Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമോഹിപ്പിക്കുന്ന

മോഹിപ്പിക്കുന്ന നിഞ്ച

text_fields
bookmark_border
Kawasaki Ninja
cancel

12ാം നൂറ്റാണ്ടുമുതൽ ജപ്പാ​​​െൻറ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട പോരാളി വിഭാഗമാണ്​ നിഞ്ചകൾ. പ്രത്യേക ആയോധന പരിശീലനം നേടിയ ഇവർ കൊല്ലിനും കൊലക്കും പ്രശസ്​തരാണ്​. വാടക​െക്കാലയാളികളായും കൂലിപ്പടയാളികളായും ചാരന്മാരായും ജീവിച്ച്​ ​അടരാടി മരിക്കുകയാണ്​ ഒാരോ നിഞ്ചയുടെയും ജീവിത നിയോഗം. ചുരുക്കത്തിൽ കരുത്തി​​​െൻറ, പോരാട്ടത്തി​​​െൻറ പ്രതീകങ്ങളാണ്​ നിഞ്ചകൾ. 

ആധുനിക കാലത്ത്​ നിഞ്ചയെന്ന്​ കേൾക്കു​േമ്പാൾ മനസ്സിൽ ഒാടിവരുന്നത്​ പോരാളികളേക്കാൾ ഒരു ബൈക്കി​​​െൻറ രൂപമാണ്​ കാവാസാക്കി നിഞ്ച. പച്ചയും കറുപ്പും കലർന്ന നിറമുള്ള കരുത്തരിൽ കരുത്തനായ ബൈക്കാണ്​ നിഞ്ച. ധാരാളം വകഭേദങ്ങൾ നിഞ്ചക്കുണ്ട്​. 300, 400, 650, 1000 സി.സികളുടെ എൻജിനുമായി വരുന്ന നിഞ്ചകൾ ത്രസിപ്പിക്കുന്ന അനുഭവമാണ്​ നൽകുന്നത്​. എച്ച്​.ടു.ഒ എന്ന നിഞ്ചയാണ്​ ഇന്ന്​ ലോകത്തിൽ ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന ബൈക്ക്​. ഒപ്പം നിഞ്ച ഇസഡ്​ എക്​സ്​ 10ആർ, ഇസഡ്​ എക്​സ്​ 14ആർ എന്നിവയുമുണ്ട്​. മൂന്നര ലക്ഷത്തിൽ ആരംഭിച്ച്​ 70ലക്ഷംവരെ എത്തുന്ന വില വൈവിധ്യമാണ്​ കാവാസാക്കി തങ്ങളുടെ അരുമകൾക്ക്​ നൽകിയിരിക്കുന്നത്​. നിലവിൽ​ വാങ്ങാവുന്ന ഏറ്റവും വിലകുറഞ്ഞ നിഞ്ച 300സി.സിയുടേതാണ്​. 

2013ലാണ്​ നിഞ്ച 300 ഇന്ത്യയിലെത്തുന്നത്​. അന്നത്തെ 250സി.സി ബൈക്കിന്​ പകരമായാണിത്​ എത്തിയത്​. അഞ്ചുവർഷം കഴിഞ്ഞ്​ 2018ൽ കാവാസാക്കി നിഞ്ച 400നെ പുറത്തിറക്കി. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ 300ന്​ പകരമാണ്​ 400 വന്നതെങ്കിലും ഇന്ത്യയിൽ രണ്ട്​ ബൈക്കുകളും തുടര​െട്ട എന്നാണ്​ കമ്പനി തീരുമാനിച്ചത്​. കാവാസാക്കിയുടെ ഇൗ തീരുമാനം കാരണം രണ്ട്​ ഗുണങ്ങളുണ്ടായി. ഒന്ന്​ 300​​​െൻറ വില കാര്യമായി കുറഞ്ഞു. രണ്ട്​  തായ്​ലൻഡിൽനിന്ന്​ ഇറക്കുമതി ചെയ്യുന്ന 400 പൂർണ ഗുണമേന്മയോടെ ലഭിക്കുകയും ചെയ്യും. ഏറ്റവും വിലകുറഞ്ഞ നിഞ്ചയായി 300 മാറുന്നു എന്നത്​ ഇന്ത്യയിലെ ബൈക്ക്​ പ്രേമികളെ സംബന്ധിച്ച്​ സ​ന്തോഷകരമാണ്​. 

തദ്ദേ​​ശിയമായി ഉൽപാദിപ്പിക്കുന്ന ഘടകങ്ങളിൽ വർധനവ്​ വരുത്തിയാണ്​ 300​​​െൻറ വില കുറക്കുന്നത്​. നിലവിൽ 3.60 ലക്ഷമാണ്​ 300​​​െൻറ എക്​സ്​ഷോറും വില. ഇത്​ 3.20 ആയി കുറയുമെന്നാണ്​ കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. ഏകദേശം 40,000 രൂപയുടെ ലാഭം പ്രതീക്ഷിക്കാം. ഇതോടെ കെ.ടി.എം ആർ.സി 390, ടി.വി.എസ്​ അപ്പാഷെ ആർ.ആർ 310 മുതൽ പുതുതായി വരാൻപോകുന്ന ബി.എം.ഡബ്ല്യൂ ജി 310 ആറിന്​ വരെ വെല്ലുവിളി ഉയർത്താൻ നിഞ്ചക്കാവും. 296 സി.സി പാരലൽ ട്വിൻ ഹൃദയമാണ്​ നിഞ്ച 300ന്​​​. 39 ബി.എച്ച്​.പി കരുത്തും 27 എൻ.എം ടോർക്കും എൻജിൻ ഉൽപാദിപ്പിക്കും. ആറ്​ സ്​പീഡ്​ സ്ലിപ്പർ ക്ലച്ച്​ ട്രാൻസ്​മിഷനാണ്​. സ്​റ്റീലിൽ തീർത്ത ഷാസിയോടുകൂടിയ ബൈക്കിന്​ 172 കി.ഗ്രാം ഭാരമുണ്ട്​. 17 ലിറ്ററാണ്​ ഇന്ധന ടാങ്കി​​​െൻറ കപ്പാസിറ്റി. ടയറുകൾ, വീലുകൾ, വയറിങ്​, ബാറ്ററി, ബോഡിവർക്ക്​ തുടങ്ങിയവയൊക്കെ പ്രാദേശികമായി നിർമിച്ചാണ്​ വിലകുറക്കുന്നത്​. തൊട്ടുമുന്നിലുള്ള ഇറക്കുമതി ചെയ്​ത നിഞ്ച 400​​​െൻറ വില 5.7 ലക്ഷമാണ്​. അങ്ങനെ നോക്കു​േമ്പാൾ കാവാസാക്കി സ്വപ്​നം താലോലിക്കുന്ന ഏതൊരാളിനും മികച്ചൊരു അവസരമാണ്​ ഒരുങ്ങിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bikeautomobilemalayalam newsKawasaki Ninja
News Summary - Nincha - Hot wheel
Next Story