Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightസ്വയം ബാലൻസ്​...

സ്വയം ബാലൻസ്​ ചെയ്യുന്ന ബൈക്കുമായി ഹോണ്ട

text_fields
bookmark_border
സ്വയം ബാലൻസ്​ ചെയ്യുന്ന ബൈക്കുമായി ഹോണ്ട
cancel

ടോക്കിയ: ബൈക്ക്​ ബാലൻസ്​ ചെയ്​ത്​ വീഴാതെ ഒാടിക്കുക എന്നത്​ ആദ്യമായി ബൈക്ക്​ ഒാടിക്കുന്നവരെ സംബന്ധിച്ചടുത്തോളം പ്രയാസകരമായ കാര്യമാണ്​. അത്തരക്കാരെ ലക്ഷ്യമിട്ടാണ്​ ഡ്രൈവർ അസിസ്​റ്റ്​ സംവിധാനംബൈക്കുകളിൽ  ഹോണ്ട  പരീക്ഷിക്കുന്നത്​​. ബൈക്കുകൾക്ക്​ സ്വയം നിയന്ത്രിക്കാൻ ഇൗ സംവിധാനം കൊണ്ട്​ സാധിക്കുമെന്നാണ്​ ഹോണ്ട അവകാശപ്പെടുന്നത്​.

പുതിയ ബൈക്കിൽ നോർമൽ, ബാലൻസ്​ എന്നിങ്ങനെ രണ്ട്​ മോഡുകളുണ്ടാവും. നോർമൽ മോഡിൽ ബൈക്ക്​ സാധാരണ പോലെ സഞ്ചരിക്കും. എന്നാൽ ബാലൻസ്​​ മോഡിൽ ബൈക്ക്​ സ്വയം ബാലൻസ്​ ചെയ്യും. ബൈക്കി​െൻറ ഫ്രണ്ട്​ ഫോർക്ക്​ മുന്നിലേക്ക്​ നീട്ടി വീൽബേസ്​ വർധിപ്പിച്ചാണ്​ ഇത്തരത്തിൽ അധിക ബാലൻസ്​ നൽകുക.ഡ്രൈവറില്ലെങ്കിലും ബൈക്ക്​ സഞ്ചിരിക്കും. എന്നാൽ വളരെ കുറഞ്ഞ വേഗതയിൽ മാത്രമേ ഇത്​ സാധ്യമാവുകയുള്ളു.

 

അടുത്തിടെ ബി.എം.ഡബ്​ളിയു ഇൗ സംവിധാനം ബൈക്കുകളിൽ അവതരിപ്പിച്ചിരുന്നു. അതിന്​ പിന്നാലെയാണ്​ ഹോണ്ടയും പുതിയ സംവിധാനവുമായി രംഗത്തെത്തുന്നത്​.  ഡ്രൈവറില്ലാ കാറുകൾക്ക്​ ശേഷം അത്തരത്തിലുള്ള ബൈക്കുകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്​ വാഹന നിർമാതാക്കൾ ഇതി​െൻറ ഭാഗമായാണ്​ ഹോണ്ട പുതിയ സംവിധാനം അവതരിപ്പിച്ച​െതന്നാണ്​ സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honda
News Summary - honda driving assist system in bikes
Next Story