവരുടെ എക്​സ്​ 5​​െൻറ ലേറ്റസ്റ്റ്​ വേർഷനും ഇൗ വർഷം എത്തിക്കും. അതിന്​ 70 ലക്ഷത്തോളമാണ്​ വില പ്രതീക്ഷിക്കുന്നത്​.

ഒൗഡി ക്യൂ 8, ക്യൂ 7​​െൻറ സ്​റ്റെപ്​ അപ്​ വേർഷൻ എന്നിവ നിരത്തിലിറക്കും. ഒരു കോടി രൂപയാണ്​ ക്യൂ 7ന്​ പ്രതീക്ഷിക്കുന്ന വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MahindraautomobileSUVnissan SUVXUV 300new suv
News Summary - 20 new SUVs prices between Rs 8 lakh and Rs 1.3 crore to hit Indian roads-hotwheels
Next Story