Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightയുവാക്കളുടെ ഹൃദയം...

യുവാക്കളുടെ ഹൃദയം കവരാൻ എഫ്​സിയുമായി യമഹ

text_fields
bookmark_border
യുവാക്കളുടെ ഹൃദയം കവരാൻ എഫ്​സിയുമായി യമഹ
cancel

 

മുംബൈ: യുവാക്കളുടെ ഹൃദയം കവർന്ന മോഡലാണ് യമഹയുടെ​ എഫ്​സി​. നഗരത്തിരക്കിൽ എഫ്​സിയുമായി കുതിക്കുന്ന യുവാക്കൾ ഏത്​ ഇന്ത്യൻ നഗരങ്ങളിലേയും കാഴ്​ചയാണ്​. ഇപ്പോൾ കൂടുതൽ കരുത്ത്​ കൂട്ടി എഫ്​സിയെ നിരത്തിലെത്തിക്കുകയാണ്​ യമഹ. പുതിയ 250 സിസി എഞ്ചിനാണ്​ യമഹ ബൈക്കിനായി നൽകിയിരിക്കുന്നത്​. യമഹയുടെ തന്നെ ആർ.15യുമായും ആർ.3യുമായിട്ടാണ്​ പുതിയ ബൈക്കിന്​ സാമ്യം.

കൂടുതൽ അഗ്രസീവായ മുൻവശമാണ്​  ബൈക്കിനായി നൽകിയിരിക്കുന്നത്​.  റോഡിൽ ബോൾഡ്​ പ്രസൻസ്​ ഉറപ്പാക്കൻ ഇൗ ഡിസൈൻ എഫ്​സിയെ സഹായിക്കും. പുതിയ എൽ.ഇ.ഡി ഹെഡ്​ ലാമ്പ്​,  ടെയിൽ ലാമ്പ്​, താഴ്​ന്ന ഹാൻഡിൽ ബാർ എന്നിവയാണ്​ പുതിയ ഫീച്ചറുകൾ​. മുൻ മോഡലുകളുമായി താരത്മ്യം ചെയ്യു​േമ്പാൾ ബൈക്കി​െൻറ വീൽബേസ്​ കൂടുതലാണ്​.

249cc സിംഗിൾ സിലിണ്ടർ എയർകൂൾഡ്​ എഞ്ചിനാണ്​ ​ബൈക്കി​െൻറ ഹൃദയം. അഞ്ച്​ സ്​പീഡ് മാനുവലാണ്​ ട്രാൻസ്​മിഷൻ. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനായി ബ്ലൂ കോർ ടെക്​നോളജിയും യമഹ ഇണക്കി ചേർത്തിരിക്കുന്നു. 148 കിലോയാണ്​  ഭാരം. ബ്ലാക്ക്​, ബാലിസ്​റ്റിക്​ ബ്ലൂ, വാരിയർ വൈറ്റ്​ എന്നീ നിറങ്ങളിൽ ബൈക്ക്​ ലഭ്യമാവും. 1,19500 രൂപയാണ്​ ബൈക്കി​െൻറ ഷോറും വില.

ഇന്ത്യയിലെ ടൂവിലർ വിപണിയിൽ 8 ശതമാനമെങ്കിലും കൈപിടിയിലൊതുക്കനാണ്​ പുതിയ ബൈക്കിലൂടെ യമഹ ലക്ഷ്യമിടുന്നത്​. ഡോമിനർ പോലുള്ള കരുത്ത കൂടിയ മോഡലുകളുമായി വിപണിയിൽ വൻ മുന്നേറ്റത്തിനൊരുങ്ങുകയാണ്​ ബജാജ്​. ഇതുപോലെ  മറ്റ്​ കമ്പനികളും മികച്ച മോഡലുകൾ രംഗത്ത്​ ഇറക്കാനുള്ള ശ്രമത്തിലാണ്​. ഇയൊരു സാഹചര്യത്തിൽ വിപണിയിൽ യമഹക്ക്​ പിടിച്ച്​ നിൽക്കാനുള്ള പിടിവള്ളിയാണ്​ പുതിയ എഫ്​സി​.

Show Full Article
TAGS:Yamaha FZ 
Web Title - Yamaha FZ 25 Launched for Rs 1.19 Lakh: Here's All You Need to Know
Next Story