Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഹെൽമെറ്റിലും എ.സി

ഹെൽമെറ്റിലും എ.സി

text_fields
bookmark_border
ഹെൽമെറ്റിലും എ.സി
cancel

മുകളിൽ തീക്കാറ്റ്​, തലയിൽ ഹെൽമെറ്റ്​, ദീർഘമായ യാത്രകൾ. ആലോചിക്കു​േമ്പാൾ അത്ര സുഖമുള്ള അനുഭവമല്ലിത്​. എങ്ങനെയെങ്കിലും ഹെൽമെറ്റ്​ ഉൗരി പുറത്തേക്ക്​ എറിഞ്ഞാലോ എന്നുപോലും തോന്നുന്നവരുണ്ട്​. ഹെൽമെറ്റ്​ വൈസർ താഴ്​ത്തിയും ഉയർത്തിയും​െവച്ച്  ഒാടിക്കുകയാണ്​ ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാവുന്ന ഏക കാര്യം. വൈസർ ഉയർത്തിയാൽ വെയിൽ അടിച്ചുകയറും, താഴ്​ത്തിയാൽ കാറ്റുകയറാതെ വലയും. നിരന്തരമായി ബൈക്ക്​ യാത്ര നടത്തുന്നവരുടെ ഇത്തരം പരാധീനതകൾ പരിഹരിക്കാൻ എന്താണ്​ മാർഗ​െമന്ന ചിന്തയിൽനിന്ന്​ ഉണ്ടായതാണ്​ ഹെൽമറ്റുകൾക്ക്​ എ.സി ​െവച്ചാ​േലാ എന്ന ആശയം. ബംഗളൂരു കേന്ദ്രമായ ബ്ലൂ ആർമർ കമ്പനി അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ഹെൽമെറ്റ്​ എ.സി പുറത്തിറക്കി. പേര്​ ബ്ലൂ സ്​നാപ്​. 

ഹെൽമെറ്റിനെങ്ങനെ എ.സി ​െവക്കും എന്നല്ലേ. ബ്ലൂ സ്​നാപ്​ എന്നത്​ തികച്ചും ലളിതമായൊരു ഉപകരണമാണ്​. നമുക്കെല്ലാം പരിചയമുള്ള വാട്ടർ കൂളറുകളോടാണ്​ സാമ്യം. കൂളറുകളുടെ അതേ പ്രവർത്തന രീതി തന്നെയാണ്​ ബ്ലൂ സ്​നാപ്പി​​​െൻറതും. ചതുരാകൃതിയില​ുള്ള ​െബൽറ്റോടുകൂടിയ ഒരു ഉപകരണമാണിത്​. ഹെൽമെറ്റിന്​ മുന്നിലായാണ്​ ഇത്​ പിടിപ്പിക്കുന്നത്​. ​െബൽറ്റ്​ പിന്നിലേക്ക്​​ പിടിച്ചിട്ടാൽ ബ്ലൂസ്​നാപ്​ യഥാസ്​ഥാനത്തിരിക്കും. ഫിൽറ്റർ, ഫാൻ, വെള്ളം നിറക്കാൻ അറ, ബാറ്ററി എന്നിവയാണ്​ പ്രധാന ഘടകങ്ങൾ. ബാറ്ററി ചാർജ്​ ചെയ്​താൽ യന്ത്രം പ്രവർത്തന സജ്ജമാകും.

ആദ്യം വെള്ളം അറയിൽ നിറക്കുക. ഉപകരണത്തി​​െൻറ അടിഭാഗത്തായി വെള്ളത്തി​​െൻറ ഒഴ​ുക്ക്​ നിയന്ത്രിക്കുന്ന ബട്ടനുണ്ട്​. ഇത്​ സാവകാശം തുറക്കുക. ശേഷം ബ്ലൂ സ്​നാപ്​ ഒാണാക്കുക. ഫാൻ കറങ്ങുന്നതി​​െൻറ ചെറിയൊരു ഹുങ്കാര ശബ്​ദം കേൾക്കാം. രണ്ട്​ റബർ വാൽവുകളിലൂടെയാണ്​ തണുത്ത കാറ്റ്​ ഹെൽമെറ്റിനുള്ളിലേക്ക്​ വരുന്നത്​. യാത്രയിൽ എപ്പോഴും ഹെൽമെറ്റ്​ അടച്ചിട്ടാൽ എയർകണ്ടീഷൻ പിടിപ്പിച്ച ‘തല’യുമായി നാട്​ ചുറ്റാം. ബ്ലൂ സ്​നാപ്പിനെ പറ്റി ചില സുപ്രധാന കാര്യങ്ങൾ. എട്ടു മുതൽ 10 മണിക്കൂർ വരെയാണ്​ ബാറ്ററി പ്രവർത്തിക്കുക. ബാറ്ററി ചാർജ്​ ചെയ്യാൻ യു.എസ്​.ബി പോർട്ടുണ്ട്​. ബാറ്ററി ലെവൽ അറിയാൻ നാല്​ എൽ.ഇ.ഡി ലൈറ്റുകൾ പിടിപ്പിച്ചിട്ടുണ്ട്​. ഒരു പ്രാവശ്യം വെള്ളം നിറച്ചാൽ രണ്ടു മണിക്കൂർവരെ തണുത്ത കാറ്റ്​ ലഭിക്കും.

വീണ്ടും എ.സി ആവശ്യമുള്ളവർ അൽപം വെള്ളം ​ൈകയിൽ കരുതിയാൽ പിന്നേയും നിറക്കാം. മൂന്നുമുതൽ ആറ​ുമാസം വരെ കൂടു​േമ്പാൾ ഫിൽറ്റർ മാറേണ്ടിവരും. സൂക്ഷ്​മ ജീവികളെക്കൂടി തടയുന്ന ആധുനികനാണ്​ ഇൗ ഫിൽറ്റർ. ബ്ലൂ സ്​നാപ്പി​​െൻറ നിറം കറുപ്പാണ്​. പ്ലാസ്​റ്റിക്,​ റബർ എന്നിവകൊണ്ടാണ്​ വിവിധ ഘടകങ്ങൾ നിർമിച്ചിരിക്കുന്നത്​. സ്വന്തം ഹെൽമെറ്റി​​െൻറ നിറമനുസരിച്ച്​ വിവിധ ഡിസൈനിലുള്ള ബെൽറ്റുകൾ തിരഞ്ഞെടുക്കാം. അൽപം ഭാരക്കൂടുതലാണെന്നതും ആസ്​ത്മ പോലെയുള്ള രോഗങ്ങളുള്ളവർക്ക്​ ആരോഗ്യപ്രശ്​നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്​ എന്നതും ബ്ലൂസ്​നാപ്പി​െൻറ പ്രശ്​നമാണ്​. ബ്ലൂആർമർ കമ്പനിയുടെ വെബ്​സൈറ്റിൽനിന്ന്​ 1948 രൂപക്ക്​ വാങ്ങാം. ആമസോണുൾപ്പെടെ ഒാൺലൈൻ കച്ചവടക്കാർ കൂടുതൽ ഉയർന്ന വിലക്കാണിത്​ വിൽക്കുന്നത്​. അപ്പോ എയർകണ്ടീഷൻ യാത്രക്ക്​ ഒരുങ്ങുകയല്ലേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helmethot wheelsHyderabad Start-UpAC Helmets
News Summary - Hate Wearing Helmets In The Scorching Heat? A Hyderabad Start-Up Is Here With AC Helmets
Next Story