റോയൽ എൻഫീൽഡിന് ഭീഷണിയുമായി ഹോണ്ട റിബെൽ
text_fieldsറോയൽ എൻഫീൽഡിെൻറ ക്രൂസർ ബൈക്ക് തണ്ടർബേർഡിനോട് നേരിേട്ടറ്റുമുട്ടാൻ ഹോണ്ട പുതിയ കരുത്തനെ വിപണിയിലെത്തിക്കുന്നു. വിദേശ നിരത്തുകളിൽ വിലസുന്ന റിബെൽ 300 എന്ന മോഡലാവും ഇന്ത്യൻ വിപണി കീഴടക്കാൻ ഹോണ്ട രംഗത്തിറക്കുക. പുതിയ ബൈക്കിെൻറ പേറ്റൻറ് ഹോണ്ട സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലാവും ബൈക്കിെൻറ നിർമാണം കമ്പനി നടത്തുക. വില ഗണ്യമായി കുറയുന്നതിന് ഇത് കാരണമാവും.

യുവാക്കളുടെ മനംകവരാനുള്ള ഫീച്ചറുകൾ മുഴുവൻ ഉൾക്കൊള്ളിച്ചാവും ഹോണ്ട റിബെലിനെ രംഗത്തിറക്കുക. ഉയർന്നു നിൽക്കുന്ന ഫ്യൂവൽ ടാങ്ക്, സിംഗിൾ ഹെഡ്ലൈറ്റ് ഡിജിറ്റൽ ക്ലസ്റ്റർ ഡിസ്പ്ലേ എന്നിവയെല്ലാം ക്രൂസർ ബൈക്കിെൻറ പാരമ്പര്യത്തിന് അനുയോജ്യമായാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. 286 സി.സി ലിക്വിഡ് കൂൾ സിംഗിൾ സിലണ്ടിർ എൻജിനാവും ബൈക്കിന് കരുത്ത് പകരുക. 27.3 പി.എസ് പവറും 27 എൻ.എം ടോർക്കും ബൈക്ക് നൽകും.

ഇന്ത്യയിലെ ക്രൂസർ താരം റോയൽ എൻഫീൽഡ് തണ്ടർബേർഡ് 350 ആയിരിക്കും ഹോണ്ടയുടെ പുത്തൻ ബൈക്കിെൻറ എതിരാളി. ബജാജ് അവഞ്ചറിനും റിബെൽ വെല്ലുവിളി ഉയർത്തും. അടുത്ത വർഷം നടക്കുന്ന ഡൽഹി ഒാേട്ടാ എക്സ്പോയിലാവും റിബെൽ ആദ്യമായി അവതരിപ്പിക്കുക. 2.5 ലക്ഷം മുതൽ 3 ലക്ഷം വരെയായിരിക്കും ബൈക്കിെൻറ പ്രതീക്ഷിക്കുന്ന വില.
