Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightതരംഗമാവാൻ ഗ്രാസിയ...

തരംഗമാവാൻ ഗ്രാസിയ നവംബർ എട്ടിനെത്തും

text_fields
bookmark_border
തരംഗമാവാൻ ഗ്രാസിയ നവംബർ എട്ടിനെത്തും
cancel

ഹോണ്ടയുടെ അർബൻ സ്​കൂട്ടർ ഗ്രാസിയ നവംബർ എട്ടിന്​ ഇന്ത്യൻ വിപണിയിലെത്തും. ആക്​ടീവക്ക്​ മുകളിലുള്ള ഹോണ്ടയുടെ ഫ്ലാഗ്​ഷിപ്പ്​ സ്​കൂട്ടറാണ്​ ഗ്രാസിയ. സ്​കൂട്ടറി​​െൻറ ടീസറാണ്​ ഹോണ്ട ആദ്യം പുറത്ത്​ വിട്ടത്​. എന്നാൽ പിന്നീട്​ സാമൂഹിക മാധ്യമങ്ങളിലൂടെ  ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. ഏകദേശം 60,000 മുതൽ 65,000 രൂപ വരെയായിരിക്കും ഗ്രാസിയയുടെ  ഇന്ത്യൻ വിപണിയിലെ വില. സുസുക്കി ആക്​സസ്​ 125, വെസ്​പ വി.എകസ്​, മഹീന്ദ്ര ഗസ്​റ്റോ എന്നിവക്കാവും ഹോണ്ടയുടെ പുതിയ സ്​കൂട്ടർ വെല്ലുവിളി ഉയർത്തുക.

നഗരങ്ങ​ളിലെ യുവത്വത്തെ ലക്ഷ്യംവെച്ചാണ്​ ഹോണ്ട ഗ്രാസിയയെ നിരത്തിലെത്തിച്ചിരിക്കുന്നത്​. സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന ദൃശ്യങ്ങളനുസരിച്ച്​ രൂപഭാവങ്ങളിൽ  ഡിയോയുടെ ചേട്ടനായിരുക്കും ​ഗ്രാസിയ. ഡ്യൂവൽ ടോൺ നിറത്തിലായിരിക്കും സ്​കൂട്ടർ നിരത്തിലെത്തുക. ആരെയും  ആകർഷിക്കുന്ന ട്വിൻ ഹെഡ്​ലാമ്പ്​ സ്​കൂട്ടറിന്​  രാജകീയ പ്രൗഢി നൽകുന്നുണ്ട്​. ഇൻഡിക്കേറ്ററുകളുടെ ഡിസൈനും മനോഹരം.

 ഡിജിറ്റൽ ഇൻസ്​ട്രു​മെ​േൻറഷൻ ക്ലസ്​റ്ററായിരിക്കും ഗ്രാസിയയിൽ ഉണ്ടാവുക. പ്രീമിയം  ക്വാളിറ്റി  പ്ലാസ്​റ്റിക്കിലാണ്​ ഇൻസ്​ട്രുമ​െൻറഷൻ ക്ലസ്​റ്ററിലെ ഘടകങ്ങൾ അണിയിച്ചൊരുക്കിയിരിക്കുന്നത്​. സുരക്ഷക്കായി ഹോണ്ടയുടെ കോംബി ബ്രേക്കിങ്​ സിസ്​റ്റം  ഉൾപ്പെടുത്തും. ഫ്രണ്ടിൽ ഡിസ്​ക്​ ബ്രേക്ക്​ ഒാപ്​ഷനലായി നൽകാനുള്ള സാധ്യതയുണ്ട്​. 

Show Full Article
TAGS:honda Grazia Scooter hotwheels malayalam news 
Web Title - Honda Grazia Launch Date Announced–Hotwheels
Next Story