Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒടുവിൽ...

ഒടുവിൽ നഗരയാത്രകൾക്കായി ഗ്രാസിയയെത്തി

text_fields
bookmark_border
honda-grazia
cancel

ഹോണ്ടയുടെ അർബൻ സ്​കൂട്ടർ ഗ്രാസിയ ഇന്ത്യൻ വിപണിയിലെത്തി. നഗര യാത്രികരെ ലക്ഷ്യംവെച്ച്​ പുറത്തിറക്കുന്ന സ്​​കൂട്ടറി​​​​െൻറ ഡൽഹി ഷോറും വില 57,897 രൂപയാണ്​. സ്​കൂട്ടറി​​​െൻറ പ്രീ ബുക്കിങ്​ ഒക്​ടോബർ അവസാനവാരം ഹോണ്ട ആരംഭിച്ചിരുന്നു. സുസുക്കി ആക്​സസ്​ 125, വെസ്​പ വി.എക്​സ്​ 125 എന്നീ മോഡലുകൾക്ക്​ കനത്ത വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ്​ ഹോണ്ട പുതിയ സ്​കൂട്ടറുമായി രംഗത്തെത്തിയിരിക്കുന്നത്​.

honda-grazia front

ആരുടെയും കണ്ണിലുടക്കുന്ന ഇരട്ട ഹെഡ്​ലാമ്പുകളാണ്​ സ്​കൂട്ടറി​​​െൻറ പ്രധാനപ്രത്യേകതകളിലൊന്ന്​. ഗ്രാസിയയിൽ പൂർണമായും ഡിജിറ്റൽ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്ററാണ്​ ​ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്​. പിൻവശത്ത്​ ന്യൂ ജെനറേഷൻ ലുക്കിലാണ്​ ഗ്രാബ്​റെയിലി​​​െൻറ ഡിസൈൻ. ഉയർന്ന മോഡലിൽ ഡിസ്​ക്​ബ്രക്കും, അലോയ്​ വീലും നൽകിയിട്ടുണ്ട്​. സീറ്റിനുള്ളിൽ യു.എസ്​.ബി ചാർജിങ്​ സംവിധാനം ലഭ്യമാണ്​. 

honda-grazia-rear.

എൻജിനിൽ കാര്യമായ അഴിച്ചുപണിയൊന്നും ഹോണ്ട നടത്തിയിട്ടില്ല. ആക്​ടീവ 125ൽ ഉപ​യോഗിക്കുന്ന എൻജിൻ നിന്ന്​ ലഭിക്കുന്ന പവർ ഗ്രാസിയയിൽ നിന്നും കിട്ടും​. 8.52 ബി.എച്ച്​.പി പവർ 6500 ആർ.പി.എമ്മിൽ 10.54 എൻ.എം ടോർക്ക്​ 5000 ആർ.പി.എമ്മിലും നൽകും. മൈലേജ്​ കൂടുതൽ ലഭിക്കുന്ന ടെക്​നോളജിയും ഹോണ്ട സ്​കൂട്ടറിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്​. ഒറ്റനോട്ടത്തിൽ ഡിയോയോടാണ്​ ഗ്രാസിയക്ക്​ സാമ്യം. എങ്കിലും ഡിയോയിൽ നിന്ന്​ വ്യത്യസ്​തമായി ഉപഭോക്​താക്കളെ ആകർഷിക്കാനുള്ള ചില നൂതന ഫീച്ചറുകൾ ഹോണ്ട ​ഗ്രാസിയയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaautomobilemalayalam newsGraziaScooter
News Summary - Honda Grazia 125cc Scooter Launched In India; Priced At ₹ 57,897-Hotwheels
Next Story