Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആഡംബര കൺസെപ്​റ്റ്​...

ആഡംബര കൺസെപ്​റ്റ്​ മോഡൽ അവതരിപ്പിച്ച്​ റോയൽ എൻഫീൽഡ്​

text_fields
bookmark_border
royal-enfield-23
cancel

ഇൻറർസെപ്​റ്റർ 650, കോണ്ടിന​െൻറൽ ജി.ടി 650 തുടങ്ങിയ കരുത്തൻ ബൈക്കുകൾ അവതരിപ്പിച്ചതിന്​ പിന്നാലെ വാഹന വിപണിയെ വീണ്ടും ഞെട്ടിച്ച്​ റോയൽ എൻഫീൽഡ്​. പുതിയൊരു കൺസെപ്​റ്റ്​ മോഡലിലുടെയാണ്​ റോയൽ എൻഫീൽഡ്​ വാഹനലോകത്ത്​ വീണ്ടും ചർച്ചയാവുന്നത്​. 1938ലെ പുറത്തിറങ്ങിയ കെ.എക്​സ്​ എന്ന വിഖ്യാത മോഡലിന്​​ ആദരമർപ്പിച്ച്​​ ​ കൺസെപ്​റ്റ്​ മോഡലാണ്​ കമ്പനി മിലാനിൽ നടക്കുന്ന മോ​േട്ടാർ ഷോയിലാണ്​ കമ്പനി പുതിയ മോഡൽ അവതരിപ്പിച്ചത്​. ട്വിൻ സിലിണ്ടർ എൻജിനോട്​ കൂടിയ കൺസെപ്​റ്റ്​ KX എന്ന മോഡലാണ്​ റോയൽ എൻഫീൽഡ്​ മിലാനിൽ പുറത്തിറക്കിയത്​​.

ഇന്ത്യയിലും യു.കെയിലുമായിട്ടാണ്​ ബൈക്കി​​െൻറ ഡിസൈൻ ​നിർവഹിച്ചിരിക്കുന്നത്​. സിംഗിൾ സീറ്റ്​ മോഡലാണ്​ ​കെ.എക്​സ്​. തുകലി​​െൻറ ആവരണം സീറ്റിനും ഹാൻഡിൽബാറിനു മുകളിലും നൽകിയിട്ടുണ്ട്​. പഴയ റോയൽ എൻഫീൽഡ്​ ലോഗോയോട്​ കൂടിയ എൽ.ഇ.ഡി ഹെഡ്​ലൈറ്റ്​, ഡ്യുവൽ എക്​സ്​ഹോസ്​റ്റ്​, 19 ഇഞ്ച്​ അലോയ്​ വീലുകൾ എന്നിവയെല്ലാമാണ്​ മറ്റ്​ പ്രധാന പ്രത്യേകതകൾ.

പഴയ കെ.എകസ്​ 1140 സി.സി എൻജിനി​​െൻറ കരുത്തിലായിരുന്നു വിപണിയിലെത്തിയിരുന്നത്​. എന്നാൽ, പുതിയതിൽ 838 സി.സി എൻജിനാവും ഉണ്ടാവുകയെന്നാണ്​ റിപ്പോർട്ടുകൾ. മോഡൽ എപ്പോൾ വിപണിയിലെത്തുമെന്നതിനെ കുറിച്ച്​ റോയൽ എൻഫീൽഡ്​ സൂചനകളൊന്നും നൽകിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:royal enfieldautomobilemalayalam newsConcept KXEICMA 2018
News Summary - Royal Enfield Concept KX Motorcycle Unveiled at EICMA 2018, Tribute to 1140cc 1938 Model-Hotwheels
Next Story