മോജോ കരുത്തിൽ ജാവയെത്തുന്നു
text_fields2019 മാർച്ചിന് മുമ്പ് ജാവ ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് മഹീന്ദ്ര. ജാവ എന്ന ബ്രാൻഡ് നാമത്തിൽ ബൈക്കുകൾ പുറത്തിറക്കാനുള്ള അവകാശം മഹീന്ദ്ര നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. വൈകാതെ പുതിയ ബൈക്കിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്ന് മഹീന്ദ്ര അറിയിച്ചു.
നിലവിൽ ജാവ ബ്രാൻഡിന് കീഴിൽ കൂടുതൽ മോഡലുകൾ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. കമ്പനിയുടെ മധ്യപ്രദേശിലെ നിർമാണ ശാലയിൽ 2018 പകുതിയോടെ ബൈക്കുകളുടെ നിർമാണം ആരംഭിക്കാനാണ് മഹീന്ദ്രയുടെ പദ്ധതി. മഹീന്ദ്രയുടെ മോജോ ബൈക്കിൽ ഉപയോഗിച്ച 300 സി.സി എൻജിൻ തന്നെയാണ് ജാവയിലും ഉപയോഗിക്കുന്നത്. ബൈക്കിൽ പുതിയ എൻജിൻ ഉപയോഗിക്കണമെങ്കിൽ വൻ തുക മഹീന്ദ്ര നിക്ഷേപം നടത്തേണ്ടി വരും. ഇതാണ് മോജോയുടെ എൻജിൻ തന്നെ ബൈക്കിൽ ഉപയോഗിക്കാൻ കാരണം. എങ്കിലും ചില ചെറിയ മാറ്റങ്ങൾ എൻജിനിൽ പ്രതീക്ഷിക്കാം.
അതേ സമയം, പുതിയ ബൈക്കിലുടെ റോയൽ എൻഫീൽഡിെൻറ വിപണിയാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപയായിരിക്കും ജാവ ബൈക്കുകളുടെ വില.
