തരംഗമാവാൻ ഗ്രാസിയ നവംബർ എട്ടിനെത്തും
text_fieldsഹോണ്ടയുടെ അർബൻ സ്കൂട്ടർ ഗ്രാസിയ നവംബർ എട്ടിന് ഇന്ത്യൻ വിപണിയിലെത്തും. ആക്ടീവക്ക് മുകളിലുള്ള ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറാണ് ഗ്രാസിയ. സ്കൂട്ടറിെൻറ ടീസറാണ് ഹോണ്ട ആദ്യം പുറത്ത് വിട്ടത്. എന്നാൽ പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഏകദേശം 60,000 മുതൽ 65,000 രൂപ വരെയായിരിക്കും ഗ്രാസിയയുടെ ഇന്ത്യൻ വിപണിയിലെ വില. സുസുക്കി ആക്സസ് 125, വെസ്പ വി.എകസ്, മഹീന്ദ്ര ഗസ്റ്റോ എന്നിവക്കാവും ഹോണ്ടയുടെ പുതിയ സ്കൂട്ടർ വെല്ലുവിളി ഉയർത്തുക.
നഗരങ്ങളിലെ യുവത്വത്തെ ലക്ഷ്യംവെച്ചാണ് ഹോണ്ട ഗ്രാസിയയെ നിരത്തിലെത്തിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന ദൃശ്യങ്ങളനുസരിച്ച് രൂപഭാവങ്ങളിൽ ഡിയോയുടെ ചേട്ടനായിരുക്കും ഗ്രാസിയ. ഡ്യൂവൽ ടോൺ നിറത്തിലായിരിക്കും സ്കൂട്ടർ നിരത്തിലെത്തുക. ആരെയും ആകർഷിക്കുന്ന ട്വിൻ ഹെഡ്ലാമ്പ് സ്കൂട്ടറിന് രാജകീയ പ്രൗഢി നൽകുന്നുണ്ട്. ഇൻഡിക്കേറ്ററുകളുടെ ഡിസൈനും മനോഹരം.
ഡിജിറ്റൽ ഇൻസ്ട്രുമെേൻറഷൻ ക്ലസ്റ്ററായിരിക്കും ഗ്രാസിയയിൽ ഉണ്ടാവുക. പ്രീമിയം ക്വാളിറ്റി പ്ലാസ്റ്റിക്കിലാണ് ഇൻസ്ട്രുമെൻറഷൻ ക്ലസ്റ്ററിലെ ഘടകങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത്. സുരക്ഷക്കായി ഹോണ്ടയുടെ കോംബി ബ്രേക്കിങ് സിസ്റ്റം ഉൾപ്പെടുത്തും. ഫ്രണ്ടിൽ ഡിസ്ക് ബ്രേക്ക് ഒാപ്ഷനലായി നൽകാനുള്ള സാധ്യതയുണ്ട്.
