Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസുസുക്കിയുടെ...

സുസുക്കിയുടെ നുഴഞ്ഞുകയറ്റക്കാരൻ

text_fields
bookmark_border
suzuki-intruder.
cancel

സാധാരണ നുഴഞ്ഞുകയറ്റങ്ങൾ നടക്കുന്നത് അതിർത്തിയിലാണ്​​​. എന്നാൽ, ഇന്ത്യൻ വാഹന വിപണിയിലേക്ക്​ വ്യത്യസ്​തമായൊരു അധിനിവേശം നടത്തിയിരിക്കുകയാണ്​ സുസുക്കി. അത്രയൊന്നും വിപുലമല്ലാത്ത വിലകുറഞ്ഞ ക്രൂസർ ബൈക്ക്​ വിഭാഗത്തിലാണ് ഇൗ നുഴഞ്ഞുകയറ്റം​. ബജാജ്​ അവഞ്ചർ അടക്കിവാഴുന്ന ലോകത്തേക്കാണ്​ ഇൻട്രൂഡർ എന്ന കേമനെ സുസുക്കി ഇറക്കിവിടുന്നത്​. എതിരാളിയുടെ വരവോടെ സ്വയം നവീകരിക്കാൻ അവഞ്ചർ നിർബന്ധിതനാകുമെന്നതും വാഹന പ്രേമികളെ സംബന്ധിച്ച്​ നല്ല കാര്യമാണ്​. 

സുസുക്കിയു​െട 1800 സി.സി വിഭാഗത്തിൽ വരുന്ന പടുകൂറ്റൻ ബൈക്കുകളിലൊന്നാണ്​ ഇൻട്രൂഡർ. 15 ലക്ഷത്തിന്​ മുകളിലാണിതി​​െൻറ വില. ഇത്രയും വിലപിടിപ്പുള്ള ബൈക്ക്​ ഇന്ത്യയിലെത്തിച്ചിട്ട്​ കാര്യമൊന്നുമില്ലെന്ന്​ സുസുക്കിക്ക്​ അറിയാം. ഇതിന്​ പരിഹാരമായി ഇൻട്രൂഡറി​​െൻറ ചെറുപതിപ്പിനെ നിർമിക്കുകയായിരുന്നു. ചെറുതായപ്പോൾ ബൈക്കി​​െൻറ എല്ലാ ഘടകങ്ങളിലും മാറ്റം വന്നു. 1800 സി.സി 150 ആയി കുറഞ്ഞു. വില 15 ലക്ഷത്തിൽ നിന്ന്​ ഒരു ലക്ഷമായും ഭാരം 344ൽ നിന്ന്​ 144 കിലോഗ്രാം ആയും ഇടിഞ്ഞു. പക്ഷേ, രൂപം അതുപോലെ നിലനിർത്താൻ സുസുക്കി ശ്രദ്ധിച്ചിട്ടുണ്ട്​. 

മൊത്തത്തിൽ അൽപം തടിച്ച ശരീരപ്രകൃതക്കാരനാണ്​ ഇൻട്രൂഡർ. സുസുക്കിയുടെ ഗിക്​സർ ബൈക്കി​​െൻറ പ്ലാറ്റ്​ഫോമിലാണ്​ നിർമിച്ചിരിക്കുന്നത്​. പ്ലാറ്റ്​ഫോം കൂടാതെ മറ്റ്​ പല ഘടകങ്ങളും ഗിഗ്​സറിൽ നിന്ന്​ കടം കൊണ്ടിട്ടുണ്ട്​. 14 പി.എസ്​ പവർ ഉൽപാദിപ്പിക്കുന്ന 155 സി.സി എയർകൂൾഡ്​ ഒറ്റ സിലിണ്ടർ എൻജിൻ ഗിഗ്​സറിലേത്​ തന്നെ. ഇൻസ്​ട്രുമ​െൻറ്​ ക്ലസ്​ചറും അതേപടി പകർത്തി. മുന്നിൽ നിന്ന്​ നോക്കിയാൽ വാഹന ശരീരത്തിൽ നിന്ന്​ അൽപം വേറിട്ട്​ നിൽക്കുന്ന ഹെഡ്​ലൈറ്റുകളാണ്​ ആദ്യം ശ്രദ്ധയിൽപ്പെട​ുക. വലിയ ഇന്ധന ടാങ്കിനെ പൊതിഞ്ഞ്​ പ്ലാസ്​റ്റിക്​ ഷീൽഡുകൾ കാണാനാകും. വീതിയുള്ള സീറ്റിൽ രണ്ടുപേർക്ക്​ സുഖമായിരിക്കാം. രണ്ട്​ തട്ടുകളായി സീറ്റിനെ വിഭജിച്ചിട്ടുണ്ട്​. വശങ്ങളിൽ നിന്ന്​ നോക്കു​േമ്പാഴാണ്​ ഇൻട്രൂഡറി​​െൻറ ക്രൂസർ രൂപം തെളിഞ്ഞ്​ കാണുന്നത്​. വലതുവശത്തെ ഇരട്ട പുകക്കുഴലുകൾ ആകർഷകമാണ്​. മൊത്തം ​േബാഡിയിൽ നിന്ന്​ അൽപം തള്ളിനിൽക്കുന്നതിനാൽ പാർക്കിങ്ങിലും തിരക്കേറിയ ട്രാഫിക്കിലും ഇവയെ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. പിന്നിൽനിന്ന്​ നോക്കു​േമ്പാഴാണ്​ ഇൻട്രൂഡർ കൂടുതൽ ഭംഗിയാർജിക്കുന്നത്​. അൽപം പരന്ന പിൻഭാഗവും ഉള്ളിലേക്ക്​ കയറിയിരിക്കുന്ന ടെയിൽ ലൈറ്റുകളും മനോഹരം. ടയറുകൾ ഗിഗ്​സറിലേത്​ തന്നെ. ബൈക്കി​​െൻറ മൊത്തം രൂപവുമായി ​േചരാത്ത ടയറുകളാണ്​ നൽകിയിരിക്കുന്നത്​. 

മുകളിൽ തടിച്ചിരിക്കുകയും താഴേക്കെത്തു​േമ്പാൾ മെലിഞ്ഞുപോവുകയും ചെയ്യുന്ന വാഹന ശരീരം ചിലർക്കെങ്കിലും ​േപാരായ്​മയായി തോന്നിയേക്കാം. എ.ബി.എസ്​ സ്​​റ്റാ​​ൻഡേർഡാണ്​. അവഞ്ചറിനേക്കാൾ അൽപം നീളവും ഉയരവും കുറവാണ്​ ഇൻട്രൂഡറിന്​. കൃത്യമായി പറഞ്ഞാൽ നീളത്തിലും ഉയരത്തിലും 47എം.എം കുറവ്​ ഇൻട്രൂഡറിനുണ്ട്​. ഗിഗ്​സർ എന്ന വിജയം കൈവരിച്ച ഉൽപന്നതി​​െൻറ ചുവടുപിടിച്ചും മത്സരാധിക്യമില്ലാത്ത വാഹന വിഭാഗം തിരഞ്ഞെടുത്തും സുസുക്കി എത്തു​േമ്പാൾ വാഹന പ്രേമികളെ സംബന്ധിച്ച്​ ശുഭപ്രതീക്ഷക്ക്​ തന്നെയാണ്​ വകയുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsHot WheelSuzuki Intruder
News Summary - suzuki - Hot Wheels News
Next Story