ആക്ടീവക്ക് ഹീറോയുടെ ബദല്‍
text_fields2014 ഓട്ടോ എക്സ്പോയില്‍ ഹീറോ അവതരിപ്പിച്ച 110 സിസി സ്കൂട്ടര്‍ ഡാഷ് ഈ വര്‍ഷം പകുതിയൊടെ വിപണിയിലത്തെും. ഹോണ്ട ആക്ടീവയ്ക്ക് ബദലൊരുക്കുകയാണ് ഡാഷിലൂടെ ഹീറൊ ലക്ഷ്യമിടുന്നത്. ഡാഷിന്‍്റെ നിര്‍മാണം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഫോര്‍ സ്¤്രടാക്ക്,എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലണ്ടര്‍ 111cc എഞ്ചിനാകും സ്കൂട്ടറിന് കരുത്ത് പകരുക. 8.5 bhpകരുത്തും 9.4 Nm ടോര്‍ക്കും ഉദ്പാദിപ്പിക്കുന്ന ഡാഷിന് CVT ഗിയര്‍ ബോക്സാണ് നല്‍കിയിരിക്കുന്നത്. ആറ് ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. USB മൊബൈല്‍ ചാര്‍ജര്‍, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍, ബൂട്ട് ലൈറ്റ്, LED ടെയില്‍ ലാമ്പുകള്‍, ഇ-കോഡുള്ള താക്കൊല്‍, അനലോഗ് ഡിജിറ്റല്‍ മീറ്റര്‍ തുടങ്ങി ഈ വിഭാഗത്തില്‍ മറ്റാരും നല്‍കാത്ത ഫീച്ചറുകളും ഡാഷിലുണ്ടാകും. മെറ്റല്‍ ബോഡി, അലോയ് വീലുകള്‍, ട്യൂബ്ലെസ് ടയറുകള്‍ എന്നിവയും മോഡലിനെ കരുത്തുറ്റതാക്കും. മാസ്¤്രടായ്ക്ക് ശേഷമുള്ള ഹീറോയുടെ 110 സിസി മോഡലാണ് ഡാഷ്. ഹോണ്ട ആക്ടീവ, ടിവിഎസ് ജൂപിറ്റര്‍, യമഹ റെ എന്നിവയായിരിക്കും ഡാഷിന്‍െറ പ്രധാന എതിരാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
