Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകരുത്തൻ, ആധുനികന്‍...

കരുത്തൻ, ആധുനികന്‍ എന്‍ടോർക്​

text_fields
bookmark_border
tvs-ntorq
cancel

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇന്ത്യയില്‍ എത്ര സ്​കൂട്ടറുകള്‍ വിറ്റഴിഞ്ഞിട്ടുണ്ടാകും. അഞ്ച് ലക്ഷം, 10ലക്ഷം?  അല്ല, 28 ലക്ഷത്തിലധികം സ്​കൂട്ടറുകളാണ് (ബൈക്കുകളല്ല) ഈ കാലയളവില്‍ നമ്മുടെ നിരത്തി​െലത്തിയത്. സ്​കൂട്ടറുകള്‍ക്കിപ്പോള്‍ നല്ലകാലമാണ്. ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ 35 ശതമാനവും സ്​കൂട്ടറുകളാണ് കൈയടക്കിയിരിക്കുന്നത്. അത് ക്രമാനുഗതമായി വളരുകയുമാണ്. ബൈക്കുകളെയും മോപഡുകളെയും അപേക്ഷിച്ച് 18 ശതമാനത്തി​​െൻറ ഉയര്‍ച്ചയാണ് അഞ്ച് മാസത്തിനിടെ സ്​കൂട്ടര്‍ വിപണിക്കുണ്ടായത്. ഹോണ്ട ആക്​ടിവയാണ് വിൽപനയിലെ നേതാവ്. 3,35,595 ആക്​ടിവകള്‍ മാത്രം ഹോണ്ടയുടേതായി നിരത്തിലിറങ്ങി. ഡിയോ, ഗ്രാസ്യ, ക്ലിക്ക്, ഏവിയേറ്റര്‍ തുടങ്ങിയവ അല്ലാതെയും വിറ്റഴിഞ്ഞു. ഇൗ നല്ല കാലത്തിലേക്കാണ്​ ടി.വി.എസ്​ എൻടോർക്കുമായി എത്തുന്നത്​. യുവത്വവും സ്​റ്റൈലും കരുത്തും ഒത്തിണങ്ങിയ വാഹനമാണ്​ എൻടോർക്​​. 

രൂപത്തിൽ യമഹ റേയോടാണ്​ സാമ്യം. റഡാറുകളെ വെട്ടിച്ച്​ യുദ്ധക്കളത്തിൽ മിന്നൽപ്പിണറുകൾ തീർക്കുന്ന സ്​​െ​റ്റൽത്ത്​ യുദ്ധവിമാനങ്ങളാണ്​ എൻടോർക്കി​​െൻറ രൂപകകൽപനയിൽ ​മാതൃകയാക്കിയതെന്നാണ്​ ടി.വി.എസ്​ എൻജിനീയർമാർ പറയുന്നത്​. ലോകത്തെ സകലമാന ചതുരക്കഷണങ്ങളും എടുത്തു​െവച്ചപോലത്തെ രൂപമാണ്​ സ്​കൂട്ടറിന്​. വി. ആകൃതിയിലുള്ള ഹെഡ്​ലൈറ്റുകൾ എൽ.ഇ.ഡി അല്ലെന്ന കുറവുണ്ട്​​. ഇൗ കുറവ്​ പരിഹരിക്കാനാകാം എൽ.ഇ.ഡി ഡെ ടൈം റണ്ണിങ്ങ്​ ലാമ്പുകൾ നൽകിയിട്ടുണ്ട്​. 

