ചെറിയ മാറ്റങ്ങളോടെ യമഹ ആർ 3
text_fieldsന്യൂഡൽഹി: ചെറിയ മാറ്റങ്ങളോടെ ആർ 3യുടെ പരിഷ്കരിച്ച പതിപ്പ് യമഹ പുറത്തിറക്കി. ഡൽഹി ഒാേട്ടാ എക്സ്പോയിൽ നടന്ന ചടങ്ങിൽ ബോളിവുഡ് താരം ജോൺ എബ്രഹാമാണ് ബൈക്ക് പുറത്തിറക്കിയത്. കഴിഞ്ഞ ഏപ്രിലിൽ ബി.എസ് 4 നിലവാരത്തിലേക്ക് യമഹ ബൈക്കിനെ ഉയർത്തിയിരുന്നു. നവംബറിൽ ആർ 3യെ പരിഷ്കരിച്ച് ആഗോളവിപണിയിലും യമഹ പുറത്തിറക്കിയിരുന്നു.
യമഹ ആർ 3യിലെ ചില മുഖം മിനുക്കലുകൾ യമഹ നടത്തിയിട്ടുണ്ട്. റേസിങ് ബ്ലു, മാഗ്മ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങൾ അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്ന ഗ്രാഫിക്സാണ് നൽകിയിരിക്കുന്നത്.
എൻജിനിൽ മാറ്റങ്ങളൊന്നും യമഹ വരുത്തിയിട്ടില്ല. 321 സി.സി ട്വിൻ സിലിണ്ടർ ലിക്വുഡ് കൂൾ എൻജിനാണ് ബൈക്കിെൻറ ഹൃദയം. 41 ബി.എച്ച്.പി പവർ 10,750 ആർ.പി.എമ്മിലും 29.6 എൻ.എം ടോർക്കും 9,000 ആർ.പി.എമ്മിലും ഇതിലും നിന്ന് പ്രതീക്ഷിക്കാം. എ.ബി.എസ് ഉൾപ്പടെയുള്ള സുരക്ഷ സൗകര്യങ്ങളും ബൈക്കിൽ ഒരുക്കിയിട്ടുണ്ട്. ആറ് സ്പീഡ് ഗിയർബോക്സാണ് നൽകിയിരിക്കുന്നത്.
