Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightബി.എം.ഡബ്​ളിയുവി​െൻറ...

ബി.എം.ഡബ്​ളിയുവി​െൻറ ഹൃദയവുമായി അകുല 310

text_fields
bookmark_border
ബി.എം.ഡബ്​ളിയുവി​െൻറ ഹൃദയവുമായി അകുല 310
cancel

മുംബൈ: ബി.എം.ഡബ്​ളിയുമായുള്ള കൂട്ടുകെട്ടിൽ ടി.വി.എസ്​ പുറത്തിറക്കുന്ന ബൈക്കാണ്​ അകുല 310. ഇപ്പോൾ പുറത്തു വരുന്ന സൂചനകളനുസരിച്ച്​ ഇൗ സാമ്പത്തിക വർഷത്തി​െൻറ അവസാനത്തോടു കൂടി അകുല വിപണിയിലെത്തുമെന്നാണ്​​ അറിയുന്നത്​.

ബി.എം.ഡബ്​ളിയുവി​െൻറ ​ഹൃദയവുമായാണ്​ അകുലയെത്തുന്നത്​. ഇതു തന്നെയാണ്​ അകുലയെ മികച്ചതാക്കുന്നത്​. ബി.എം.ഡബ്​ളിയുവി​െൻറ സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ബൈക്കിനുള്ളത്​. ഇത്​ 36bhp  പവറും 28Nnm ടോർക്കു​ം ഉൽപ്പാദിപ്പിക്കും. 6 സ്​പീഡ്​ ഗിയർ ബോക്​സാണ്​ കമ്പനി ബൈക്കിന്​ നൽകിയിരിക്കുന്നത്​.

വില തന്നെയാണ്​ അകുലയുടെ ഹെലൈറ്റ്​  1.60-1.80 വരെയാണ്​ വാഹനത്തി​െൻറ  ഡൽഹി എക്​സ്​ഷോറുമിലെ വില. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്നത്​ കൊണ്ടാണ്​ ഇൗ വിലയിൽ ബൈക്ക്​ ലഭിക്കാൻ കാരണം. കമ്പനിയുടെ ഹൊസൂർ നിർമ്മാണശാലയിലാണ്​ ബൈക്കി​െൻറ നിർമ്മാണം  നടത്തുക. എ.ബി.എസ്​, ഇരട്ട ഹെഡ്​ലാമ്പ്​, ക്​ളിപ്പ്​ ഒാൺ ഹാൻഡിൽ ബാർ, പെറ്റൽ ഡിസ്​ക്​  ബ്രേക്ക്​, എന്നിവയെല്ലാമാണ്​ മറ്റു പ്രത്യേകതകൾ.

 

Show Full Article
TAGS:TVS Akula 310 bmw 
Web Title - TVS Akula 310 To Arrive Next Year; Launch Details Revealed
Next Story