സങ്കീർണതകളില്ലാത്ത മുൻവശം യുവത്വാനുഭവം ആണ്​ നൽകുന്നത്​. പിന്നിൽ ടി ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളാണ്​. ഇവിടെ എൽ.ഇ.ഡികൾ ഉപയോഗിച്ചിരിക്കുന്നു. അനുകരണങ്ങൾ ആരോപിക്കപ്പെടാൻ ഇടയില്ലാത്ത ​രൂപകൽപനയാണ്​ പിൻഭാഗത്തിന്​. കൂർത്ത അഗ്രങ്ങളും കറുത്ത പ്ലാസ്​റ്റിക്കി​​െൻറ സാന്നിധ്യവും വേറിട്ട രൂപഭംഗി നൽകുന്നുണ്ട്​. തടിച്ചുരുണ്ട പുകക്കുഴൽ, മനോഹരമായ അലോയ്​വീലുകൾ, മൊത്തം ഡിജിറ്റലായ കൺസോൾ, ഇന്ധന ലാഭത്തിനും സൗകര്യത്തിനും വേണ്ടി കിൽ സ്വിച്ച്​, പാസ്​ ലൈറ്റ്​ സ്വിച്ച്​, റിസർവ്​ ഫ്യൂവൽ ലൈറ്റ്​, പവർ, എക്കോമോഡ്​ ഇൻഡിക്കേറ്റർ, യു.എസ്​.ബി ചാർജർ തുടങ്ങിയ സവിശേഷതകളും എൻടോർക്കിലുണ്ട്​. 

ഇന്ധനം നിറക്കാനുള്ള സൗകര്യം പുറമെ നൽകിയതും മികച്ച നീക്കമാണ്​. സാധനങ്ങൾ സുക്ഷിക്കാൻ 21 ലിറ്റർ സ്​ഥലമാണ്​ സീറ്റിനടിയിൽ നൽകിയിരിക്കുന്നത്​്​. 125 സി.സി എൻജിൻ മികച്ച യാത്രാനുഭവം നൽകും​. 80 കിലോമീറ്റർ വേഗതയിൽവരെ ഒട്ടും വിറയലില്ലാത്ത യാത്രയാണ്​ വാഹനം നൽകുന്നത്​. ടി.വി.എസി​​െൻറ തന്നെ ജൂപ്പിറ്ററിൽ നിന്നുള്ള മുന്നോട്ടുപോക്ക്​ എൻജിനിൽ കാണാനാകും. ടി.വി.എസ്​ എൻജിനീയർമാർ അവകാശപ്പെടുന്നത്​ എൻടോർക്കി​​െൻറ അഞ്ച്​ ഇഞ്ച്​ ഡിജിറ്റൽ കൺസോളിന്​ 30 വ്യത്യസ്​ത വിവരങ്ങൾ രേഖപ്പെടുത്താനാകുമെന്നാണ്​.

ലാപ്​ മീറ്റർ, ആക്​സിലറേഷൻ റെക്കോർഡർ, ടോപ്​ സ്​പീഡ്​ റെക്കോർഡർ, സർവിസ്​ റിമൈൻഡർ തുടങ്ങിയവ കൺസോളിലുണ്ട്. എൻജിൻ താപനില, ശരാശരി വേഗ​ം എന്നിവയും അറിയാനാകും. എൻടോർക്കിനെ കുടുതൽ സ്​മാർട്ടാക്കാൻ എക്​സോനെറ്റ്​ സംവിധാനവും നൽകിയിട്ടുണ്ട്​. ബ്ലൂടൂത്ത്​ വഴി സ്​മാർട്ട്​ഫോണിനെ ഇൻസ്​ട്രുമ​െൻറ്​ കൺസോളുമായി ബന്ധിപ്പിക്കുന്ന വിദ്യയാണിത്. ഫോണിലേക്ക്​ വരുന്ന കോളുകൾ, മെസേജുകൾ, ഫോൺ ബാറ്ററി, സിഗ്​നൽ സെ്​ട്രങ്​ത്​, പാർക്കിങ്​​ ലൊക്കേഷൻ എന്നിവയൊക്കെ ഇതിലൂടെ അറിയാം. മാപ്​ മൈ ഇന്ത്യയുമായി ചേർന്ന്​ നാവിഗേഷൻ സംവിധാനവും ടി.വി.എസ്​ നൽകുന്നുണ്ട്​. 
ഇത്രയും കിട്ടുമെങ്കിൽ വേറെന്ത്​ വേണമെന്ന്​ ചിന്തിക്കുകയാണാ, എങ്കിൽ നിങ്ങൾക്കുള്ളതാണ്​ എൻടോർക്​​.

Show Full Article
TAGS:​TVS Ntorq Scooter automobile malayalam news 
News Summary - TVS NTORQ 125cc scooter launched-Hotwheels
Next Story