Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightആർമി ലുക്കിൽ എ.ബി.എസ്​...

ആർമി ലുക്കിൽ എ.ബി.എസ്​ കരുത്തോടെ എൻഫീൽഡ്​ ക്ലാസിക്​ 350

text_fields
bookmark_border
royal-enfield-23
cancel

ന്യൂഡൽഹി: ഇന്ത്യൻ ആർമിക്കും എയർഫോഴ്​സിനും ആദരമർപ്പിച്ച്​ റോയൽ എൻഫീൽഡ്​ പുതിയ ബൈക്ക്​ പുറത്തിറക്കി. റോയൽ എൻഫീൽഡ്​ സിഗ്​നൽ ക്ലാസിക്​ 350യാണ്​ കമ്പനി പുതുതായി പുറത്തിറക്കിയ മോ​േട്ടാർ സൈക്കിൾ. ഡ്യുവൽ ചാനൽ എ.ബി.എസി​​െൻറ സുരക്ഷയോട്​ കൂടിയാണ്​ സിഗ്​നൽ ക്ലാസിക്​ 350 ഇന്ത്യൻ നിരത്തിലെത്തുക. 1.62 ലക്ഷം രൂപയാണ്​ ബൈക്കി​​െൻറ ഷോറും വില. എ.ബി.എസ്​ കൂടി വേണമെങ്കിൽ 15,000 രൂപ അധികമായി നൽകണം.

നീല, ബ്രൗൺ നിറങ്ങളിലാവും ക്ലാസിക്​ 350 സിഗ്​നൽ എഡിഷൻ വിപണിയിലെത്തുക. രണ്ട്​ മോഡലുകൾക്കും ബ്രൗൺ നിറത്തിലുള്ള സീറ്റുകളാണ്​ നൽകിയിരിക്കുന്നത്​. സാഡിൽ ബാഗുകൾ, വലിയ വിൻഡ്​ സ്​ക്രീനുകൾ എന്നിവയും ബൈക്കിൽ ഉൾ​പ്പെടുത്തിയിട്ടുണ്ട്​. ഇന്ധന ടാങ്കിന്​ മുകളിൽ ഒരോ ബൈക്കിനും പ്രത്യേക നമ്പർ നൽകിയിട്ടുണ്ട്​. 

ഇതിന്​ പുറമേ എക്​സ്​ഹോസ്​റ്റ്​, മഫ്ലർ, എൻജിൻ, ഹാൻഡിൽ ബാർ, ഹെഡ്​ലൈറ്റ്​ എന്നിവയിലെല്ലാം കറുപ്പി​​െൻറ സാന്നിധ്യം കാണാം. ഇന്ധന ടാങ്കിൽ സ്വർണ്ണ, പച്ച നിറങ്ങളിൽ റോയൽ എൻഫീൽഡി​​െൻറ പേര്​ ആലേഖനം ചെയ്​തിട്ടുണ്ട്​. സിംഗിൾ സീറ്റ്​ മോ​േട്ടാർ സൈക്കിളാണ്​ റോയൽ എൻഫീൽഡ്​ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്​. ഇതിൽ പിൻസീറ്റ്​ കൂടി ഉൾപ്പെടുത്താനുളള സൗകര്യം കമ്പനി വാഗ്​ദാനം ചെയ്​തിട്ടുണ്ട്​.  346 സി.സി എയർ കൂൾഡ്​ സിംഗിൾ സിലിണ്ടർ  എൻജിനാണ്​ റോയൽ എൻഫീൽഡി​​െൻറ കരുത്തനെ ചലിപ്പിക്കുന്നത്​. 19.8 ബി.എച്ച്​.പി പവറാണ്​ എൻജിനിൽ നിന്ന്​ ലഭിക്കുക. അഞ്ച്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ട്രാൻസ്​മിഷൻ. പിൻവശത്ത്​ അധികമായി ഡിസ്​ക്​ ബ്രേക്ക്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:royal enfieldautomobilemalayalam newsClassic Signals 350
News Summary - 2018 Royal Enfield Classic Signals 350 ABS launched at Rs 1.62 lakh-Hotwheels
Next Story