Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനഗര യാത്രികരെ...

നഗര യാത്രികരെ ലക്ഷ്യമിട്ട്​ 'ക്ലിഖുമായി' ഹോണ്ട

text_fields
bookmark_border
നഗര യാത്രികരെ ലക്ഷ്യമിട്ട്​ ക്ലിഖുമായി ഹോണ്ട
cancel

കഴിഞ്ഞ വർഷമാണ്​ 'നവി'  എന്ന കുഞ്ഞൻ സ്​കൂട്ടർ ഹോണ്ട വിപണിയിലെത്തിക്കുന്നത്​. പുതിയ രൂപഭാവങ്ങളുമായി അവതരിപ്പിക്കപ്പെട്ട നവി അത്ര ക്ലച്ച്​ പിടിച്ചില്ല. നവിയിൽ ഉണ്ടായ തിരിച്ചടിയിൽ നിന്ന്​ പാഠമുൾക്കൊണ്ടാണ്​ ക്ലിഖുമായി ഹോണ്ട എത്തുന്നത്​. നവിയുടെ അതേ പ്ലാറ്റ്​ഫോമിലാണ്​ ഹോണ്ട ക്ലിഖിനെയും അണിയിച്ചൊരുക്കുന്നത്​. നഗര യാത്രികരെയാണ്​ പുതിയ സ്​കൂട്ടറിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്​.

ഇന്ത്യൻ വിപണിയിൽ കളമറിഞ്ഞ്​ കളിക്കാൻ തന്നെയാണ്​ ഹോണ്ടയുടെ തീരുമാനം. അതിനായി കുറഞ്ഞ വിലയിൽ സ്​കൂട്ടർ പുറത്തിറക്കുക എന്ന തന്ത്രമാണ്​ ഹോണ്ട സ്വീകരിക്കുന്നത്​. 42,499 രൂപയാണ്​ ക്ലിഖി​​െൻറ വില. രാജസ്ഥാനിലെ തപുകര നിർമാണ കേന്ദ്രത്തിലാണ്​ സ്​കൂട്ടറി​​െൻറ നിർമാണം ഹോണ്ട പൂർത്തീകരിച്ചിരിക്കുന്നത്​. ആദ്യ ഘട്ടത്തിൽ രാജസ്ഥാൻ വിപണിയിലെത്തുന്ന ക്ലിഖ്​ വൈകാതെ തന്നെ മറ്റ്​ വിപണികളിലേക്കും എത്തും. 

പുതിയ ഡിസൈനിലാണ്​ ഹോണ്ട സ്​കൂട്ടറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്​. എന്നാൽ ഇൗ ഡിസൈൻ എത്രത്തോളം ആളുകളെ ആകർഷിക്കുമെന്ന്​ കണ്ടറിയണം. ബോഡി പാനലുകളുടെ വലിപ്പം കുറച്ചത്​ സ്​കൂട്ടറി​​െൻറ വില കുറക്കുന്നതിന്​ കമ്പനിയെ സഹായിച്ചിട്ടുണ്ട്​. ഡിയോയുമായി സാമ്യം പുലർത്തുന്നതാണ്​ ഹെഡ്​ലൈറ്റി​​െൻറ ഡിസൈൻ. ഹാൻഡിൽബാറിൽ പുതുമകളൊന്നും നൽകിയിട്ടില്ല. 

വലിയ ഫ്ലോറും സീറ്റുമാണ്​ സ്​കൂട്ടറി​​െൻറ പ്രധാന പ്രത്യേകതകളായി ഹോണ്ട അവകാശപ്പെടുന്നത്​ത്​. റിയർ ഗ്രാബ്​ റെയി​ലിനോട്​ ചേർന്ന്​ ലഗേജ്​ കരിയർ എക്​സ്​ട്രാ ഫിറ്റിങായി ഘടിപ്പിക്കാനുള്ള സൗകര്യവും ഹോണ്ട നൽകുന്നുണ്ട്​. തരക്കേടില്ലാത്ത സ്​റ്റോറേജ്​ സീറ്റിനടിയിലും നൽകുന്നുണ്ട്​. മൊബൈൽ ചാർജ്​ ചെയ്യുന്നതിനുള്ള സോക്കറ്റും സീറ്റിനടിയിൽ ഘടപ്പിച്ചിരിക്കുന്നു.

 

ഡിസ്​ക്​ ബ്രേക്ക്​ ക്ലിഖിൽ ലഭ്യമല്ല. മുൻ പിൻ ടയറുകൾക്ക്​ സുരക്ഷയൊരുക്കുന്നത്​ ഡ്രം ബ്രേക്കുകളാണ്​. ഹോണ്ടയുടെ കോംബി ബ്രേക്കിങ്​ സിസ്​റ്റവും ഉൾക്കൊള്ളിച്ചിരിക്കുന്നു. ആക്​ടീവയുടെ ലൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന 110 സി.സി എൻജിനാണ്​ ക്ലിഖിലും. ഹോണ്ട ഇക്കോ ടെക്​നോളജിയും സ്​കൂട്ടറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 8 ബി.എച്ച്​.പി പവറും 5500 ആർ.പി.എമ്മിൽ 9 എൻ.എം ടോർക്കും സ്​കൂട്ടറിൽ നിന്ന്​ ലഭിക്കും. 102 കിലോയാണ്​ ആകെ ഭാരം 3.5 ലിറ്ററാണ്​ ടാങ്ക്​ കപ്പാസിറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondacliq
News Summary - honda launched new scooter cliq
Next Story