മറികടക്കാം ഭയമില്ലാതെ

ടി. ഷബീർ
17:03 PM
10/04/2019
overtaking tips

വാഹനാപകടങ്ങളിൽ വലിയൊരു ശതമാനത്തിന് കാരണം ഒാവർടേക്കിങ്ങിലെ പിഴവുകളാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വാഹനമോടിക്കുന്നയാളിന് അത്യാവശ്യം വേണ്ട പാടവങ്ങളിലൊന്നാണ് വാഹനങ്ങളെ മറികടക്കാനുള്ള ശേഷി. എളുപ്പമെന്ന് തോന്നുമെങ്കിലും സുരക്ഷിത ഒാവർടേക്കിങ്ങുകൾ അത്ര ലളിതമല്ല.

സ്വന്തം വാഹനത്തെപ്പറ്റിയുള്ള അറിവിനൊപ്പം മറികടക്കാനുള്ള വണ്ടിയുടെ വേഗത്തെപ്പറ്റിയും കൃത്യമായ ധാരണ ഒാവർടേക്കിങ്ങിൽ അത്യാവശ്യമാണ്. ഇതെല്ലാമറിയാമെങ്കിലും എതിരെ വാഹനം വരുന്നുണ്ടെങ്കിൽ അതിനേയും പരിഗണിക്കേണ്ടിവരും. ഒപ്പം റോഡി​െൻറ ചരിവും വളവും ഒാവർടേക്കിങ്ങിൽ സുപ്രധാനമാണ്. 

കൃത്യമായ അകലം 
മറികടക്കാൻ ഉ​േദ്ദശിക്കുന്ന വാഹനവുമായി കൃത്യമായി അകലം പാലിക്കുക പ്രധാനമാണ്. കുറഞ്ഞത് 30 മീറ്ററെങ്കിലും അകലത്തിൽ മുന്നിലെ വാഹനത്തെ പിന്തുടരുകയാണ് നല്ലത്. എതിരെവരുന്ന വാഹനങ്ങളെ കാണാനും കൃത്യമായ സമയത്ത് മുന്നിലേക്ക് കയറാനും ഇത് സഹായിക്കും. 

കാഴ്ച സുപ്രധാനം
വളവുകളിൽ മറികടക്കുന്നത്​ വളരെ ശ്രദ്ധിച്ചുതന്നെയാകണം. വളവിനപ്പുറം മറഞ്ഞിരിക്കുന്നത് മരണമാണെന്ന ബോധ്യം ഡ്രൈവർക്കുണ്ടാകണം. മുന്നിലെ റോഡ് കാഴ്ച പരിമിതമാെണങ്കിൽ ഒാവർടേക്ക് ചെയ്യരുത്. മുന്നിലേതുപോലെ പ്രധാനമാണ് പിന്നിലെ കാഴ്​ചയും. റിയർവ്യൂ മിററുകൾ എ​േപ്പാഴും പരിശോധിച്ചുകൊണ്ടിരിക്കണം. ഒാവർടേക്കിങ്ങിന് ശ്രമിക്കുേമ്പാൾത​െന്ന നമ്മുടെ പിന്നിലുള്ളയാളും മുന്നിലേക്ക് വരാൻ തിരക്കുകൂട്ടിയാൽ കൂട്ടിയിടിക്ക് സാധ്യതയുണ്ട്.  

സൂചന നൽകുക
ഒാവർടേക്കിങ്ങിനു മുമ്പ് സൂചന നൽകുന്നത് നല്ലതാണ്. രണ്ടുതരത്തിൽ സിഗ്​നൽ നൽകാം. ഒന്നാമത്തേത് ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കലാണ്. നമ്മുടെ പിന്നിലും വശങ്ങളിലും ഉള്ളവർക്ക് ഇങ്ങനെ മുന്നറിയിപ്പ് നൽകാം. മറ്റൊന്ന് ഹെഡ്​ലൈറ്റുകൾ മിന്നിച്ച് മുന്നിലുള്ളയാൾക്ക് സൂചന നൽകുകയാണ്. വാഹനം വശങ്ങളിലേക്ക് മാറ്റിത്തരാൻ മുന്നിലെ ഡ്രൈവർക്ക് ഇത് പ്രേരണയാകും. 

കാത്തിരിക്കുക
കാത്തിരിപ്പ് സുഖമുള്ള ഏർപ്പാടല്ല. എങ്കിലും സുരക്ഷിത ഒാവർടേക്കിങ്ങിൽ സുപ്രധാനമാണത്. ​േലാറിയോ ബ​േസാ പോലുള്ള വലിയ വാഹനത്തിന് പിന്നിൽ പെട്ടുപോയാൽ കാത്തിരിക്കുകയല്ലാതെ നിവൃത്തിയില്ല. ഒാവർടേക്കിങ്ങിന് ശ്രമിക്കുന്ന വാഹ​ന​െത്ത വശങ്ങളിലൂടെ മറികടക്കാൻ ശ്രമിക്കുന്നതിനേക്കാൾ അപകടം പിടിച്ച പണി വേറെയില്ല. അതു​േപാലെ മറികടക്കാൻ ശ്രമിക്കുന്ന വാഹനം പെെട്ടന്ന് അതിനു മുന്നിലുള്ള വാഹന​െത്ത ഒാവർടേക്കിങ്ങിന് ശ്രമിക്കുകയാെണങ്കിൽ മത്സരത്തിന് നിൽക്കാതിരിക്കുക. റോഡുകൾ റേസ് ട്രാക്കുകളല്ല.    

രാത്രിയിൽ വേണം അതിശ്രദ്ധ
രാത്രി സാധ്യതയും പരിമിതിയും നൽകുന്നുണ്ട്. രാത്രിയിലെ സാധ്യതയിൽ പ്രധാനം ഹെഡ്​ലൈറ്റുകൾ ഉപയോഗിച്ച് വേഗത്തിൽ മുന്നിലുള്ളയാളി​െൻറ ശ്രദ്ധയാകർഷിക്കാെമന്നതാണ്. അതുപോലെ എതിരെ വാഹനം വരുന്നുണ്ടോയെന്ന് പ്രകാശം നോക്കി മനസ്സിലാക്കുകയും ചെയ്യാം. രാത്രി ഹോണുകൾക്ക് പകരം ഹെഡ്​ലൈറ്റുകൾ ഉപയോഗിക്കുക.

രാത്രിയിലെ ഏറ്റവും വലിയ പരിമിതി റോഡിനേയും വശങ്ങളേയുംപറ്റി കൃത്യമായി ധാരണ ലഭിക്കാത്തതാണ്. പരിചയമില്ലാത്ത റോഡാെണങ്കിൽ ഏറെ ശ്രദ്ധ വേണ്ടിവരും. അമിതമായി ചവിട്ടിത്താഴ്ത്താതെയും തീരെ വിട്ടുകൊടുക്കാതെയും ആക്സിലേറ്റർ ഉപയോഗിച്ചു നോക്കു. ഒാവർടേക്കിങ് ഉൾ​െപ്പടെ കൂടുതൽ സുഗമമാകുന്നത് കാണാം.

Loading...
COMMENTS