Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിക്രാന്തി​െൻറ...

വിക്രാന്തി​െൻറ ശരീരവുമായി വി12

text_fields
bookmark_border
വിക്രാന്തി​െൻറ ശരീരവുമായി വി12
cancel

മുംബൈ: കാത്തിരിപ്പിന്​ വിരാമമായി ബജാജി​െൻറ കമ്മ്യൂട്ടർ സെഗ്​മെൻറിലുള്ള പുതിയ ബൈക്ക്​ വി12 ഡിസംബറിൽ ലോഞ്ച്​ ചെയ്യും. ബജാജി​െൻറ പ്രസിഡൻറ്​ എറിക്​ വാസാണ്​ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. ഡി കമ്മീഷൻ ചെയ്​ത വിക്രാന്ത്​ കപ്പലി​െൻറ ലോഹ ഭാഗങ്ങളുപയോഗിച്ചാണ്​ ബജാജ്​ വി15 ബൈക്ക്​ നിർമ്മിച്ചിരിക്കുന്നത്​.വി15യുടെ പിൻഗാമിയാണ്​ പുതിയ വി12.

വി12 പൂർണ്ണമായും വിക്രാൻന്തി​െൻറ ലോഹഭാഗങ്ങൾ ഉപയോഗിച്ച്​ നിർമ്മിച്ച​തല്ല. ബൈക്കിലെ കുറച്ച്​ ഭാഗങ്ങൾ മാത്രമാണ്​ വിക്രാന്തി​െൻറ ലോഹഭാഗങ്ങളുപയോഗിച്ച്​ നിർമ്മിച്ചിരിക്കുന്നത.്​ വി15യിൽ നിന്ന്​ വി12വിൽ എത്തു​േമ്പാൾ ബജാജ്​ ബൈക്കി​െൻറ എഞ്ചിനിൽ മാറ്റം വരുത്തിയിട്ടുണ്ട്​. നേരത്തെ ഉണ്ടായിരുന്നു 150cc ലോങ്​ സ്​ട്രോക്ക്​ എഞ്ചിനു പകരം 125cc എഞ്ചിനാണ്​ പുതിയ ബൈക്കിനായി കമ്പനി നൽകുന്നത്​. സീറ്റി​െൻറ കാര്യത്തിലും, അലോയ്​ വീലിലും, ബ്രേക്കിലുമാണ്​ ബജാജ്​ പുതിയ ബൈക്കിൽ ചില വ്യത്യാസങ്ങൾ വരുത്തിയിരിക്കുന്നത്​. വി15യിലെ  ഡ്രം ബ്രേക്കുകൾ മാറ്റി പകരം വി12വിൽ ഡിസ്​ക്​ ബ്രേക്കുകൾ നൽകിയിരിക്കുന്നു.

1971ൽ ഡീ കമ്മീഷൻ ചെയ്​ത വിക്രാന്ത്​ കപ്പലി​െൻറ ലോഹഭാഗങ്ങളുപയോഗിച്ച്​ നിർമ്മിക്കുന്ന ബൈക്ക്​ ഇതായിരുന്നു ബജാജ്​ വി15 ബൈക്കിന്​ നൽകിയ ടാഗ്​ലൈൻ. ഇൗ ടാഗ്​ലൈനോടു കൂടിയ വിപണിയിലിറങ്ങിയ ബൈക്ക്​ ഇന്ത്യൻ വിപണിയിൽ പെ​െട്ടന്നു തന്നെ തരംഗമായി. എകദേശം 1.6 ലക്ഷം വി15 യൂണിറ്റുകളാണ്​ ബജാജ്​ ഇന്ത്യയിലാകെ വിറ്റഴിച്ചത്​. വി15ക്ക്​ കിട്ടിയ ഇൗ സ്വീകരണം കണ്ടാണ്​ എഞ്ചിനിൽ മാത്രം പ്രധാന മാറ്റങ്ങൾ വരുത്തി വി12വിനെ രംഗത്തിറക്കാൻ ബജാജിനെ പ്രേ​രിപ്പിക്കുന്നത്​. കമ്മ്യൂട്ടർ ബൈക്ക്​ സെഗ്​മൻറിൽ സ്വാധീനമുറപ്പിക്കുന്നതി​െൻറ ഭാഗമായി കൂടിയാണ്​  കമ്പനി വി12 ​ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങുന്നത്​. 56,200 രൂപയായിരിക്കും ബൈക്കി​െൻറ ഡൽഹി ഷോറും വില.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajaj V12
News Summary - Bajaj V12 Confirmed; Launch in December 2016
Next Story