ബലേനൊയിലെയും, വാഗൺ ആറിലെയും ഇന്ധന തകരാർ; സൗജന്യമായി പ്രശ്നം പരിഹരിക്കും
text_fieldsനിങ്ങൾ ബലേനൊ, വാഗൺ ആറി എന്നിവയിലേതിെൻറയെങ്കിലും ഉടമയാണൊ. എങ്കിൽ ഇതൊന്ന് ശ്രദ്ധിക്കാം. ഇരു വാഹനങ്ങളുടേയും ചില മോഡലുകൾ നിർമ്മാതാവായ മാരുതി സുസുക്കി തിരികെ വിളിക്കാൻ പോകുന്നു. ഇന്ധന പമ്പിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പേടിക്കേണ്ടതില്ല. തകരാർ ഉള്ള വാഹന ഉടമകളെ കമ്പനിയിൽ നിന്നുള്ള എക്സിക്യൂട്ടീവ് നേരിട്ട് വിളിച്ച് വാഹനം എത്തിക്കേണ്ട ദിവസവും സമയവും അറിയിക്കും. സൗജന്യമായി പ്രശ്നം പരിഹരിച്ചുതരികയും ചെയ്യും.
ആരെയാണ് തിരികെ വിളിക്കുന്നത്?
2018 നവംബർ 15നും 2019 ഒക്ടോബർ 15നും ഇടയിൽ പുറത്തിറങ്ങിയ 1.0 ലിറ്റർ വാഗൺ ആറുകളാണ് തിരികെ വിളിക്കുന്നത്. ബലേനൊയിൽ കംപ്ലയിൻറ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് പെട്രോൾ മോഡലിനാണ്. 2019 ജനുവരി എട്ടിനും നവംബർ നാലിനും ഇടയിൽ നിർമ്മിച്ച ബലേനോകൾ തിരികെ വിളിക്കും. മൊത്തത്തിൽ 1,34,885 കാറുകളാണ് ഡീലർമാർ തിരികെയെത്തിക്കുക. ഇനി അതുവരേക്കും ക്ഷമിക്കാൻ കഴിയാത്തവർക്ക് കമ്പനി വെബ്സൈറ്റിൽ വിവരങ്ങൾ നൽകി തങ്ങളുടെ വാഹനം ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. വാഗൺ ആർ ഉടമകൾ www.marutisuzuki.com എന്ന വെബ്സൈറ്റിലും ബലേനൊ കയ്യിലുള്ളവർ www.nexaexperience.comലും കയറി പരിശോധിക്കണം. െഎ.എം.പി കസ്റ്റമർ ഇൻഫോ സെക്ഷനിലാണ് വിവരങ്ങൾ നൽകേണ്ടത്. 14അക്ക ഷാസി നമ്പർ നൽകി ചില നിർദേശങ്ങളിലൂടെ കടന്നുപോയാൽ തിരികെ വിളിക്കുന്നതിൽ വാഹനം ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം.
എന്താണ് കാരണം?
ഫ്യൂവൽ പമ്പിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. 56,663വാഗണറുകളും 78,222ബലേനോകളും ഇത്തരത്തിൽ പരിശോധിക്കും. തകരാറ് കണ്ടെത്തിയാൽ സൗജന്യമായി പരിഹരിക്കുകയും ചെയ്യും. 2019ലും 40,618 വാഗൺ ആറുകളെ ഇത്തരത്തിൽ മാരുതി തിരികെ വിളിച്ചിരുന്നു. അന്ന് ഫ്യൂവൽ ഹോസിലാണ് തകരാറ് കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.