Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആക്​ടീവ 5 ജിയായി

ആക്​ടീവ 5 ജിയായി

text_fields
bookmark_border
2018-honda-activa-5g
cancel

ന്യൂഡൽഹി: ആക്​ടീവയുടെ പുതിയ പതിപ്പ്​ 5 ജി ഹോണ്ട ഇന്ത്യൻ വിപണിയിലവതരിപ്പിച്ചു. ഡൽഹിയിൽ ഒാ​േട്ടാ എക്​സ്​പോയിലാണ്​ ഹോണ്ട മോഡലിനെ ആദ്യമായി അവതരിപ്പിച്ചത്​. സ്​റ്റാൻഡേർഡ്​ വേരിയൻറിന്​ 52,460 രൂപയും ഡീലക്​സ്​ വേരിയൻറിന്​ 54,325 രൂപയുമാണ്​ വില. എൽ.ഇ.ഡി ഹെഡ്​ലാമ്പ്​ എത്തിയതും ചില ചെറിയ മാറ്റങ്ങളും ഒഴിച്ച്​ നിർത്തിയാൽ 4ജിയിൽ നിന്ന്​ കാര്യമായൊന്നും അപ്​ഡേറ്റ്​ ചെയ്യാൻ ഹോണ്ട മുതിർന്നിട്ടില്ല.

സ്​റ്റാൻഡേർഡ്​, ഡീലക്​സ്​ തുടങ്ങിയ രണ്ട്​ വേരിയൻറുകളിലാവും സ്​കൂട്ടറെത്തുക. മുൻ വശത്ത്​ പുതുതായി ക്രോം ഇൻസേർട്ട്​ നൽകിയിട്ടുണ്ട്​. മഫ്ലറിന്​ ഒരു എക്​സ്​ട്രാ പ്രൊറ്റക്​ടർ ഉൾപ്പെടുത്തിയിരിക്കുന്നു​. ഡിജിറ്റൽ ഡിസ്​പ്ലേയുമായാണ്​ ഇൻസ്​ട്രുമേൻറഷൻ ക്ലസ്​റ്ററി​​​െൻറ വരവ്​​. ഇതിൽ സർവീസ്​ കാലാവധിയാകു​​േമ്പാഴുള്ള നോട്ടിഫിക്കേഷൻ, ഇക്കോ ഒാപ്​ഷൻസ്​ എന്നിവ നൽകിയിട്ടുണ്ട്​. ഗ്രാസിയക്ക്​ സമാനമായി സീറ്റ്​ തുറക്കാനുളള സ്വിച്ച്​ മുൻവശത്ത്​ നൽകിയിരിക്കുന്നു​.

109സി.സി സിംഗിൾ സിലണ്ടർ എയർ കൂൾഡ്​ ബി.എസ്​.4 എൻജിനാണ്​ പുതിയ ആക്​ടീവയുടെയും ഹൃദയം. കൂടുതൽ മികച്ച പ്രവർത്തനത്തിന്​ ഹോണ്ടയുടെ ഇക്കോ ടെക്​നോളജിയും കൂട്ടിച്ചേർത്തിട്ടുണ്ട്​. 8 ബി.എച്ച്​.പി പവറും 9 എൻ.എം ടോർക്കും എൻജിൻ നൽകും. പരമാധി വേഗത മണിക്കൂറിൽ 83 കിലോ മീറ്ററാണ്​ പരമാവധി വേഗത. ടി.വി.എസ്​ ജൂപ്പിറ്റർ, ഹീറോ ഡ്യൂവറ്റ്​ എന്നിവക്കാവും പുതിയ സ്​കൂട്ടർ ​ വെല്ലുവിളി ഉയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hondaautomobile5Gactivamalayalam news
News Summary - Honda Activa 5G Launched In India, Prices Start At ₹ 52,460-Hotwheels
Next Story