Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅവിശ്വസനീയ വിലയിൽ 650...

അവിശ്വസനീയ വിലയിൽ 650 സി.സി ബൈക്കുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്​

text_fields
bookmark_border
bullet
cancel

അവിശ്വസനീയ വിലയിൽ പുതിയ 650 സി.സി എൻജിൻ കരുത്തിലുള്ള ബൈക്കുകൾ പുറത്തിറക്കി റോയൽ എൻഫീൽഡ്​. ഇൻറർസെപ്​റ്റർ 650, കോണ്ടിന​െൻറൽ ജി.ടി 650 എന്നീ മോഡലുകളാണ്​ കമ്പനി ഒൗദ്യോഗികമായി പുറത്തിറക്കിയത്​. ഗോവയിൽ നടന്ന ചടങ്ങിലായിരുന്നു ഇരു മോഡലുകള​ും റോയൽ എൻഫീൽഡ്​ അവതരിപ്പിച്ചത്​.

​ഇന്ന്​ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന ട്വിൻ സിലിണ്ടർ എൻജിൻ ബൈക്കുകളുമായി താരതമ്യം ചെയ്യു​േമ്പാൾ കുറഞ്ഞ വിലയാണ്​ ഇരു മോഡലുകൾക്കും റോയൽ എൻഫീൽഡ്​ നൽകിയിരിക്കുന്നത്​. 2.50 ലക്ഷത്തിലാണ്​ ഇൻറർസെപ്​റ്ററി​​െൻറ വില തുടങ്ങുന്നത്.​ കോണ്ടിന​െൻറൽ ജി.ടിക്ക്​ 2.65 ലക്ഷവും നൽകണം. ട്വിൻ സിലിണ്ടർ 648 സി.സി എൻജിനാണ്​ രണ്ട്​ ബൈക്കുകൾക്കും കരുത്ത്​ നൽകുന്നത്​. 47.6 പി.എസ്​ പവറും 53 എൻ.എം ടോർക്കും എൻജിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​. സ്ലിപ്​ അസിസ്​റ്റ്​ ക്ലച്ചും ഇതിനൊപ്പം നൽകിയിട്ടുണ്ട്​.

മിലാനിൽ നടന്ന മോ​േട്ടാർ ഷോയിലാണ്​ ഇരു മോഡലുകളെയും കമ്പനി ആദ്യമായി അവതരിപ്പിച്ചത്. എൻജിൻ ഒന്നാണെങ്കിലും ഇരു മോഡലുകളുടെയും ഡിസൈൻ വ്യത്യസ്​തമാണ്​. റോയൽ എൻഫീൽഡ്​ ബൈക്കുകളുടെ തനത്​ രൂപശൈലിയാണ്​ ഇൻറർസെപ്​റ്റർ പിന്തുടരുന്നത്​. വൃത്താകൃതിയിലുള്ള ഹെഡ്​ലാമ്പ്​, ഫ്ലാറ്റ്​ സീറ്റ്​, ടിയർഡ്രോപ്​ ഇന്ധന ടാങ്ക്​ എന്നിവയെല്ലാമാണ്​ ഡിസൈൻ സവിശേഷതകൾ. റോയൽ എൻഫീൽഡ്​ ക്ലാസിക്​ 350, 500 എന്നീ മോഡലുകളുമായി ഡിസൈനിലുള്ള സാമ്യം ശ്രദ്ധേയമാണ്​. നീള​ം കൂടിയ ഹാൻഡിൽബാറും റിയർ ഫൂട്ട്​പെഗുമാണ്​ മറ്റൊരു പ്രത്യേകത​.

continental-gt

കഫേറേസർ രൂപഭാവങ്ങളുമായാണ്​ കോണ്ടിന​െൻറൽ ജി.ടി 650 എത്തുന്നത്​. ക്ലാസിക്​ രൂപമാണ്​ ഇൻറർസെപ്​റ്ററിന്​ നൽകിയതെങ്കിൽ സ്​പോർട്ടിയാണ്​ കോണ്ടിന​െൻറൽ ജി.ടി. ക്ലിപ്​ ഒാൺ ഹാൻഡിൽബാർ, റിയർ സെറ്റ്​ ഫൂട്ട്​പെഗ്​സ്​, ട്വിൻ എക്​സ്​ഹോസ്​റ്റ്​ തുടങ്ങി ബൈക്കിനെ സ്​പോർട്ടിയാക്കാനുള്ള ഘടകങ്ങളെല്ലാം റോയൽ എൻഫീൽഡ്​ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 41mm ടെലിസ്​കോപിക്​ ഫോർക്കുകൾ മുന്നിലും അഡ്​ജസ്​റ്റബിൾ ട്വിൻ ഷോക്ക്​ അബ്​സോർബുകൾ പിന്നിലും നൽകിയിരിക്കുന്നു. 320mm ഡിസ്​ക്​ 240mm ഡിസ്​ക്​ ബ്രേക്കുകളാണ്​ റോയൽ എൻഫീൽഡി​​െൻറ കരുത്തരെ പിടിച്ച്​ നിർത്തുക. അധിക സുരക്ഷക്കായി ഡ്യുവൽ ചാനൽ എ.ബി.എസുമുണ്ട്​. ഇൻറർസെപ്​റ്റർ 650 ഹാർലിയുടെ സ്​ട്രീറ്റ്​ 750യുമായാണ്​ നേരി​േട്ടറ്റുമുട്ടുന്നത്​. നിലവിൽ കോണ്ടിനൻറൽ ജി.ടി 650ക്ക്​ ഇന്ത്യയിൽ ശക്​തരായ എതിരാളികളില്ല.

​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:royal enfieldautomobilemalayalam newsInterceptorContinental GT
News Summary - Royal Enfield 650cc Twins Launched At Unbelievable Price-Hotwheels
Next Story