Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപൾസർ മുഖം...

പൾസർ മുഖം മിനുക്കുകയാണ്​

text_fields
bookmark_border
Pulsar-150-UG5
cancel

17 വർഷങ്ങൾ എന്നത്​ ഒരു വാഹനത്തെ സംബന്ധിച്ച്​ അത്ര വലിയ കാലഘട്ടമൊന്നുമല്ല. 50ഉം 100ഉം വർഷത്തി​​െൻറ പെരുമപേറുന്ന ധാരാളം കാറുകളും ബൈക്കുകളും ലോകത്തുണ്ട്​. എങ്കിലും പൾസറി​​െൻറ അതിജീവനം അദ്​ഭുതവും അഭിമാനിക്കത്തക്കതുമാണ്. സ്വന്തം വീട്ടിലെ കുട്ടിയുടെ നേട്ടം എന്ന നിലയിൽ ബജാജി​​െൻറ വിജയം നമ്മുടേതുകൂടിയാണ്. ‘ഡെഫിനിറ്റ്​ലി മെയിൽ’ എന്ന അടിക്കുറുപ്പുമായി പൾസൾ 150 അതി​​െൻറ ജൈത്രയാത്ര തുടങ്ങിയിട്ട്​ രണ്ട്​ ദശാബ്​ദത്തോട്​ (17 വർഷം) അടുക്കുന്നു. ഇതുവരെ നാല്​ തലമുറകൾ പിന്നിട്ടു. കൃത്യമായി പറഞ്ഞാൽ നാലരത്തലമുറ.

 യു.ജി 4.5 എന്നാണ്​ പൾസറി​​െൻറ നിലവിലെ ബൈക്കിനെ ബജാജ്​ വിളിക്കുന്നത്​. പൾസർ എന്ന നാമം പിന്നീട്​ ബജാജി​​െൻറ ആത്മാവായി മാറി. 150ൽ തുടങ്ങി, 180, 200, 220, എൻ.എസ്​ 200, എൻ.എസ്​ 160, ആർ.എസ്​ 200 എന്നിങ്ങനെ പൾസറി​​െൻറ പേരും പെരുമയും പടർന്ന്​ പന്തലിക്കുകയായിരുന്നു. ഇതിൽ ഒന്നാമനായ പൾസൾ 150​​െൻറ അവസാനത്തെ മുഖംമിനുക്കലിന്​ കുറച്ചുവർഷത്തെ പഴക്കമുണ്ട്​. 10 വർഷമായി കാര്യമായ മാറ്റമില്ലാതെ തുടരുന്ന മോഡലാണിത്​​. ഇപ്പോഴിതാ തങ്ങളുടെ അരുമയെ ഒന്ന്​ പുനരവതരിപ്പിക്കാൻ ബജാജ്​ തീരുമാനിച്ചിരിക്കുന്നു.

യു.ജെ 5 തലമുറയിൽപെട്ട പൾസറുകൾ ഉടൻ പുറത്തിറങ്ങുമെന്നാണ്​ കമ്പനി പറയുന്നത്. പുതിയ ബൈക്കി​​െൻറ ചിത്രങ്ങൾ ഒാൺലൈനിൽ പ്രചരിക്കുന്നുണ്ട്​. ​പുത്തൻ ബൈക്കിന്​ പൾസറി​​െൻറ തന്നെ 180നോടാണ്​ സാമ്യം. ഒറ്റനോട്ടത്തിൽ കൂടുതൽ തടിച്ച മുൻ ഫോർക്കുകളും രണ്ടായി വിഭജിക്കപ്പെട്ട സീറ്റുകളും പിന്നി​െല കൈപ്പിടിയും കാണാം​. ഇതൊക്കെ 180ലെ പ്രത്യേകതകളാണ്​. മികച്ച രൂപകൽപനയോടുകൂടിയ പുതിയ തലമുറ ചവിട്ടികളാണ്​ നൽകിയിരിക്കുന്നത്​. വാഹനശരീരത്തിലെ ചിത്രപ്പണികളിലും പുകക്കുഴലിലും മാറ്റങ്ങളുണ്ട്​. 17ഇഞ്ച്​ മാറ്റ്​ ഫിനിഷ്​ഡ്​ അലോയ്​വീലുകളാണ്​. ഒറ്റ ഡിസ്​ക്കിൽനിന്ന്​ പൾസർ 150 ഇരട്ട ബ്രേക്കി​​െൻറ സുരക്ഷയിലേക്ക്​ മാറുകയാണെന്ന്​ പുതിയ ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

230എം.എം ഡിസ്​ക്​ ബ്രേക്കാണ്​ പിന്നിൽ നൽകിയിരിക്കുന്നത്​. മുന്നിലെ ഡിസ്​ക്​ 260എം.എം ആയി വലുതായിട്ടുണ്ട്​. നിലവിൽ ബൈക്കിന്​ ​കരുത്ത്​ നൽകുന്നത്​ 149 സി.സി, ഒറ്റ സിലിണ്ടർ, ഇരട്ട വാൽവ്, ട്വിൻ സ്​പാർക്ക്​ എൻജിനാണ്​. 8000 ആർ.പി.എമ്മിൽ 14 എച്ച്​.പി കരുത്തും 6000 ആർ.പി.എമ്മിൽ 13.4 എൻ.എം ടോർക്കും ഉൽപാദിപ്പിക്കും. കൂടുതൽ സ്​ഫുടം ചെയ്​തതാകും പുതിയ എൻജിനെന്നാണ്​ സൂചന. വിറയലില്ലാത്ത ശബ്​ദം കുറഞ്ഞ എൻജിനാകും വരുക. ​നിലവിലെ പൾസർ 150നേക്കാൾ വിലക്കൂടുതൽ പ്രതീക്ഷിക്കാം. അധികമൊന്നുമില്ലെങ്കിലും 3000ത്തിനും 5000ത്തിനും ഇടക്ക്​ വർധനവിന്​ സാധ്യതയുണ്ട്​. അങ്ങനെയെങ്കിൽ 76,000ത്തിനും 77,000 ത്തിനും ഇടയിലായിരിക്കും വില.

ഹോണ്ട സി.ബി യൂനികോൻ 160, ടി.വി.എസ്​ അപ്പാഷെ ആർ.ടി.ആർ 160 തുടങ്ങിയവയായിരിക്കും പ്രധാന എതിരാളികൾ. പുത്തൻ പൾസറി​​െൻറ അവതരണം മാർച്ച്​ അവസാനിക്കുന്നതിന്​ മുമ്പുണ്ടാകുമെന്നാണ്​ സൂചന. ഏപ്രിൽ ഒന്നിനുശേഷം പുതുതായിറങ്ങുന്ന വാഹനങ്ങളിലെല്ലാം എ.ബി.എസ്​ ഉണ്ടാകണമെന്ന കർശന നിർദേശം സർക്കാറി​​െൻറ ഭാഗത്തുനിന്നുള്ളതിനാൽ അവതരണം നീട്ടിക്കൊണ്ടുപോകാൻ ബജാജിനാകില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsPulsar 150 UG5Bajaj Bike
News Summary - Pulsar 150 UG5 Bajaj Bike -Hotwheel News
Next Story