സ്പോർട്സ് ബൈക്ക് സ്വപ്നം കാണുന്നവർക്കായി നിൻജ 400
text_fieldsജീവിതത്തിൽ ഒരു സ്പോർട്സ് ബൈക്കെന്ന സ്വപ്നം കാണുന്നവർക്കായി ലക്ഷണമൊത്ത കരുത്തനെ തന്നെ നിരത്തിലിറക്കി കാവസാക്കി. നിൻജയുടെ 400 സി.സി ബൈക്കാണ് സ്പോർട്സ് ബൈക്ക് പ്രേമികൾക്കായി കാവസാക്കി നിരത്തിലെത്തിച്ചിരിക്കുന്നത്. ആകർഷകമായ ഡിസൈനും പുതിയ എൻജിനുമായാണ് നിൻജ 400 വിപണിയിലേക്ക് എത്തുന്നത്. 4.69 ലക്ഷമാണ് നിൻജ 400െൻറ ഷോറും വില.

399 സി.സിയുടെ ട്വിൻ സിലിണ്ടൻ പാരലൽ എൻജിനാണ് നിൻജക്ക് കരുത്ത് പകരുന്നത്. 10,000 ആർ.പി.എം 44.4 ബി.എച്ച്.പി കരുത്തും 8,000 ആർ.പി.എമ്മിൽ 38 എൻ.എം ടോർക്കും നൽകും. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഉള്ളത്. തുടക്കക്കാരെ ലക്ഷ്യമിട്ടാണ് നിൻജ 300 വിപണിയിലിറക്കിയിരിക്കുന്നതെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ യുക്ത യമാശിത പറഞ്ഞു. പരിചയ സമ്പന്നരായ ഡ്രൈവർമാരെ ലക്ഷ്യമിട്ടാണ് നിൻജ 650. 350 സി.സിക്കും 600 സി.സിക്കും ഇടയിൽ നല്ലൊരു സ്പോർട്സ് ബൈക്ക് തേടുന്നവരെയാണ് നിൻജ 400 ലക്ഷ്യമിടുന്നത്.
നിൻജ സെഡ് എക്സ് 10 ആറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പിൻവശത്തെ ഡിസൈൻ ചെയ്തിരിക്കുന്നത്. 650 സി.സി നിൻജയിലുള്ള അതേ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്റാണ് നൽകിയിരിക്കുന്നത്. 41 എം.എം ടെലിസ്കോപിക്ക് ഫോർക്കും യുണിട്രാക്ക് മോണോ ഷോക്ക് സസ്പെൻഷനുകളുമാണ് നൽകിയിരിക്കുന്നത്. മുന്നിലും പിന്നിലും ഡിസ്ക്ബ്രേക്ക് നൽകിയിട്ടുണ്ട്. 173 കിലോഗ്രാമാണ് ബൈക്കിെൻറ ഭാരം. മുൻ മോഡലിനേക്കാൾ 9 കിലോ ഗ്രാം കൂടുതലാണ് ബൈക്കിെൻറ ഭാരം.
