Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightചരിത്രം...

ചരിത്രം തിരുത്താനൊരുങ്ങി ഇൗഥർ

text_fields
bookmark_border
ATHER-450
cancel

നിരത്തിലൂടെ നമ്മളിങ്ങനെ ബൈക്കിൽ പോകുകയാണെന്ന്​ കരുതുക. തൊട്ടു മുന്നിലൂടെ ഒരു കുഞ്ഞൻ ബൈക്ക്​ ഇഴഞ്ഞ്​ നീങ്ങുന്നുണ്ട്​. കൗതുകം കൊണ്ട്​ നാമീ ബൈക്കിനെ നിരീക്ഷിച്ചാൽ ചിലവസ്​തുതകൾ ബോധ്യമാകും. ഒന്ന്​ അതൊരു വൈദ്യുതി ബൈക്ക്​ ആകാനാണ്​ സാധ്യത. രണ്ട്​, ഒരാൾക്ക്​ മാത്രം യാത്ര ചെയ്യാൻ പറ്റുന്ന വാഹനമായിരിക്കുമത്​ (രണ്ടുപേർ കയറുന്നത്​ ഒഴിവാക്കാൻ സീറ്റി​​െൻറ വലുപ്പം കുറക്കുകയാണ്​ കമ്പനികൾ ചെയ്യുക). ബൈക്ക്​ ഒാടിക്കുന്ന ആളെ നോക്കിയാൽ ബാറ്ററി തീർന്നുപോകു​േമാ എന്ന ആശങ്ക മുഖത്ത്​ കാണാം. ഇൗ ദൃശ്യങ്ങളിൽ നിലവിലെ ഇന്ത്യൻ ​ൈവദ്യുതി ബൈക്ക്​ വിപണി അനുഭവിക്കുന്ന പ്രതിസന്ധികൾ വ്യക്തമാണ്​. 

ആവശ്യത്തിന് കരുത്തോ ​േറഞ്ചോ വലുപ്പ​മോ ഇല്ലാത്തതാണ്​ നിലവിലെ വൈദ്യുതി ​ൈബക്കുകൾ.​ ഇത്തരം പ്രശ്​നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യുകയാണ്​ ബംഗളൂരു കേന്ദ്രമായ സ്​റ്റാർട്ടപ് കമ്പനി ഇൗഥർ എനർജി. 2016ൽ ഇൗഥർ കമ്പനി 340 എന്ന പേരിൽ വൈദ്യുതി ബൈക്ക്​ പുറത്തിറക്കിയിരുന്നു. രാജ്യത്തെ ആദ്യ സ്​മാർട്ട്​ ഇലക്​ട്രിക്​ ബൈക്ക്​ എന്നാണ്​ കമ്പനി ഇൗ മോഡലിനെ വിശേഷിപ്പിച്ചത്​. 340​​െൻറ പരിഷ്​കരിച്ച രൂപമായ 450 ഇൗയിടെ പുറത്തിറക്കി. 
ഇൗഥറിനെ അറിയാൻ അതി​​െൻറ ചില പ്രത്യേകതകൾ പറയാം.

1800എം.എം ആണ്​ നീളം. വീതി 700 എം.എം, ഉയരം 1250 എം.എം, വീൽബേസ്​ 1278 എം.എം. ഗ്രൗണ്ട്​ ക്ലിയറൻസ്​ 160എം.എം. ഭാരം 118കെ.ജി. 12 ഇഞ്ച്​ വീലുകളും മുന്നിൽ 200, പിന്നിൽ 190എം.എം ഡിസ്​കുമാണ്​. മുന്നിൽ ടെലസ്​കോപ്പിക്​ ഫോർക്ക്​, പിന്നിൽ മോണോഷോക്ക്​ സസ്​പെൻഷൻ​. നിലവിൽ ഏറ്റവും മനോഹരമായ രൂപമുള്ള വൈദ്യുതി ബൈക്കാണ്​ ഇൗഥർ. മുന്നിലും പിന്നിലും വശങ്ങളിലുമെല്ലാം അഴകൊഴു​കുന്ന രൂപസൗകുമാര്യം പ്രത്യേകതയാണ്​​. 

