കാമറ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റം അവതരിപ്പിക്കാനൊരുങ്ങി കാവസാക്കി. റഡാറുകൾക്ക് പകരമാണ് കാവസാക്കിയുടെ ബൈക്കുകളിൽ കാമറ ക്രൂയിസ് കൺട്രോൾ സിസ്റ്റം എത്തുന്നത്. ഫെയ റിങ്ങിലെ രണ്ട് കാമറകളായിരിക്കും കാവസാക്കിയുടെ ക്രൂയിസ് കൺട്രോൾ സിസ്റ്റത്തെ നിയന്ത്രിക്കുക.
ബോഷിൻെറയും മറ്റ് റഡാറുകൾക്ക് സമാനമായിരിക്കും കാമറ സിസ്റ്റത്തിേൻറയും പ്രവർത്തനം. . നേരത്തെ റഡാർ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനം കാവസാക്കി വികസിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എ.ബി.എസ് ബ്രേക്കിങ് സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായിരുന്നു കാവസാക്കി പുതിയ റഡാർ സുരക്ഷാ ടെക്നോളജി അവതരിപ്പിച്ചത്. വാഹനങ്ങൾ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുകയാണ് റഡാർ സംവിധാനത്തിൻെറ പ്രധാന ലക്ഷ്യം.
റഡാറിന് പകരം കാമറ ക്രൂയിസ് കൺട്രോൾ സംവിധാനം ഉപയോഗിക്കുേമ്പാൾ റോഡിലെ വാഹനങ്ങളും മറ്റ് വസ്തുക്കളെ ഫലപ്രദമായി തിരിച്ചറിയാൻ സാധിക്കും. നേരത്തെ ഡ്യൂക്കാട്ടി പുതിയ മൾട്ടിസ്ട്രാഡയിലായിലും റഡാർ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സംവിധാനം അവതരിപ്പിച്ചിരുന്നു.