Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightIrinavuchevron_rightപണമൊക്കെ സൗകര്യംപോലെ...

പണമൊക്കെ സൗകര്യംപോലെ തന്നാൽ മതി; വരൂ, ഒരു കാർ എടുത്തുകൊണ്ടുപോകൂ എന്ന്​ മാരുതി 

text_fields
bookmark_border
പണമൊക്കെ സൗകര്യംപോലെ തന്നാൽ മതി; വരൂ, ഒരു കാർ എടുത്തുകൊണ്ടുപോകൂ എന്ന്​ മാരുതി 
cancel

ഡൽഹി: കാർ വാങ്ങുക എന്ന സങ്കൽപ്പത്തെ പൊളിച്ചെഴുതി മാരുതി സുസുക്കി. ഇനിമുതൽ കാർ വാടകക്കും കൊടുക്കുമെന്ന്​ കമ്പനി. പുതിയ പദ്ധതിയുടെ പേര്​ ‘മാരുതി സുസുക്കി സബ്​സ്​ക്രൈബ്​. പരീക്ഷണാർഥം രണ്ടിടത്താണ്​ പദ്ധതി നടപ്പാക്കുന്നത്​, ബംഗളൂരുവിലും ഗുർഗ്രാമിലും. സ്വിഫ്​റ്റ്​, ഡിസൈർ, ബലേനൊ, ബ്രെസ്സ, സിയാസ്​, എക്​സ്​ എൽ സിക്​സ്​, എർട്ടിഗ എന്നീ വാഹനങ്ങളാണ്​ മാരുതി വാടകക്ക്​ നൽകുന്നത്​.

ഇന വാടകയ്​ക്ക്​ നൽകുന്നു എന്ന്​ കേൾക്കു​േമ്പാൾ പഴയതായിരിക്കും നൽകുക എന്ന്​ വിചാരിക്കേണ്ട. പുതുപുത്തൻ കാറുകളാണ്​ സ്​ബ്​സ്​ക്രൈബ്​ പദ്ധതി പ്രകാരം സ്വന്തമാക്കാനാവുക. 
എന്താണീ വാടകക്ക്​ നൽകൽ
ഉപഭോക്​താവിന്​ തെരഞ്ഞെടുക്കാൻ പാകത്തിനുള്ള മാസ വാടക നിരക്കുകൾ മാരുതി നിശ്​ചയിച്ചിട്ടുണ്ട്​. വാഹനത്തി​​െൻറ മെയിൻറനൻസ്​, ഇൻഷുറൻസ്​ തുടങ്ങിയവ ഉൾപ്പടെയാണ്​ വാടക നൽകേണ്ടത്​. 24, 36, 48 മാസങ്ങളുടെ വിവിധ സ്​കീമുകളുണ്ട്​. ഇതിൽ നമ്മുക്ക്​ അനുയോജ്യമായത്​ തെരഞ്ഞെടുക്കാം. മാരുതി അരീന, നെക്​സ ഷോറൂമുകളിൽ നിന്ന്​ വാഹനം ലഭിക്കും. 


പ്ര​ത്യേകതകൾ
1.സീറോ ഡൗൺപേയ്​മ​െൻറ്​ - വാഹനം നിങ്ങളുടെ കയ്യിലെത്തുന്നതിന്​ പണമൊന്നും മുടക്കേണ്ടതില്ല
2.വാഹനം ഉപയോഗിച്ച്​ മടുക്കു​േമ്പാഴോ പുതിയ വേണമെന്ന്​ തോന്നു​േമ്പാഴൊ മടക്കി നൽകാവുന്നതാണ്​. പക്ഷെ ഇതിന്​ മാരുതി ഒരു ലോക്കിങ്ങ്​ പീരീഡ്​ നിശ്​ചയിച്ചിട്ടുണ്ട്​. 24 മാസത്തവണക്കാണ്​ നാം വാഹനം എടുക്കുന്നതെങ്കിൽ 12 മാസമാണ്​ ലോക്കിങ്ങ്​ പീരീഡ്​. ഇതിനുമുമ്പ്​ വാഹനം തിരികെ നൽകാനാവില്ല. 
3. വരുമാനം വർധിച്ചാൽ വാടക കൂട്ടി നൽകി മുടക്കുമുതൽ വേഗത്തിൽ അടച്ചുതീർക്കാം. വരുമാനം കുറഞ്ഞാൽ 24 മാസത്തിൽ നിന്ന്​ 36ലക്കോ 48ലേക്കോ മാസത്തവണ മാറ്റാനാകും.
4.വാടകക്കെടുത്ത വാഹനം ഏതുസമയവും മുഴുവൺ പണവും നൽകി നമ്മുക്ക്​ സ്വന്തമാക്കാം.
5.25 വയസിന്​ മുകളിലുള്ളവർക്കാണ്​ വാഹനം വാടകക്ക്​ നൽകുക.    
6.അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം വാഹനം ലഭിക്കും


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobile
News Summary - Maruti Suzuki Subscribe car leasing introduced
Next Story