Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഡോമിനറും ബുള്ളറ്റും...

ഡോമിനറും ബുള്ളറ്റും മലകയറിയാൽ ആര്​ ജയിക്കും ?

text_fields
bookmark_border
ഡോമിനറും ബുള്ളറ്റും മലകയറിയാൽ ആര്​ ജയിക്കും ?
cancel

ഇന്ത്യയിലെ ബൈക്ക്​ പ്രേമികളു​െട വികാരമാണ്​ റോയൽ എൻഫീൽഡ്​ . ബുള്ളറ്റുകളിലുടെ ഇന്ത്യൻ നിരത്തുകൾ അടക്കിവാഴുകയായിരുന്നു  എൻഫീൽഡ്​. ബുള്ളറ്റിനെ ആനയോട്​ ഉപമിച്ച്​ കളിയാക്കുന്ന പരസ്യങ്ങളോടെയാണ് ​ ബജാജ്​ ഡോമനിർ വിപണിയിലേക്ക്​ എത്തിയത്​. എന്നാൽ, പരസ്യങ്ങൾക്കുമപ്പുറം ഇൗ ബൈക്കുകൾ തമ്മിൽ മൽസരിച്ചാൽ ആര്​ ജയിക്കുമെന്ന ചോദ്യം വാഹനലോകത്ത്​ സജീവമാണ്​​. ഇതിന്​ ഉത്തരം നൽകിയിരിക്കുകയാണ്​ ചെന്നൈയിൽ നിന്നുള്ള ബുള്ളറ്റ്​ ആ​രാധകർ.

റോയൽ എൻഫീൽഡ്​ ഹിമാലയനുമായി മലകയറാൻ മൽസരിച്ച്​ പരാജയപ്പെടുന്ന ഡോമിനറാണ്​ ഇവർ പുറത്തിറക്കിയ വിഡിയോയിൽ ഉള്ളത്​. ​ചെന്നൈ ബുള്ളറ്റ്​ ക്ലബ്​ എന്ന ഫേസ്​ബുക്ക്​ പേജിലാണ്​ വിഡിയോയുള്ളത്​. ബുള്ളറ്റിന്​ എളുപ്പത്തിൽ മലകയറാൻ സാധിക്കുന്നുണ്ടെങ്കിലും ഡോമിനർ ഇടക്ക്​ വെച്ച്​ നിൽക്കുകയാണ്​. പിന്നീട്​ കുറേ പേർ വന്ന്​ ഡോമിനറിനെ തള്ളി മലകയറ്റാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഒാഫ്​ റോഡ്​ യാത്രകൾക്കായി റോയൽ എൻഫീൽഡ്​ അണിയിച്ചൊരുക്കിയ വാഹനമാണ്​ ഹിമാലയൻ. പരുക്കൻ നിരത്തുകൾക്ക്​ അനുയോജ്യമായ ടയറുകളും സസ്​പെൻഷനുമാണ്​ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്​. സ്​പോർട്​സ്​ ടൂറർ വിഭാഗത്തിലുള്ള ഡോമനറിന്​ പരുക്കൻ നിരത്തുകളിലെ യാത്ര അത്ര സുഗമമല്ല.

Show Full Article
TAGS:Himalayan Dominar royal enfield Bajaj hotwheels malayalam news 
Web Title - Dominar and himalayan contest-Hotwheels
Next Story