Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightടയറും മണിയും...

ടയറും മണിയും തമ്മിലെന്താണ്​​ ബന്ധം

text_fields
bookmark_border
tyre
cancel

എം.എം മണിയും അദ്ദേഹത്തിൻെറ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്​റ്റയുടെ ടയറുമാണ്​ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കു ന്നത്​. ഒരു വർഷത്തിനുള്ളിൽ വൈദ്യുതി മന്ത്രിയുടെ കാറിനായി 34 ടയറുകളിൽ വാങ്ങിയതാണ്​ ഇപ്പോഴുള്ള വാർത്തകൾക്കുള് ള കാരണം. ഇക്കാര്യത്തിൽ വിശദീകരണവുമായി എം.എം മണി തന്നെ രംഗത്തെത്തുകയും ചെയ്​തിരുന്നു. വാസ്​തവത്തിൽ കാറുകളുടെ ട യർ നമ്മുടെ മണി തിന്നുന്ന ഒന്നു തന്നെയാണ്​. ടയറുകൾ പരിപാലിച്ചാൽ പോക്കറ്റ്​ കീറാതെ നോക്കാം, മണി ലാഭിക്കുകയും ചെയ്യാം.

അവശ്യഘട്ടങ്ങളിലൊഴികെ സഡൻ ബ്രേക്കിങ് പരമാവധി​ ഒഴിവാക്കുന്നത്​ ടയറുകളുടെ ആയുസ്​ വർധിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്ന പ്രധാന ഘടകമാണ്​. അനാവശ്യമായി ഉയർന്ന ആക്​സലറേഷൻ നൽകുന്നതും ടയറിൻെറ ആയുസ്​ കുറക്കും. കൃത്യമായ മർദ്ദം ടയറുകളിലുണ്ടെന്ന്​ യാത്രകൾക്ക്​ മുമ്പായി ഉറപ്പ്​ വരുത്തുക.

ടയറുകളുടെ ആയുസിന്​ ബാലൻസിങ്​ പാലിക്കേണ്ടതും അത്യാവശ്യമാണ്​. വിറയൽ അനുഭവപ്പെടുകയോ, 5000 കിലോ.മീറ്റർ സഞ്ചരിക്കുകയോ ചെയ്​താൽ ടയർ ബാലൻസിങ്​ നടത്തുന്നത്​ ഗുണകരമാണ്​. 5000 കിലോ മീറ്റർ ഓടിക്കഴിഞ്ഞാൽ നിർബന്ധമായും വീൽ അലൈൻമ​െൻറ്​ നടത്തണം. ടയർ റൊ​ട്ടേറ്റ്​ ചെയ്യണം. വാഹനങ്ങളിൽ ഒരേ ടൈപ്പ്​ ടയറുകൾ തന്നെ ഉപയോഗിക്കാനും ശ്രദ്ധിക്കണം. ഒരേ കമ്പനിയുടെ ടയറുകൾ പരമാവധി ഉപയോഗിക്കുന്നതാണ്​ ഉചിതം​.

ഇപ്പോൾ ടയറുകളിൽ നൈട്രജൻ നിറക്കുന്നത്​ വ്യാപകമായിട്ടുണ്ട്​. ഇതും ടയറിൻെറ ആയുസ്​ നീട്ടിയെടുക്കാൻ സഹായിക്കും. നൈട്രജൻ നിറക്കു​േമ്പാൾ ശ്രദ്ധിക്കേണ്ടത്​ എല്ലാ വീലുകളിലും നൈട്രജൻ തന്നെയാണെന്ന്​ ഉറപ്പുവരുത്തണം​. നൈട്രജൻ നിറച്ചതും അല്ലാത്തതുമായ ടയറുകൾ ഇടകലർത്തി ഉപയോഗിക്കരുത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newscar tyreTyre issue
News Summary - Tyre issue-Hotwheels
Next Story