12 ലക്ഷം രൂപയുടെ സ്കൂട്ടറുമായി പിയാജിയോ
text_fieldsമുംബൈ: ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്കൂട്ടർ വെസ്പ 946 എംപോറിയോ അറമാനി പിയാജിയോ വിപണിയിലവതരിപ്പിച്ചു. ഏകദേശം 12 ലക്ഷം രൂപയായിരിക്കും സ്കൂട്ടറിെൻറ ഷോറും വില. ജിയോർജിയോ അറമാനിയുടെ 40 വാർഷികത്തിെൻറയും പിയാജിയോ ഗ്രൂപ്പിെൻറ 130ാം വാർഷികത്തിെൻറയും ഭാഗമായാണ് പുതിയ സ്കൂട്ടർ വിപണിയിലെത്തിച്ചിരിക്കുന്നത്. പൂർണ്ണമായും നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന സ്കൂട്ടറാണ് അറമാനി ഇതാണ് സ്കൂട്ടറിെൻറ വില ഇത്രത്തോളം വർധിക്കാൻ കാരണം.
1946ലെ പിയാജിയോ സ്കൂട്ടറിൽ നിന്നാണ് പുതിയ സ്കുട്ടർ ഡിസൈൻ ചെയ്യുന്നത്. മോണോകോക് െഫ്രയിമാണ് സ്കൂട്ടറിനുള്ളത്. സ്കൂട്ടറിെൻറ ഹാൻഡിൽബാർ, സൈഡ്പാനൽ, ഫ്രണ്ട് മഡ്ഗാർഡ് എന്നിവയെല്ലാം നിർമ്മിച്ചിരിക്കുന്നത് അലുമിനിയത്തിലാണ്. മാറ്റ് ബ്ലാക്ക് ഫിനിഷിങ് വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നുണ്ട്.
125cc ഫോർ സ്ട്രോക്ക് സിംഗിൾ സിലിൻഡർ എഞ്ചിനാണ് സ്കൂട്ടറിനുള്ളത്. 11.7bhp പവറും , 10.3nm ടോർക്കമാണ് ഇൗ എഞ്ചിൻ നൽകുക. ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനാണ് സ്കൂട്ടറിനുണ്ടാവുക.
