കാത്തിരിപ്പിന്​ വിരാമം ഇലക്​ട്രിക്​ ചേതക്കെത്തി

12:32 PM
14/01/2020
chethak

ഇന്ത്യയിൽ തിരിച്ചു വരവിനൊരുങ്ങുകയാണ്​ ബജാജ്​ ചേതക്​. ഇന്ത്യക്കാരുടെ ഹൃദയം കവർന്ന ചേതക്​ ഇക്കുറി ഇലക്​ട്രിക്​ കരുത്തിലാണ്​ വിപണിയിലെത്തുക. ഇന്ത്യക്കൊപ്പം യൂറോപ്യൻ വിപണി കൂടി ലക്ഷ്യമിട്ടാണ്​ ചേതക്കി​​​െൻറ രണ്ടാം പിറവി. അർബേൻ, പ്രീമിയം എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളാണ്​ സ്​കൂട്ടറിനുള്ളത്​. 

4kw ഇലക്​ട്രിക്​ മോഡലായിരിക്കും ചേതക്കിന്​ കരുത്ത്​ നൽകുക. ഒറ്റചാർജിൽ പരമാവധി 95 കിലോ മീറ്ററായിരിക്കും സഞ്ചരിക്കുക. സ്​പോർട്ട്​ മോഡിലാണെങ്കിൽ 85 കിലോ മീറ്ററാണ്​ സഞ്ചരിക്കുക. പൂർണമായും ഡിജിറ്റലായ ഇൻസ​്ട്രു​മെ​േൻറഷൻ ക്ലസ്​റ്ററാണ്​ ചേതക്കിനുള്ളത്​. 12 ഇഞ്ച്​ അലോയ്​ വീലും ഡേ ടൈം റണ്ണിങ്​ ലൈറ്റോട്​ കൂടിയ എൽ.ഇ.ഡി ഹെഡ്​ലാമ്പും ​മോഡലിലുണ്ട്​. റിവേഴ്​സ്​ മോഡാണ്​ മറ്റൊരു സവിശേഷത.

ഐ.പി 67 നിലവാരമുള്ള ലിഥിയം അയേൺ ബാറ്ററിയാണ്​ സ്​കൂട്ടറിൽ ഉപയോഗിച്ചിരിക്കുന്നത്​. ബാറ്ററിക്ക്​ മൂന്നു വർഷം അല്ലെങ്കിൽ 50,000 കിലോ മീറ്റർ വാറണ്ടി ബജാജ്​ നൽകും. അഞ്ച്​ മണിക്കൂറിനുള്ളിൽ ബാറ്ററി പൂർണമായും ചാർജാകും. 25 ശതമാനം ചാർജാകാൻ ഒരു മണിക്കൂർ മാത്രം മതി. അർബേൻ വ​കഭേദത്തിന്​ ഒരു ലക്ഷം രൂപയും പ്രീമിയത്തിന്​ 1.15 ലക്ഷം രൂപയുമായിരിക്കും വില.

Loading...
COMMENTS