ഹോണ്ടയുടെ ആദ്യ ബി.എസ്​ 6 മോ​ട്ടോർസൈക്കിൾ പുറത്തിറങ്ങി

17:58 PM
14/11/2019
honda-sp-125

ജാപ്പനീസ്​ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹോണ്ടയുടെ ആദ്യ ബി.എസ്​ 6 നിലവാരത്തിലുള്ള മോ​ട്ടോർസൈക്കിൾ പുറത്തിറങ്ങി. 125 സി.സി എഞ്ചിൻ കരുത്തിലെത്തുന്ന എസ്​.പി 125യാണ്​ ഹോണ്ട ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്​. 72,900 രൂപയാണ്​ എസ്​.പി 125യുടെ പ്രാരംഭവില. ഡിസ്​ക്​ ബ്രേക്കുള്ള വകഭേദത്തിന്​ 77,100 രൂപയാണ്​ വില. ഹോണ്ട ആക്​ടീവ 125ൻെറ ബി.എസ്​ 6 വകഭേദവും കമ്പനി പുറത്തിറക്കിയിരുന്നു.

eSP സ്​മാർട്ട്​ ടെക്​നോളജിയുമായിട്ടാണ്​ എസ്​.പി 125 വിപണിയിലേക്ക്​ എത്തുന്നത്​. 11 എച്ച്​.പിയാണ്​ ബൈക്കിൻെറ പരമാവധി പവർ 10.9 എൻ.എമ്മാണ്​ ടോർക്ക്​. അഞ്ച്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സാണ്​ ട്രാൻസ്​മിഷൻ. ടെലിസ്​കോപിക്​ സസ്​പെൻഷൻ മുന്നിലും അഞ്ച്​ സ്​റ്റെപ്പ്​ അഡ്​ജസ്​റ്റബിൾ ഹൈഡ്രോളിക്​ സസ്​പെൻഷൻ പിന്നിലും നൽകിയിട്ടുണ്ട്​. 18-ഇഞ്ചി​ൻെറ ട്യൂബ്​ലെസ്സ്​ ടയറുകളാണ്​. 240 എം.എം ഡിസ്​ക്​ ബ്രേക്ക്​ മുന്നിലും 130 എം.എം ഡ്രം ബ്രേക്ക്​ പിന്നിലുമുണ്ട്​. കോംബി ബ്രേക്ക്​ സിസ്​റ്റവുമായിട്ടാണ്​ ഹോണ്ടയുടെ എസ്​.പി 125 വിപണിയിലേക്ക്​ എത്തുന്നത്​. പുതിയ എൻജിൻ വന്നപ്പോൾ ബൈക്കിൻെറ മൈലേജും കൂടിയിട്ടുണ്ട്​.

പൂർണമായും ഡിജിറ്റലായ മീറ്റർ സംവിധാനമാണ്​ എസ്​.പി 125യിലുള്ളത്​. എൽ.ഇ.ഡി ഡി.സി ഹെഡ്​ലാമ്പ്​, എൻജിൻ സ്​റ്റാർട്ട്​/സ്​റ്റോപ്പ്​ സ്വിച്ച്​ തുടങ്ങിയവയാണ്​ മറ്റ്​ സവിശേഷതകൾ.

Loading...
COMMENTS