ഇലക്ട്രിക് കരുത്തിലോടും സൂപ്പർ ബൈക്ക്
text_fieldsന്യൂഡൽഹി: ഇലക്ട്രിക് കരുത്തിലോടാനുള്ള തയാറെടുപ്പിലാണ് ഇന്ത്യൻ വാഹനലോകം. ഇതിന് ഇന്ധനം പകരുകയാണ് ഡൽഹി ഒാേട്ടാ എക്സ്പോയിലെ നിരവധി പരീക്ഷണങ്ങൾ. മുൻനിര നിർമാതക്കൾക്കൊപ്പം ചില സ്റ്റാർട്ട് അപ് സംരംഭകരും ഇലക്ട്രിക് വാഹനങ്ങളുടെ പരീക്ഷണങ്ങളുമായി രംഗത്തുണ്ട്.
ബംഗളൂരു കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇംഫ്ലുക്സ് എന്ന സ്റ്റാർട്ട് ആപ് സംരംഭം പുറത്തിറക്കിയ സൂപ്പർ ബൈക്കാണ് രണ്ടാം ദിനം ഒാേട്ടാ എക്സ്പോയുടെ ശ്രദ്ധകേന്ദ്രം.
9.7 kWhെൻറ സാംസങ് ബാറ്ററിയാണ് ബൈക്കിന് ഉണ്ടാകുക. 60kw മോേട്ടാറാണ് കരുത്ത് പകരുന്നത്. കേവലം 3 സെക്കൻഡൽ 100 കിലോ മീറ്റർ വേഗം കൈവരിക്കും. ബ്രേംബു ബ്രേക്ക്, ഡ്യൂവൽ ചാനൽ എ.ബി.എസ്, സിംഗിൾ സൈഡഡ് സ്വിങ് ആം, ഒഹിലിൻസ് സസ്പെൻഷൻ, അലോയ് വീലുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒറ്റച്ചാർജിൽ 200 കിലോ മീറ്റർ വരെ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. 5.5 ലക്ഷം മുതൽ 6 ലക്ഷം വരെയാണ് വില. അധിക തുക നൽകി പെർഫോമൻസ് ആഡ് ചെയ്യാനുള്ള സൗകര്യവും കമ്പനി നൽകുന്നുണ്ട്.
