Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒാഫ്​ റോഡിനെ...

ഒാഫ്​ റോഡിനെ പ്രണയിക്കുന്നവർക്കായി പുതിയ റോയൽ എൻഫീൽഡ്​

text_fields
bookmark_border
ഒാഫ്​ റോഡിനെ പ്രണയിക്കുന്നവർക്കായി പുതിയ റോയൽ എൻഫീൽഡ്​
cancel

എൻഫീൽഡ്​ ക്ലാസിക്​ 500 ഗ്രീൻ ഫ്​ളൈ ഒാഫ്​ റോഡർ, ഫ്യൂവൽ ടാങ്കിലെ റോയൽ എൻഫീൽഡ്​ എന്ന നാമം ഒഴിച്ച്​ നിർത്തായാൽ ഇൗ ബൈക്കിന്​ റോയൽ എൻഫീൽഡുമായി യാതൊരു സാമ്യവുമില്ല. ഒാഫ്​ റോഡ്​ പ്രേമികളുടെ മനം കവരാൻ മാഡ്രിഡ്​ ഒാ​േട്ടാ എക്​സ്​പോയിലാണ്​ റോയൽ എൻഫീൽഡ്​ ഇൗ കരുത്തനെ അവതരിപ്പിക്കുന്നത്​. റോയൽ എൻഫീൽഡ്​ ക്ലാസികി​െൻറ കസ്​റ്റം ചെയ്​ത മോഡലാണ്​ ഇത്​.

ജീസസ്​ ഡി ജുവാൻ എന്ന ഡിസൈനറുടെ കരവിരുതിലാണ്​ സുന്ദരൻ റോയൽ എൻഫീൽഡ്​ പിറന്നത്​.ക്ലാസിക്​ 500 അടിസ്ഥാനത്തിലാണ്​ രൂപകൽപ്പനയെങ്കിലും കോണ്ടിനൻറൽ ജി.ടിയുടെ ബോഡി ഫ്രെയിമാണ്​ കസ്​റ്റം മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്​. ഒഴുക്കത്തിലുള്ള ഡിസൈനിലാണ്​ ബൈക്കി​െൻറ രൂപകൽപ്പന. ഗ്രാഫിക്​സിനൊപ്പം ഗ്രീൻ നിറത്തിലാണ്​ ഫ്യൂവൽ ടാങ്ക്​.ഡ്യുവൽ ഷോക്ക്​ അബ്​സോർബിന്​ പകരം സിംഗിൾ മോണോഷോക്ക്​ യൂണിറ്റാണ്​ നൽകിയിരിക്കുന്നത്​.ഹെഡ്​ലെറ്റി​​െൻറ ഡിസൈനും റോയൽ എൻഫീൽഡ്​ ബൈക്കുകളുടെ തനത്​ ഡിസൈനിൽ നിന്ന്​ വേറിട്ട്​ നിൽക്കുന്നു.

 ഒാഫ്​ റോഡുകൾക്ക്​ ഇണങ്ങും വിധമാണ്​ ടയറുകളുടെ രൂപകൽപ്പന. എന്നാൽ എൻജിനിൽ ഒരു മാറ്റത്തിനും മുതിർന്നിട്ടില്ല എന്നതാണ്​ ശ്ര​ദ്ധേയകരമായ  കാര്യം. 499cc സിംഗിൾ സിലിണ്ടർ എൻജിൻ 27.2 ബി.എച്ച്​.പി കരുത്തും 41.3എം.എം ടോർക്കുമേകും. എന്നാൽ നിരത്തിലിറക്കാനുള്ള അനുമതി ഇതുവരെയായിട്ടും പുതിയ ബൈക്കിന്​ ലഭിച്ചിട്ടില്ല. വൈകാതെ തന്നെ ഇതും നേടി പുതിയ ബൈക്ക്​ നിരത്തി​െലത്തിക്കാനുള്ള ശ്രമത്തിലാണ്​ റോയൽ എൻഫീൽഡ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal Enfield Classic 500
News Summary - royal enfield custom model
Next Story