അലൂമിനിയത്തിലും സ്​റ്റീലിലും നിർമിച്ചിരിക്കുന്ന വാഹനം ശരീരഭാരം കുറഞ്ഞതും കരുത്തുള്ളതുമാണ്. എൻജി​​െൻറ ശക്​തിയിലും ഒറ്റ ചാർജിങ്ങിൽ ഒാടുന്ന കി.മീറ്ററിലും മികച്ച്​ നിൽക്കുന്നു എന്നതാണ്​ ഇൗഥറിനെ ആകർഷകമാക്കുന്ന ഘടകങ്ങളിൽ പ്രധാനം. 5.4 കിലോവാട്ട്​ ബാറ്ററി 20.5എൻ.എം ടോർക്ക്​ ഉൽപാദിപ്പിക്കും. ഉയർന്ന സ്​പീഡ്​ മണിക്കൂറിൽ 80 കി.മീറ്ററാണ്​. പൂജ്യത്തിൽനിന്ന്​ 40 കി.മീറ്റർ വേഗത ആർജിക്കാൻ 3.9 സെക്കൻഡ്​ മതി. ഇക്കോ മോഡിൽ 75 കി.മീറ്റർ സഞ്ചരിക്കും. ഇക്കോ മോഡ്​ ഒാഫ്​ ചെയ്​താൽ 60കിലോമീറ്ററായത്​ ചുരുങ്ങും. ഇൗഥറി​​െൻറ ലിഥിയം അയൺ ബാറ്ററി രണ്ട്​ മണിക്കൂറും 40 മിനുറ്റുംകൊണ്ട്​ 80ശതമാനം ചാർജാകും. ബാറ്ററി ഫുൾ ചാർജ്​ ആകാൻ നാലര മണിക്കൂർ വേണം.

ബൈക്കിനോടൊപ്പം വീട്ടിൽ പിടിപ്പിക്കാവുന്ന ചാർജിങ്​ കിറ്റും കമ്പനി നൽകുന്നുണ്ട്​. ഇൗഥർ കമ്പനി നിരത്ത്​വശങ്ങളിൽ സ്​ഥാപിക്കുന്ന ഫാസ്​റ്റ്​ ചാർജിങ്​ പോയൻറുകൾ ഉപയോഗിച്ചാൽ ചാർജിങ്​ പിന്നേയും വേഗത്തിലാക്കാം. തൽക്കാലം ബംഗളൂരുവിലാണ്​ ഇൗഥർ 450 പുറത്തിറക്കുന്നത്​. നിലവിൽ 14 ചാർജിങ്​ പോയൻറുകൾ ബംഗളൂരുവിൽ സ്​ഥാപിച്ചിട്ടുണ്ട്​. ഇൗ വർഷം 60എണ്ണം കൂടി പൂർത്തിയാക്കും. പെട്രോൾ ബൈക്കുകളെപ്പോലെ ഒാടിച്ച്​ രസിക്കാവുന്ന ഇന്ത്യയിലെ ആദ്യത്തെ ​ൈവദ്യുതി ബൈക്കാണ്​ ഇൗഥർ. നഗര ജീവിതത്തിലെ കുറഞ്ഞ ​ദൂരങ്ങൾ ​െചലവില്ലാതെ താണ്ടാൻ ഇവൻ സഹായിക്കും. വില ഇൗഥർ 450ന്​ 1,24,750രൂപ. 340ന്​ 1,09,750 രൂപ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsElectric ScooterHot wheels NewsATHER 450
News Summary - ATHER 450 ELECTRIC scooter -Hot wheels News
Next Story