കഫേറേസറിൽ മോഡൺ ലുക്ക്​; സി.ബി 300 ആർ വിപണിയിൽ

15:26 PM
08/02/2019
honda-cbr-100-r

ക്ലാസിക്​ കഫേറേസർ രൂപശൈലിയിൽ ഹോണ്ടയുടെ സൂപ്പർ ബൈക്ക്​ സി.ബി 300 ആർ ഇന്ത്യൻ വിപണിയിൽ. ഹോണ്ടയു​െട നിയോ സ്​പോർട്​സ്​ കൺസെപ്​റ്റ്​ ഡിസൈൻ അടിസ്ഥാനമാക്കുന്ന ബൈക്കിന്​ 2.41 ലക്ഷമാണ്​ വില. ഇന്ത്യയിൽ വെച്ച്​ നിർമിക്കുന്ന സൂപ്പർ ബൈക്കുകളിൽ ഒന്നാണ്​ സി.ബി 300 ആർ. കെ.ടി.എം 390 ഡ്യൂക്ക്​, ബി.എം.ഡബ്​ളിയു ജി 310 ആർ, റോയൽ എൻഫീൽഡ്​ ഇൻറർസെപ്​റ്റർ എന്നി മോഡലുകളോടാവും ഹോണ്ടയുടെ പുതിയ പടക്കുതിര നേരിട്ട്​ ഏറ്റുമുട്ടുക. 

റെട്രോ-സ്​റ്റൈൽ എൽ.ഇ.ഡി ഹെഡ്​ലാമ്പ്​, സ്​പോർട്ടി റൈഡിങ്​ പൊസിഷൻ നൽകുന്ന​ ഫൂട്ട്​പെഗ്​സ്, എൽ.സി.ഡി ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്റർ തുടങ്ങി സവിശേഷതകൾ നിരവധിയാണ്​. ലിക്വുഡ്​-കൂൾഡ്​ ഡി.ഒ.എച്ച്​.സി 286 സി.സി സിംഗിൾ സിലിണ്ടർ എൻജിനാണ്​ ബൈക്കി​​​െൻറ ഹൃദയം. 8000 ആർ.പി.എമ്മിൽ 30 ബി.എച്ച്​.പി കരുത്തും 6,500 ആർ.പി.എമ്മിൽ 27.4 എൻ.എം ടോർക്കും ബൈക്ക്​ നൽകും. 

ഉയർന്ന ബൈക്കുകളിൽ കാണുന്ന ​െഎ.എം.യു സാ​​േങ്കതിക വിദ്യയുമായാണ്​ ഹോണ്ടയുടെ സി.ബി 300 ആർ എത്തുന്നത്​. തായ്​ലാൻഡ്​, യുറോപ്പ്​, യു.എസ്​ തുടങ്ങിയ വിപണികൾക്ക്​ ശേഷം ഇന്ത്യൻ വിപണിയിലും ബൈക്ക്​ തരംഗമാവുമെന്നാണ്​ ഹോണ്ടയുടെ പ്രതീക്ഷ. 
 

Loading...
COMMENTS