Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_right15 ലിമിറ്റഡ്​ എഡിഷൻ...

15 ലിമിറ്റഡ്​ എഡിഷൻ റോയൽ എൻഫീൽഡ്​ ബൈക്കുകൾ വിറ്റത്​ 15 സെക്കൻഡിൽ

text_fields
bookmark_border
royal-enfield
cancel

ബുള്ളറ്റ്​ ജ്വരം ബാധിച്ച യുവാക്കളെ കോരിത്തരിപ്പിച്ച്​ കൊണ്ടായിരുന്നു റോയൽ എൻഫീൽഡി​​​െൻറ ആ പ്രഖ്യാപനം. 15 ‘‘ലിമിറ്റഡ്​ എഡിഷൻ സ്​റ്റെൽത്​ ബ്ലാക്ക്​ ക്ലാസിക്​ 500’’ ബൈക്കുകൾ വിൽപനക്ക്​. ഡിസംബർ എട്ടിനായിരുന്നു ബുള്ളറ്റാരാധകരെ ഇരിക്കപ്പൊറുതിയില്ലാതാക്കിയ ആ പ്രഖ്യാപനം നടന്നത്​. ഇ​െതന്താണ്​ സംഭവം എന്നുപോലും പരിശോധിക്കാതെ 2000 താൽപര്യക്കാരാണ് ഉടൻ തന്നെ​ രജിസ്​റ്റർ ചെയ്​തത്​.

royal-enfield

നല്ല പുതു പുത്തൻ ബൈക്കാണെന്ന്​ തെറ്റിധരിക്കരുത്​. മറിച്ച്​ നമ്മുടെ ‘എൻ.എസ്​.ജി ബ്ലാക്ക്​ ക്യാറ്റ്​ ക​മ്മാ​​ൻഡോകൾ 40 ദിവസങ്ങളായി രാജ്യമെമ്പാടും 8,000 കിലോമീറ്ററുകൾ സഞ്ചരിച്ച ബൈക്കാണ്​ വിൽപനക്ക്​ വെച്ചത്​. ‘രാജ്യ സേവനവും തീവ്രവാദത്തിനെതിരെയുള്ള പോരാട്ടവും’ സംബന്ധിച്ചുള്ള സ​ന്ദേശം കൈമാറുന്നതി​​​െൻറ ഭാഗമായാണ്​​ കമാ​ൻഡോകൾ അത്രയും ദൂരം റോയൽ എൻഫീൽഡിൽ യാത്ര ചെയ്​തത്​.

ഡിസംബർ 13ന്​ ബൈക്കുകൾ ഒാൺലൈനിൽ വിൽപനക്ക്​ വെച്ചത്​ മാത്രമേ കമ്പനിക്ക്​ ​ഒാർമയുള്ള​ു 15 വിരുതൻമാർ 15 ലിമിറ്റഡ്​ എഡിഷനും 15 സെക്കൻഡുകൾ കൊണ്ട്​ വാങ്ങി. ഉച്ചയ്​ക്ക്​ 12 മണിക്കായിരുന്നു വിൽപനയാരംഭിച്ചത്​​. 15,000 രൂപ ഒാൺലൈനിൽ അഡ്വാൻസായി നൽകണം. തുടർന്ന്​ അവരവരുടെ ലോക്കൽ ഡീലർഷിപ്പിൽ മുഴുവൻ പണവുമടച്ച്​ ബൈക്ക്​ വാങ്ങാം. 

റോയൽ എൻഫീൽഡും​ ഇന്ത്യൻ സായുധസേനയും തമ്മിലുള്ള സൗഹൃദത്തിന്​ അരനൂറ്റാണ്ടി​ലധികം പഴക്കമുണ്ട്​​. 1955 മുതൽ റോയൽ എൻഫീൽഡ്​ ബൈക്കുകൾ സേന ഉപയോഗിക്കുന്നുണ്ട്​. എൻ.എസ്​.ജിയുടെ ഇൗ മോ​േട്ടാർ സൈക്കിൾ എക്​സ്​പെഡിഷൻ അതി​​​െൻറ ചെറിയൊരു ഭാഗം മാത്രമാണ്​. രാജ്യത്തിന്​ വേണ്ടി എൻ.എസ്​.ജിയുടെ സേവനം തുടങ്ങിയിട്ട്​ 33 വർഷങ്ങളായി എന്നതി​​​െൻറ ഒാർമ പുതുക്കൽ കൂടിയായിരുന്നു കമാൻഡോകളുടെ 8000 കിലോമീറ്റർ താണ്ടിയ സാഹസിക യാത്ര.​ 

royal-enfield-classic-500-stealth-black.

  


ബുള്ളറ്റ്​ എങ്ങനെ വിറ്റാലും പെറുക്കി കൊണ്ട്​ പോവാൻ ആളുള്ള കാര്യം ചേക്കിലെ കുഞ്ഞു പിള്ളേർക്ക്​ പോലുമറിയാവുന്നത്​ കൊണ്ട്​ കമ്പനി എൻ.എസ്​.ജിക്ക്​ വേണ്ടി നിർമിച്ച ‘‘ലിമിറ്റഡ്​ എഡിഷൻ സ്​റ്റെൽത്​ ബ്ലാക്ക്​ റോയൽ എൻഫീൽഡ് ക്ലാസിക്​ 500’’ ബൈക്കുകൾ ഇടം വലം നോക്കാതെ  വിൽപനയ്​ക്ക്​ വെച്ചു.

പണ്ട്​ സ്​പ്ലെൻഡറും പിന്നീട്​ പൾസറുമൊക്കെ അരങ്ങ്​ വാണിരുന്ന റോഡുകളിൽ റോയൽ എൻഫീൽഡ്​ ബൈക്കുകളുമെടുത്ത്​ വിറയുള്ള രാജാക്കൻമാരായി യുവാക്കൾ യാത്രചെയ്യാൻ തുടങ്ങിയിട്ട്​ അതികകാലമായില്ല. മൂന്നോ നാലോ വർഷങ്ങൾക്ക്​ മുമ്പ്​ ദൂരെ നിന്നും ആ ഗനഗംഭീര ശബ്​ദം കേട്ട്​ നിർവൃതിയടഞ്ഞവരിൽ പലരും ഇന്ന്​ ബുള്ളറ്റ്​ ബുക്ക്​ ചെയ്​ത്​ കാത്തിരിപ്പാണ്. ​ 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:royal enfieldautomobilemalayalam newsClassicLimited Edition
News Summary - 15 Limited Edition Royal Enfield Classic 500 Bikes Sold Out In Under 15 Seconds-Hotwheels
Next Story