ക്ലാസിക്​ 350യുടെ പുതിയ വകഭേദം പുറത്തിറക്കി റോയൽ എൻഫീൽഡ്​

20:10 PM
07/01/2020
ROYAL-ENFIELD

റോയൽ എൻഫീൽഡ്​ ക്ലാസിക്​ 350യുടെ ബി.എസ്​ 6 വകഭേദം കമ്പനി പുറത്തിറക്കി. ഡ്യുവൽ ചാനൽ എ.ബി​.എസോടു കൂടിയ മോഡലിന്​ നിലവിലുള്ളതിനേക്കാൾ 11,000 രൂപ കൂടുതലാണ്​. 1.65 ലക്ഷമാണ്​  റോയൽ എൻഫീൽഡ്​ ക്ലാസിക്ക്​ ബി.എസ്​ 6ൻെറ വില. 

ബി.എസ്​4ലെ കാർബുറേറ്റർ സംവിധാനത്തിന്​ പകരം ഫ്യൂവൽ ഇൻഞ്ചക്ഷൻ സിസ്​റ്റമാണ്​ ബി.എസ്​ 6 ക്ലാസിക്​ 350യിലുള്ളത്​. പുതുതായി രണ്ട്​ നിറങ്ങളും കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്​. അതിനുമപ്പുറത്തേക്കുള്ള മാറ്റങ്ങളെ ​കുറിച്ച്​ റോയൽ എൻഫീൽഡ്​ സൂചനകൾ നൽകിയിട്ടില്ല.

350യിലെ ബി.എസ്​ 4 എൻജിൻ 19.8 ബി.എച്ച്​.പി കരുത്തും 28 എൻ.എം ടോർക്കുമാണ്​ നൽകിയിരുന്നത്​. എന്നാൽ, പുതിയ എൻജിനിലെ പവറും ടോർക്കും റോയൽ എൻഫീൽഡ്​ വെളിപ്പെടുത്തിയിട്ടില്ല. ​മുൻ മോഡലിനേക്കാൾ പെർഫോമൻസ്​ മെച്ചപ്പെടുമെന്നാണ്​ സൂചന. പുതിയ മോഡലിനൊപ്പം മൂന്ന്​ വർഷത്തെ വാറണ്ടിയും മൂന്ന്​ വർഷത്തെ റോഡ്​ സൈഡ്​ അസിസ്​റ്റൻസും കമ്പനി നൽകുന്നുണ്ട്​. 

Loading...
COMMENTS