Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒറ്റചാർജിൽ 235 കി.മീ;...

ഒറ്റചാർജിൽ 235 കി.മീ; ഇലക്​ട്രിക്​ ബൈക്കുമായി ഹാർലി ഡേവിഡ്​സൺ

text_fields
bookmark_border
HARLY-DAVIDSON
cancel

രാജ്യത്തെ ഇലക്​ട്രിക്​ വാഹന വിപണിക്ക്​ ഊർജമേകാൻ പുതു ബൈക്കുമായി അമേരിക്കൻ കമ്പനി ഹാർലി ഡേവിഡ്​സൺ. ലൈവ്​ വയർ എന്ന ഇലക്​ട്രിക്​ ബൈക്കിൻെറ പ്രദർശനം ഹാർലി നിർവഹിച്ചു. 2020 പകുതിയോടെ ഹാർലി ഡേവിഡ്​സൺ ബൈക്കിനെ ഇന്ത്യൻ വിപണിയി ൽ എത്തിക്കുമെന്നാണ്​ പ്രതീക്ഷ. ആദ്യ ഘട്ടത്തിൽ യു.എസ്​, കാനഡ, യുറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലാവും ഹാർലിയുടെ ബൈക്ക്​ വിൽപനക്കെത്തുക.

ഇലക്​ട്രിക്​ ബൈക്കാണെങ്കിലും പ്രകടനത്തിൽ വിട്ടുവീഴ്​ചക്ക്​ ഹാർലി തയാറല്ല. 103 ബി.എച്ച്​.പി പവറും 116 എൻ.എം ടോർക്കും ഹാർലിയുടെ കരുത്തനിൽ നിന്ന്​ ലഭിക്കും. 15.5kWh ബാറ്ററി പാക്കാണ്​ ഹാർലിയുടെ ഇലക്​ട്രിക്​ മോ​ട്ടോറിന്​ ഊർജമേകുന്നത്​. മണിക്കൂറിൽ 0-100 കി.മീ വേഗത കൈവരിക്കാൻ കേവലം 3 സെക്കൻഡ്​ മതി. 129 കി.മീറ്ററാണ്​ പരമാവധി വേഗത.

ഒറ്റചാർജിൽ ഏകദേശം 235 കി.മീറ്റർ ഹാർലിയുടെ ബൈക്ക്​ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. 40 മിനുട്ടിൽ ബാറ്ററിയുടെ 80 ശതമാനവും ചാർജാകും. 60 മിനുട്ടിൽ ബാറ്ററി പൂർണമായും ചാർജാകുമെന്നാണ്​ ഹാർലി വ്യക്​തമാക്കുന്നത്​.

ഐ.എം.യു, ട്രാക്ഷൻ കൺട്രോൾ, ഡ്രാഗ്​ ടോർക്ക്​ സ്ലിപ്​ കൺട്രോൾ, കോർണറിങ്​ എ.ബി.എസ്​ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളെല്ലാം ഹാർലി ബൈക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്​. പൂർണമായും ക്രമീകരിക്കാൻ കഴിയുന്ന ഷോവ മോണോ ഷോക്ക്​ സസ്​പെൻഷൻ പിന്നിലും ഷോവ യു.എസ്​.ഡി സസ്​പെൻഷൻ മുന്നിലും ഉൾക്കൊള്ളിച്ചിട്ടുണ്ട്​. കുതിച്ചു​പായുന്ന ഈ കരുത്തനെ പിടിച്ചു നിർത്താൻ മുന്നിൽ ഇരട്ട ഡിസ്​ക്​ ബ്രേക്കുകളും പിന്നിൽ സിംഗിൾ ഡിസ്​ക്​ ബ്രേക്കുമാണുള്ളത്​. ഏകദേശം 21.46 ലക്ഷമായിരിക്കും ഹാർലിയുടെ ഇന്ത്യയിലെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harley-DavidsonautomobileLive WireElectric bike
News Summary - Harley-Davidson Livewire Unveiled In India-Hotwheels
Next Story