ബി.എസ്​ 6 നിലവാരത്തിൽ ആക്​ടീവ 125

22:08 PM
12/06/2019
Aactiva-125

ഹോണ്ടയുടെ ജനപ്രിയ സ്​കൂട്ടർ ആക്​ടീവ 125 ബി.എസ്​ 6 നിലവാരത്തിൽ പുറത്തിറങ്ങി. ഈ വർഷം അവസാനത്തോടെയാവും വിപണിയിലേക്ക്​ പുതിയ ആക്​ടീവ എത്തുക. 2020 ഏപ്രിൽ 1ന്​ മുമ്പായി  വാഹനലോകം ബി.എസ്​ 6 നിലവാരത്തിലേക്ക്​ മാറണമെന്നാണ്​​ കേന്ദ്രസർക്കാറിൻെറ നിർദേശം. 

നിലവിലുള്ള സിംഗിൾ സിലിണ്ടർ എയർ കൂൾഡ്​ എൻജിൻ തന്നെയാണ്​ ആക്​ടീവയുടെ ഹൃദയം. നിലവിലുള്ള എൻജിനേക്കാളും പവർ പുതിയ ആക്​ടീവക്കുണ്ടാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നിലവിൽ 8.4 ബി.എച്ച്​.പി പവറും 10.4 എൻ.എം ടോർക്കുമാണ്​ ആക്​ടീവയുടെ എൻജിനിൽ നിന്ന്​ ലഭിക്കുന്നത്​. പുതിയ സ്​കൂട്ടറിൻെറ ഇന്ധനക്ഷമത 10 ശതമാനം കൂടുതലായിരിക്കുമെന്ന്​ റിപ്പോർട്ട്​.

എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, സൈഡ്​ ഇൻഡികേറ്റർ, എക്​സ്​റ്റേണൽ ഫ്യുവൽ ക്യാപ്​ എന്നിവയിലെ മാറ്റങ്ങളാണ്​​ ബി.എസ്​ 6 ആക്​ടീവയെ വ്യത്യസ്​തമാക്കുന്നത്​. ഐഡിൽ സ്​റ്റാർട്ട്​ സ്​റ്റോപ്പ്​ സിസ്​റ്റവും വാഹനത്തിലുണ്ട്​. പുതിയ അലോയ്​ വീലിനൊപ്പം മുന്നിൽ ടെലിസ്​കോപ്പിക്​  ഫോർക്കാണ്​ സസ്​പെൻഷൻ. ത്രീ സ്​റ്റെപ്പ്​ അഡ്​ജസ്​റ്റബിൾ ഷോക്ക്​ അബ്​സോർബറും ഉൾപ്പെടുത്തിയിട്ടുണ്ട്​. സൈഡ്​ സ്​റ്റാൻഡ്​ തട്ടിയാൽ മാത്രമേ വാഹനം സ്​റ്റാർട്ട്​ ചെയ്യാൻ സാധിക്കു. 18 ലിറ്ററാണ്​ സീറ്റിനടിയിലെ സ്​റ്റോറേജ്​ സ്​പേസ്​. 3000 രൂപ മുതൽ 4000 രൂപ വരെ ബി.എസ്​ 6 ആക്​ടീവക്ക്​ വില വർധിക്കും.

Loading...
COMMENTS