അഡ്വഞ്ചർ, ക്രോം എഡിഷനുകളുമായി ഹോണ്ട നവി
text_fieldsമുംബൈ: നവിയുടെ അഡ്വഞ്ചർ, ക്രോം എഡിഷനുകൾ ഹോണ്ട പുറത്തിറക്കി. ഡിസൈനിൽ പുതിയ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയാണ് അഡ്വഞ്ചർ, ക്രോം മോഡലുകൾ ഹോണ്ട പുറത്തിറക്കിയത്.
മുൻവശത്തെ വിൻഡ് സ്ക്രീൻ, മോേട്ടാർ സൈക്കിൾ ഗാർഡ്, ലേഗജ് ബോക്സ്, ഡ്യൂവൽ ടോൺ സീറ്റ് കവർ എന്നിവയാണ് അഡ്വഞ്ചർ എഡിഷനിലെ പ്രത്യേകതകൾ. പൂർണമായും ബ്ലാക്ക് തീമിലാണ് ക്രോം എഡിഷൻ. ഹെഡ്ലാമ്പ് പ്രൊട്ടക്ടർ, ക്രാഷ് ഗാർഡ് എന്നിവയെല്ലാം ക്രോം എഡിഷനിലെ വേറിട്ട് നിർത്തുന്നു. എന്നാൽ നവിയുടെ എഞ്ചിനിൽ ഹോണ്ട മാറ്റങ്ങളൊന്നും തന്നെ വരുത്തിയിട്ടില്ല.
വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ഹോണ്ടയുടെ നവിക് ലഭിച്ചത്. വിപണിയിലിറക്കി ആറുമാസം കൊണ്ടു തന്നെ നവിയുടെ 50,000 യൂണിറ്റുകൾ വിറ്റഴിക്കാൻ ഹോണ്ടക്ക് സാധിച്ചു. നവിയുടെ യൂണിറ്റുകൾ നേപ്പാൾ, ശ്രീലങ്ക പോലുള്ള രാജ്യങ്ങളിലേക്ക് ഹോണ്ട കയറ്റിയക്കുന്നുമുണ്ട്. നാല് മാസങ്ങൾക്കുള്ളിൽ തന്നെ അവിടെയും നല്ല വിൽപനയാണ് നവിക്കുള്ളത്.
നവിക്ക് ലഭിച്ച മികച്ച പ്രതികരണത്തിൽ സന്തോഷമുണ്ടെന്നും പുതിയ കൂട്ടിച്ചേർക്കലുകൾ സ്കൂട്ടറിന് കൂടുതൽ മികച്ച പ്രതികരണം ലഭിക്കുന്നതിന് കാരണമാവുമെന്നും ഹോണ്ട സെയിൽസ് ആൻഡ് മാർക്കറ്റിങ് വിഭാഗം തലവൻ യദ്വീന്ദർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.